Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പകരക്കാരായി എത്തി തിളങ്ങിയവരും നിരാശപ്പെടുത്തിയവരും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സാണ് കിരീടം നേടിയത്. മുംബൈയുടെ അഞ്ചാം കിരീടമായിരുന്നു ഇത്. ഈ സീസണില്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കേറ്റ് സീസണ്‍ നഷ്ടപ്പെട്ടിരുന്നു. ഇഷാന്ത് ശര്‍മ ,ഭുവനേശ്വര്‍ കുമാര്‍, മിച്ചല്‍ മാര്‍ഷ്, അമിത് മിശ്ര ഇങ്ങനെ നീളുന്നു പരിക്കേറ്റവരുടെ പട്ടിക. ഇവരില്‍ പലര്‍ക്കും പകരക്കാരെ ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ ചിലര്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തപ്പോള്‍ ചിലര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇത്തവണത്തെ പകരക്കാരായ താരങ്ങളുടെ പ്രകടനം എങ്ങനെയാണെന്ന് പരിശോധിക്കാം.

IPL 2020: Rating the performances of 5 players who came in as replacements
ആന്റിച്ച് നോക്കിയേ (ഡല്‍ഹി)

ആന്റിച്ച് നോക്കിയേ (ഡല്‍ഹി)

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിന് പകരക്കാരനായി ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിയ താരമാണ് നോക്കിയേ. ടീമിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ നോക്കിയേ 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റുകളാണ് നേടിയത്. ഡല്‍ഹിയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് നോക്കിയേ. ഫൈനലില്‍ പ്രതീക്ഷിച്ച നിലവാരം പുറത്തെടുക്കാന്‍ നോക്കിയേക്ക് സാധിച്ചില്ല.

ജേസണ്‍ ഹോള്‍ഡര്‍ (ഹൈദരാബാദ്)

ജേസണ്‍ ഹോള്‍ഡര്‍ (ഹൈദരാബാദ്)

ഓസീസ് താരം മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് പുറത്ത്‌പോയതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ഈ തീരുമാനെ തെറ്റായിരുന്നില്ലെന്ന് അദ്ദേഹം പ്രകടനം കൊണ്ട് തെളിയിച്ചു. ഏഴ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുമായി ഹൈദരാബാദിന്റെ രണ്ടാം പ്ലേ ഓഫ് വരെയുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഹൈദരാബാദിനായി. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ ഹോള്‍ഡറിന് സാധിച്ചിരുന്നു.

ജെയിംസ് പാറ്റിന്‍സന്‍ (മുംബൈ)

ജെയിംസ് പാറ്റിന്‍സന്‍ (മുംബൈ)

മുംബൈ ഇന്ത്യന്‍സ് ലസിത് മലിംഗയ്ക്ക് പകരക്കാരനായി ടീമിലെത്തിച്ച പേസ് ബൗളറാണ് ഓസീസ് താരം ജെയിംസ് പാറ്റിന്‍സന്‍. ആദ്യ പകുതിയിലെ ഒട്ടുമിക്ക മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ച പാറ്റിന്‍സന്‍ 10 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 11 വിക്കറ്റ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പാറ്റിന്‍സന് പകരം ഓസീസ് താരമായ നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലിന് മുംബൈ കൂടുതല്‍ പരിഗണന നല്‍കി.

ആദം സാംബ (ആര്‍സിബി)

ആദം സാംബ (ആര്‍സിബി)

കെയ്ന്‍ റിച്ചാര്‍ഡ്‌സന് പകരക്കാരനായി ആദം സാംബയെയാണ് ആര്‍സിബി ടീമിലെത്തിച്ചത്. പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സാംബക്ക് സാധിച്ചിരുന്നില്ല. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടാതിരുന്ന സാംബ എലിമിനേറ്ററില്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്തി തിളങ്ങി. അടുത്ത സീസണിലും സാംബ ആര്‍സിബി നിരയിലുണ്ടാകാന്‍ സാധ്യത കുറവാണ്.

ഡാനിയല്‍ സാംസ് (ഡല്‍ഹി)

ഡല്‍ഹി ക്യാപിറ്റല്‍സ് ജേസണ്‍ റോയിക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയ പേസ് ബൗളറാണ് ഡാനിയല്‍ സാംസ്. അവസാന ലീഗ് മത്സരങ്ങളിലും പ്ലേ ഓഫിലുമെല്ലാം സാംസിനെ ഡല്‍ഹി പരിഗണിച്ചിരുന്നു. എന്നാല്‍ നന്നായി റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് പോലും നേടിയതുമില്ല. മൂന്ന് മത്സരം മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അടുത്ത സീസണില്‍ സാംസ് ഡല്‍ഹി നിരയില്‍ ഉണ്ടാകില്ല.

Story first published: Thursday, November 12, 2020, 10:28 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+