For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ പൊരുതുന്ന അഞ്ച് ഓള്‍റൗണ്ടര്‍മാര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം യുവതാരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഐപിഎല്ലിലെ മിന്നും പ്രകടനം പലപ്പോഴും ദേശീയ ടീമിലേക്കുള്ള വഴി തുറക്കാറുണ്ട്. ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, ദീപക് ചാഹര്‍ തുടങ്ങിയവരെല്ലാം ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്കെത്തിയ താരങ്ങളാണ്. ഇത്തവണ തിളങ്ങിയാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാമെന്ന് പ്രതീക്ഷിക്കുന്ന നിരവധി താരങ്ങളുണ്ട്. ഇവരില്‍ ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ ലക്ഷ്യമിട്ട് ഐപിഎല്ലിനിറങ്ങുന്ന അഞ്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

IPLൽ നിന്നും ഇന്ത്യൻ ടീമിലെത്താൻ സാധ്യതയുള്ള 5 ഓള്‍റൗണ്ടര്‍മാര്‍
വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

2019ലെ ഏകദിന ലോകകപ്പില്‍ ത്രീ ഡയമെന്‍ഷന്‍ താരമെന്ന് പറഞ്ഞ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച മീഡിയം പേസ് ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. 2019ല്‍ നനഞ്ഞ പടക്കമായി പരിക്കിനെത്തുടര്‍ന്ന് പാതി വഴിയില്‍ മടങ്ങേണ്ടി വന്ന വിജയ് ശങ്കര്‍ ഇത്തവണ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പ്രതീക്ഷിച്ചാണ് ഐപിഎല്ലിനിറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായ വിജയ് ശങ്കറിന് ടീമില്‍ മടങ്ങിവരാന്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ത്തന്നെ ആവിശ്യമായി വരും.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

സ്പിന്‍ ഓള്‍റൗണ്ടറായ കേദാര്‍ ജാദവ് സമീപകാലത്തായി ഇന്ത്യന്‍ ടീമിന് പുറത്താണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ളില്‍ ടീമില്‍ ഇടം പിടിക്കാന്‍ കേദാര്‍ ജാദവിന് തിളങ്ങേണ്ടത് അത്യാവശ്യമാണ്. ഇന്ത്യക്കുവേണ്ടി 9 ടി20യില്‍ കേദാര്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് കേദാര്‍. ഹര്‍ഭജന്റെയും റെയ്‌നയുടെയും അഭാവത്തില്‍ ധോണി പാര്‍ട് ടൈം സ്പിന്നറായി ഉപയോഗിക്കാന്‍ സാധ്യതയുള്ളത് കേദാറിനെയാണ്. സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങിയാല്‍ ജാദവിന് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് സാധ്യത കൂടുതലാണ്.

ശിവം ദുബെ

ശിവം ദുബെ

ഇതിനോടകം ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ ഭാവി വാഗ്ദാനമായി ശിവം ദുബെയെ വിശേഷിപ്പിക്കുന്നുണ്ട്. മീഡിയം പേസറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ദുബെയെ യുവരാജ് സിങ്ങുമായി വരെ താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്തവണ ആര്‍സിബിയുടെ ഭാഗമാണ് ശിവം ദുബെ. ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ദേശീയ ടീമിലിടം ലഭിക്കുക വളരെ പ്രയാസമായിരിക്കില്ല. ഇതിനോടകം ഇന്ത്യക്കുവേണ്ടി 13 ടി20 കളിക്കാന്‍ ദുബെയ്ക്ക് സാധിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള താരമാണ് ശിവം ദുബെ.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇതിനോടകം ഇന്ത്യയുടെ ടി20 ടീമില്‍ അരങ്ങേറ്റം നടത്തിയ വാഷിങ്ടണ്‍ സുന്ദറിന് ടി20 ലോകകപ്പില്‍ അവസരം ലഭിക്കാന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം തന്നെ നടത്തേണ്ടി വരും. ബൗളിങ്ങില്‍ തരക്കേടില്ലെങ്കിലും ബാറ്റുകൊണ്ട് ഇതുവരെ കാര്യമായി തിളങ്ങാന്‍ വാഷിങ്ടണിനായിട്ടില്ല. ഈ സീസണില്‍ തിളങ്ങിയാല്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സ്പിന്‍ ഓള്‍റൗണ്ടറായി ടീമിലിടം പിടിക്കാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് വാഷിങ്ടണിനാണ്.

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരവും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യ ഇതിനോടകം ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. മുംബൈയ്‌ക്കൊപ്പം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ക്രുണാല്‍ ബാറ്റുകൊണ്ട് ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ഇന്ത്യയിലെ സാഹചര്യത്തില്‍ അനുഭവസമ്പന്നനായ ക്രുണാല്‍ ഇത്തവണ മുംബൈയ്ക്കുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, September 14, 2020, 11:10 [IST]
Other articles published on Sep 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+