Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പ്ലേഓഫ്, ഫൈനല്‍ എവിടെ? വേദികള്‍ പ്രഖ്യാപിച്ചു- റണ്‍മഴ പ്രതീക്ഷിക്കേണ്ട!

ദുബായ്: ഐപിഎല്ലിന്റെ പ്ലേഓഫ്, ഫൈനല്‍ മല്‍സരങ്ങളുടെ തിയ്യതിയും വേദികളും പ്രഖ്യാപിച്ചു. നേരത്തേ പ്രാഥമിക റൗണ്ട് മല്‍സരങ്ങളുടെ വേദികള്‍ മാത്രമേ തീരുമാനിച്ചിരുന്നുള്ളൂ. ടൂര്‍ണമെന്റിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങവെയാണ് പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

1

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നവംബര്‍ 10നു നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഫൈനല്‍ ആരംഭിക്കുന്നത്. ഫൈനല്‍ കൂടാതെ ക്വാളിഫയര്‍ 1 മല്‍സരവും ദുബായില്‍ തന്നെയാണ്. എന്നാല്‍ എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിയ്ക്കു ആതിഥേയത്വം വഹിക്കുക അബുദാബിയാണ്. ക്വാളിഫയര്‍ നവംബര്‍ അഞ്ചിനായിരിക്കും തൊട്ടടുത്ത ദിവസം അബുദാബിയില്‍ എലിമിനേറ്റര്‍ നടക്കും. നവംബര്‍ ഏഴിനു കളിയില്ല. നവംബര്‍ എട്ടിനാണ് ക്വാളിഫയര്‍ 2 പോരാട്ടം. എല്ലാ മല്‍സരങ്ങളും രാത്രി 7.30ന് തന്നെയാണ് തുടങ്ങുന്നത്. യുഎഇയിലെ ഏറ്റവും ചെറിയ ഗ്രൗണ്ടും ബാറ്റ്‌സ്മാന്‍മാരുടെ പ്രിയപ്പെട്ട സ്റ്റേഡിയവുമായ ഷാര്‍ജയില്‍ പ്ലേഓഫ്, ഫൈനല്‍ എന്നിവയില്ലെന്നതു ബൗളര്‍മാര്‍ക്കു ആശ്വാസമാവും.

പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് ക്വാളിഫയര്‍ വണ്ണില്‍ ഏറ്റുമുട്ടുക. ജയിക്കുന്ന ടീം നേരിട്ടു ഫൈനലിലേക്കു യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടി ലഭിക്കും. പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്നവരാണ് എലിമിനേറ്ററില്‍ മുഖാമുഖം വരിക. ഈ കളിയില്‍ ജയിക്കുന്ന ടീമും നേരത്തേ ക്വാളിഫയര്‍ വണ്ണില്‍ തോറ്റ ടീമും തമ്മിലായിരിക്കും ക്വാളിഫയര്‍ 2വില്‍ ഏറ്റുമുട്ടുന്നത്. ഈ കളിയില്‍ ജയിക്കുന്നവര്‍ രണ്ടാമത്തെ ടീമായി ഫൈനലിലേക്കു മുന്നേറും.

നിലവില്‍ ഒരു ടീമും ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിയിട്ടില്ല. മൂന്നു ഫ്രാഞ്ചൈസികള്‍ പ്ലേഓഫിന് തൊട്ടരികിലാണ്. ഒരു ജയം മാത്രമാണ് ഇവര്‍ക്ക് പ്ലേഓഫിലെത്താന്‍ വേണ്ടത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫിന് കൈയെത്തുംദൂരത്തു നില്‍ക്കുന്നത്. മൂന്നു ടീമുകള്‍ക്കും 14 പോയിന്റ് വീതമാണുള്ളത്. നിലവില്‍ ഐപിഎല്ലില്‍ 44 മല്‍സരങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നീവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

Story first published: Sunday, October 25, 2020, 22:44 [IST]
Other articles published on Oct 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+