Ind vs Aus: ഐപിഎല്‍ യുഎഇയിലാക്കിയതിന്റെ നേട്ടം ചൂണ്ടിക്കാട്ടി കമ്മിന്‍സ്, ഇന്ത്യ കരുതിയിരുന്നോ!
ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. അടുത്തിടെ യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കമ്മിന്‍സ് കളിച്ചിരുന്നു. കെകെആറിനായി മികച്ച പ്രകടനവും കഴിഞ്ഞ ലേലത്തിലെ വില പിടിപ്പുള്ള താരം കൂടിയായ അദ്ദേഹം കാഴ്ചവച്ചിരുന്നു.
ഐപിഎല്ലിനിടെ ബയോ ബബ്‌ളില്‍ കഴിഞ്ഞത് തനിക്കു പുത്തനുണര്‍വ് നല്‍കുന്നതായും ഇന്ത്യക്കെതിരേയുള്ള പരമ്പരയില്‍ അതു തങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്നും കമ്മിന്‍സ് വ്യക്തമാക്കി.

യുഎഇയും ബയോ ബബ്ളും
യുഎഇയില്‍ ഐപിഎല്ലിന്റെ ഭാഗമായി ബയോ ബബ്‌ളില്‍ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നുവെന്നു കമ്മിന്‍സ് വ്യക്തമാക്കി. മല്‍സരത്തിനായി വേദികളില്‍ നിന്നും വേദികളിലേക്കു യാത്ര ചെയ്യാന്‍ അധിക സമയം എടുത്തിരുന്നില്ല. കാരണം മൂന്നു വേദികളും തമ്മില്‍ അകലം കുറവായിരുന്നുവെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.
സാധാരണയായി ഇന്ത്യയില്‍ ഐപിഎല്‍ നടക്കുമ്പോള്‍ മല്‍സരം കഴിഞ്ഞ് ഓരോ രണ്ടു ദിവസം കൂടുമ്പോഴും വ്യത്യസ്ത നഗരങ്ങളിലേക്കു വിമാനമാര്‍ഗം യാത്ര ചെയ്തിരുന്നു. ഇതു കാരണം മല്‍സരങ്ങളില്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും ക്ഷീണം അനുഭവപ്പെട്ടിരുന്നതായും കമ്മിന്‍സ് വ്യക്തമാക്കി.

ഇന്ത്യക്കു കടുപ്പമാവും
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിടുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഓസീസിന്റെ ടി20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കമ്മിന്‍സ് പറയുന്നു.
ഇന്ത്യന്‍ ബാറ്റിങ് നിര ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ പതറിയാല്‍ ഞാന്‍ ഹാപ്പിയാണ്. ഓസ്‌ട്രേലിയയിലെ പിച്ചുകളെക്കുറിച്ച് നേരത്തേ തന്നെ എല്ലാവര്‍ക്കും ധാരണയുള്ളതാണ്. നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ പേസും ബൗണ്‍സും ഇന്ത്യന്‍ താരങ്ങള്‍ക്കു ഇവിടെ ലഭിക്കും. അത് ഹോം ടീമെന്ന നിലയില്‍ ഓസീസിന് മുതല്‍ക്കൂട്ടാവുമെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

ഏകദിന പരമ്പര 27 മുതല്‍
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആദ്യം കളിക്കുന്നത്. നവംബര്‍ 27 മുതലാണ് പരമ്പര തുടങ്ങുന്നത്. ആദ്യ മല്‍സരം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. രണ്ടാമത്തെ മല്‍സരവും ഇതേ വേദിയില്‍ 29ന് നടക്കും. മൂന്നാം ഏകദിനം ഡിസംബര്‍ രണ്ടിന് കാന്‍ബെറയിലാണ്. ഏകദിന പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാവിലെ 9.10നാണ് ആരംഭിക്കുന്നത്.
ഡിസംബര്‍ നാലിനാണ് മൂന്നു മല്‍സരങ്ങളുടെ തന്നെ ടി20 പരമ്പര തുടങ്ങുന്നത്. ടി20 മല്‍സരങ്ങള്‍ ആരംഭിക്കുക ഉച്ചയ്ക്കു 1.40നാണ്. ടി20 പരമ്പരയ്ക്കു ശേഷം നാലു ടെസ്റ്റുകളും ഇന്ത്യ ഓസീസുമായി കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications