Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണി ചെന്നൈയില്‍ തുടരേണ്ട, പുറത്തുപോവണം, ആരാധകരുടെ രോഷം, ടെസ്റ്റ് ടീമെന്ന് പരിഹാസം!!

ദുബായ്: തോല്‍വിയോടെ സിഎസ്‌കെ ഐപിഎല്ലിലെ പ്ലേഓഫില്‍ എത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ആരാധകര്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പല കാരണങ്ങളും ധോണിക്കെതിരെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ധോണി ചെന്നൈയെ വിട്ട് പോകണമെന്നാണ് പ്രധാനം ആരോപണം. എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ധോണി വീട്ടിലിരിക്കണമെന്നും ചെന്നൈ ആരാധകര്‍ പറയുന്നു. ചെന്നൈയുടെ ഒഫീല്‍ഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ടെസ്റ്റിംഗ് ടൈംസ് എന്നാണ് കുറിച്ചത്. ഇത് ടെസ്റ്റ് ഇന്നിംഗ്‌സ് എന്ന് സിഎസ്‌കെയുടെ ബാറ്റിംഗിനെ സൂചിപ്പിക്കുന്ന തരത്തിലാണ് എഴുതിയിരുന്നത്.

1

ധോണിയുടെ ആരാധകനെന്ന നിലയില്‍ ഈ രീതിയില്‍ അദ്ദേഹം കളിക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ധോണിയെ ഞങ്ങള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ടീമിന് ഗുണകരമാകാന്‍ ധോണി ടീമില്‍ നിന്ന് മാറണമെന്നും ആരാധകര്‍ പറയുന്നു. ഈ ടീമിനെ പൂര്‍ണമായും മാറ്റണം. ജഡേജയെയും സാം കറനെയും മാത്രം അടുത്ത തവണ ടീമില്‍ നിലനിര്‍ത്തുക. ബാക്കിയുള്ളവരെ മുഴുവന്‍ ടീമില്‍ നിന്ന് പുറത്താക്കി, അടുത്ത തവണ തിരിച്ചുവരണമെന്നും ആരാധകര്‍ നിര്‍ദേശിക്കുന്നു. ടീമിന് വേണ്ടി എല്ലാം നല്‍കിയതാണ് ധോണി. പുറത്താക്കുന്നതോ, അതല്ലെങ്കില്‍ നാണംകെട്ട് പുറത്തുപോവുന്നതിലോ നല്ലതാണ് ധോണി വിരമിക്കുന്നതെന്നും സിഎസ്‌കെ ആരാധകര്‍ വ്യക്തമാക്കി.

അതേസമയം സിഎസ്‌കെ മാനേജ്‌മെന്റിനെതിരെയും ആരാധകര്‍ രംഗത്തെത്തി. ഏറ്റവും മോശം മാനേജ്‌മെന്റാണെന്നും, ക്രിക്കറ്റല്ല ബിസിനസാണ് അവരുടെ ലക്ഷ്യമെന്നും, അവരാണ് ശരിക്കും മാറേണ്ടതെന്നും ആരാധകര്‍ പറഞ്ഞു. ഡുപ്ലെസി ഓപ്പണിംഗ് ബാറ്റ്‌സ്മാനല്ലെന്നും, വണ്‍ ഡൗണായി അദ്ദേഹത്തെ ഇറക്കണമെന്നും, മധ്യനിരയില്‍ നല്ല താരങ്ങള്‍ വരണമെന്നും അമ്പാട്ടി റായിഡു മോശം താരമാണെന്നും ആരാധകര്‍ നിര്‍ദേശിക്കുന്നു. കെ ശ്രീകാന്ത് അടക്കമുള്ളവരും ധോണിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ട് യുവതാരങ്ങളെ കളിപ്പിച്ചില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. ധോണി യുവാക്കള്‍ സ്പാര്‍ക്ക് ഇല്ലാത്ത കളിക്കാരാണെന്ന് മത്സരശേഷം പറഞ്ഞിരുന്നു.

ഇനിയുള്ള മത്സരങ്ങളില്‍ സമ്മര്‍ദമില്ലാതെ അവരെ കളിപ്പിക്കാന്‍ സാധിക്കുമെന്നും ധോണി പറഞ്ഞിരുന്നു. എന്നാല്‍ ധോണി ഗംഭീര കളിക്കാരന്‍ തന്നെയാണ്. എന്നാല്‍ അദ്ദേഹം പറഞ്ഞതിനോട് യോജിപ്പില്ല. ടീമിന്റെ തിരഞ്ഞെടുപ്പ് വളരെ മോശമായിരുന്നു ജഗദീശനെ പോലുള്ള യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ലേ, കേദാര്‍ ജാദവിനും പിയൂഷ് ചൗളയും എന്ത് സ്പാര്‍ക്കാണ് പ്രകടിപ്പിച്ചതെന്നും ശ്രീകാന്ത് ചോദിച്ചു. ജഗദീശന്‍ നല്ല കളിയാണ് കാഴ്ച്ചവെച്ചത്. കരണ്‍ ശര്‍മ പോലും വിക്കറ്റെടുക്കുന്നുണ്ട്. എന്നിട്ടും യുവാക്കളെ പഴിചാരുന്നതില്‍ കാര്യമില്ലെന്നും ശ്രീകാന്ത് പറഞ്ഞു. അതേസമയം ആരാധകരും ധോണിയുടെ പ്രസ്താവനയെ തള്ളി. കേദാര്‍ ജാദവിനെ കളിപ്പിച്ചതിനാണ് ഏറ്റവും വിമര്‍ശനം നേരിടുന്നത്. വളരെ പതിയെയുള്ള ഇന്നിംഗ്‌സാണ് അദ്ദേഹം രാജസ്ഥാനെതിരെയും കാഴ്ച്ചവെച്ചത്.

Story first published: Tuesday, October 20, 2020, 12:01 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+