Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: അവന്‍ മടങ്ങിവന്നാല്‍ എല്ലാം ശരിയാവും.... റെയ്‌ന തിരിച്ചുവരണമെന്ന് സിഎസ്‌കെ ആരാധകര്‍!!

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ആരാധകരുടെ വിമര്‍ശനമേറുന്നു. ഇതോടെ സുരേഷ് റെയ്‌നയുടെ തിരിച്ചുവരവ് വേണമെന്ന വാദം ശക്തമായിരിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ പിഴവുകളും, ബാറ്റിംഗില്‍ ടീമിന് താളം കണ്ടെത്താനാവാത്തതും വലിയ പ്രശ്‌നമായിട്ടാണ് ആരാധകര്‍ കാണുന്നത്. ധോണി തന്നെ ടീമിന്റെ ബാറ്റിംഗ് പ്രകടനം വലിയ ആശങ്കകളുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ റെയ്‌ന തിരിച്ചെത്തുമോ എന്ന ചോദ്യം സജീവമായിരിക്കുകയാണ്.

റെയ്‌ന തിരിച്ചുവരണം

റെയ്‌ന തിരിച്ചുവരണം

സിഎസ്‌കെയില്‍ അപ്രതീക്ഷിതമായി സുരേഷ് റെയ്‌നയുടെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും റെയ്‌നയാണ് സിഎസ്‌കെയുടെ ബാറ്റിംഗിന്റെ നട്ടെല്ലെന്ന് ആരാധകര്‍ പറയുന്നു. ചെന്നൈ ബാറ്റിംഗ് നിരയില്‍ ഒരാള്‍ പോലും വെടിക്കെട്ട് നടത്താന്‍ ശേഷിയില്ലാത്തവരായി മാറിയെന്നും, റെയ്‌നയുണ്ടെങ്കില്‍ മൊത്തം ടീമിനെ പ്രചോദിപ്പിക്കുമായിരുന്നുവെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയില്‍ റെയ്‌നയുടെ തിരിച്ചുവരവ് സിഎസ്‌കെ ആരാധകര്‍ ട്രെന്‍ഡിംഗ് ആക്കിയിരിക്കുകയാണ്.

മൂന്നാം നമ്പറില്‍ താരങ്ങളില്ല

മൂന്നാം നമ്പറില്‍ താരങ്ങളില്ല

മൂന്നാം നമ്പറില്‍ ചെന്നൈയുടെ തുറുപ്പീട്ടായിരുന്നു റെയ്‌ന. എല്ലാ സീസണിലും താരം തിളങ്ങിയിട്ടുണ്ട്. റെയ്‌ന ഉണ്ടെങ്കില്‍ സ്‌കോര്‍ ഉയര്‍ത്തി മുന്നേറാന്‍ സിഎസ്‌കെയ്ക്ക് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ ഫാഫ് ഡുപ്ലെസിയെയാണ് ഇപ്പോള്‍ ടീം ഇറങ്ങുന്നത്. തുടക്കത്തില്‍ വമ്പനടികള്‍ ഡുപ്ലെസിയില്‍ നിന്നുണ്ടാവുന്നില്ല. ഡല്‍ഹിക്കെതിരായ മത്സരത്തിലും തുടക്കത്തില്‍ ഡുപ്ലെസി കുഴങ്ങുന്നതാണ് കണ്ടത്. അമ്പാട്ടി റായിഡുവിന്റെ പരിക്കും വിഷയമാണ്. റെയ്‌നയല്ലാതെ മൂന്നാം നമ്പറിലും നാലാം നമ്പറിലും കളിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ സിഎസ്‌കെയ്ക്കില്ല.

ധോണിയുടെ മാരക പിഴവുകള്‍

ധോണിയുടെ മാരക പിഴവുകള്‍

മഹേന്ദ്ര സിംഗ് ധോണിയുടെ പിഴവുകള്‍ ഡല്‍ഹിക്കെതിരായ തോല്‍വിയില്‍ വലിയൊരു ഘടകമായിരുന്നു. ആദ്യത്തെ കാര്യം ടോസ് നേടിയിട്ടും ബൗളിംഗ് തിരഞ്ഞെടുത്തതായിരുന്നു. ചേസ് ചെയ്തപ്പോള്‍ ആകെ ഒരു മത്സരമാണ് ടൂര്‍ണമെന്റില്‍ ഇതുവരെ ടീമുകള്‍ വിജയിച്ചത്. മുംബൈക്കെതിരെ സിഎസ്‌കെ തന്നെയാണ് അത്തരമൊരു വിജയം നേടിയത്. എന്നാല്‍ കഴിഞ്ഞ കളിയില്‍ സിഎസ്‌കെ തന്നെ രണ്ടാമത് ബാറ്റ് ചെയ്ത് പരാജയപ്പെട്ടിരുന്നു. ഇവിടെ ആദ്യ ബാറ്റ് ചെയ്യുമ്പോള്‍ കിട്ടുന്ന ആനുകൂല്യമാണ് ധോണി നഷ്ടപ്പെടുത്തിയത്. മുരളി വിജയിനെ കളിപ്പിച്ചതും വലിയ തെറ്റായിരുന്നു. ഡല്‍ഹി ബൗളര്‍മാരെ നേരിടുന്നതില്‍ വിജയ് വന്‍ പരാജയമാണ്.

റെയ്‌നയ്ക്ക് പ്രശ്‌നങ്ങള്‍

റെയ്‌നയ്ക്ക് പ്രശ്‌നങ്ങള്‍

ചെന്നൈ ടീം മാനേജ്‌മെന്റുമായും ധോണിയുമായും ചെറിയ പ്രശ്‌നങ്ങള്‍ റെയ്‌നയ്ക്കുണ്ട്. 5368 റണ്‍സ് ഐപിഎല്ലില്‍ നേടിയിട്ടുണ്ട് റെയ്‌ന. വിരാട് കോലി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് റെയ്‌ന. നേരത്തെ ദുബായില്‍ വന്നിറങ്ങിയ ഉടനെ റെയ്‌ന നാട്ടിലേക്ക് മടങ്ങിയിരുന്നു. അപ്രതീക്ഷിതമായ ഈ തീരുമാനത്തിനെതിരെ ടീമുടമ എന്‍ ശ്രീനിവാസന്‍ തന്നെ രംഗത്തെത്തി. റെയ്‌നയ്ക്ക് ധോണിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. റെയ്‌നയ്ക്ക് ടീം മാനേജ്‌മെന്റ് നല്‍കിയ റൂമിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ധോണിയുടെ റൂമിലെ സൗകര്യങ്ങള്‍ക്ക് സമാനമായ റൂം തനിക്കും വേണമെന്നായിരുന്നു റെയ്‌നയുടെ ആവശ്യം. എന്നാല്‍ ഇത് ലഭിച്ചിരുന്നില്ല.

Story first published: Saturday, September 26, 2020, 15:59 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+