For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മോര്‍ഗന്‍ അവനെ നാലാം നമ്പറില്‍ എന്തിന് ഇറക്കി, കെകെആറിന് ആ ഓവറിലും പിഴച്ചെന്ന് ഓജ

By Vaisakhan MK

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍സി ഏറ്റവും മോശമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താര പ്രഗ്യാന്‍ ഓജ. ഇയാന്‍ മോര്‍ഗന്‍ കാണിച്ച രണ്ട് പിഴവുകളാണ് അവരുടെ തോല്‍വിക്ക് കാരണമായതെന്നും ഓജ കുറ്റപ്പെടുത്തി. ബാറ്റിംഗിലും ബൗളിംഗിലുമായി വന്ന ആ തീരുമാനം കെകെആറില്‍ നിന്ന് മത്സരങ്ങള്‍ തട്ടിയെടുത്തെന്നും ഓജ പറഞ്ഞു. റിങ്കു സിംഗിനെ മോര്‍ഗന്‍ നാലാം നമ്പറില്‍ ഇറക്കിയത് മഹാഅബദ്ധമാണ്. എന്തിനാണ് അങ്ങനൊരു താരത്തെ നാലാം നമ്പറില്‍ ഇറക്കിയതെന്നും ഓജ ചോദിക്കുന്നു. ബൗള്‍ ചെയ്യുമ്പോള്‍ പത്താം ഓവറില്‍ നിതീഷ് റാണയെ കൊണ്ട് പന്തെറിയിച്ചത് വലിയ പിഴവാണെന്നും ഓജ പറഞ്ഞു.

1

കെകെആറിന് ജയം അനിവാര്യമായിരുന്ന മത്സരത്തിലാണ് അവര്‍ കളി കൈവിട്ടത്. കൊല്‍ക്കത്ത 172 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ അത് നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മറികടന്നത്. അവസാന രണ്ട് പന്തില്‍ ഏഴ് റണ്‍സ് വേണമായിരുന്ന മത്സരത്തില്‍ രണ്ട് പന്തിലും സിക്‌സറടിച്ച രവീന്ദ്ര ജഡേജയാണ് കളി മാറ്റി മറിച്ചത്. ജയത്തോടെ കെകആറിന്റെ പ്ലേഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്. ജയിച്ചിരുന്നെങ്കില്‍ 14 പോയിന്റുമായി കെകെആറിന് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കാമായിരുന്നു. എന്നാല്‍ പത്ത് പോയിന്റ് വീതമുള്ള രാജസ്ഥാനും ഹൈദരാബാദും തൊട്ടുപിന്നിലുണ്ട്. ഇവര്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ പ്ലേഓഫിലെത്താന്‍ സാധ്യതയുള്ളവരാണ്.

നിര്‍ണായക മത്സരത്തില്‍ ഇതുവരെ കാണാത്ത പരീക്ഷണങ്ങളാണ് കെകെആര്‍ നടത്തിയതെന്ന് ഓജ പറയുന്നു. മോര്‍ഗന് മുമ്പ് നാലാം നമ്പറില്‍ റിങ്കു സിംഗിനെ ബാറ്റിംഗിന് ഇറക്കി. എന്നാല്‍ വെടിക്കെട്ട് ഉണ്ടായതുമില്ല. 11 റണ്‍സ് അത്രയും പന്തുകളില്‍ നിന്നാണ് കിട്ടിയത്. ഇനി ബൗളിംഗിന്റെ കാര്യമെടുക്കാം. നിതീഷ് റാണയ്ക്ക് 10ാം ഓവര്‍ നല്‍കി. 16 റണ്‍സാണ് ഈ ഓവറില്‍ റാണ വിട്ടുനല്‍കിയത്. ചെന്നൈയുടെ ചേസിംഗ് ഈ ഓവര്‍ മുതലാണ് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ തുടങ്ങിയതെന്നും, ഒടുവില്‍ മത്സരം ജയിച്ചതും ഈ രണ്ട് കാര്യങ്ങള്‍ കൊണ്ടാണെന്നും ഓജ പറഞ്ഞു.

കെകെആറിന് ഇയാന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്ക്, രാഹുല്‍ ത്രിപാഠി എന്നീ വെടിക്കെട്ട് താരങ്ങള്‍ ബാറ്റ് ചെയ്യാനുണ്ട്. ഇവര്‍ ഫോമിലുമാണ്. ഇവര്‍ തുടര്‍ച്ചയായി കളിക്കുന്നവരാണ്. ഇതിനിടയില്‍ ഒരു യുവതാരം റിങ്കു സിംഗ്, അവന്‍ ആദ്യമായി കളിക്കുകയാണ്. അദ്ദേഹത്തെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നു. 11 പന്തുകളാണ് അവന്‍ കളിച്ചത്. ഈ 11 പന്തുകള്‍ കെകെആറിലെ മൂന്ന് വെടിക്കെട്ട് താരങ്ങള്‍ക്കായി വീതിച്ച് കൊടുത്തിരുന്നെങ്കില്‍ 20 റണ്‍സെങ്കിലും കൂടുതലായി വന്നേനെയെന്നും ഓജ പറഞ്ഞു. ആ റണ്‍സാണ് കെകെആറിന് മത്സരം നഷ്ടമാക്കിയത്. നിങ്ങള്‍ക്ക് 20 റണ്‍സ് കുറവാണ് നേടാനായത്. അപ്പോഴാണ് നിതീഷ് റാണയ്ക്ക് പന്ത് നല്‍കുന്നത്. അമ്പാട്ടി റായിഡുവും റിതുരാജ് ഗെയ്ക്വാദും ബാറ്റ് ചെയ്യുമ്പോള്‍ ഈ അബദ്ധമൊക്കെ കാണിച്ചാല്‍ അവര്‍ മുതലെടുക്കാതിരിക്കുമോ എന്നും ഓജ ചോദിക്കുന്നു.

നിങ്ങള്‍ ഒരു ടൂര്‍ണമെന്റിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍, നിങ്ങളുടെ പ്ലേഓഫ് സാധ്യത പ്രതിസന്ധിയിലാണെങ്കില്‍, ഒരിക്കലും ഒരു ടീം ആശക്കുഴപ്പത്തില്‍ കളിക്കാന്‍ പാടില്ല. പ്രത്യേകിച്ച് ഓപ്പണിംഗ് ആര് ഇറങ്ങണം, നാലാം നമ്പറില്‍ ആര് കളിക്കണമെന്നൊക്കെ ചിന്തിച്ച്. ഇത് പരിഹരിക്കണം. കെകെആര്‍ നല്ല നിലയിലായിരുന്നു. എന്നാല്‍ ആ രണ്ട് തീരുമാനങ്ങള്‍ കളി തന്നെ മാറ്റിമറിച്ചെന്നും ഓജ പറഞ്ഞു. അടുത്ത കളിയില്‍ കെകെആര്‍ വന്‍ മാര്‍ജിനില്‍ വിജയിച്ചാലും പ്ലേഓഫിലെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. മറ്റ് ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചാണ് അവര്‍ക്ക് മുന്നോട്ട് പോകാനാവുക.

Story first published: Friday, October 30, 2020, 11:22 [IST]
Other articles published on Oct 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+