Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ലോകകപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് ഐപിഎല്‍ ഫൈനല്‍- പൊള്ളാര്‍ഡ് പ്രതീക്ഷയില്‍

ഡല്‍ഹി ക്യാപ്പിറ്റന്‍സിനെതിരേ രാത്രി നടക്കാനിരിക്കുന്ന ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങുന്നതിന്റെ ത്രില്ലിലാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ജേതാക്കള്‍ കൂടിയായ മുംബൈ കന്നി ഫൈനല്‍ കളിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഏറ്റുമുട്ടുന്നത്. നേരത്തേ മുംബൈ നാലു തവണ ജേതാക്കളായപ്പോഴും പൊള്ളാര്‍ഡ് മുംബൈ സംഘത്തിലുണ്ടായിരുന്നു.

1

ഐസിസിയുടെ ലോകകകപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലുത് ഐപിഎല്‍ ഫൈനലാണെന്നു പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു. ഫൈനലില്‍ ഗെയിമിന്റെ പേര് സമ്മര്‍ദ്ദമെന്നായിരിക്കും. എല്ലാവരിലും ഈ സമ്മര്‍ദ്ദമുണ്ടായിരിക്കും. നിങ്ങള്‍ പിഴവ് വരുത്താനല്ല, വിജയിക്കാനായിരിക്കും ആഗ്രഹിക്കുക. പക്ഷെ ദിവസത്തിന്റെ അവസാനം ഫൈനലിനെ വെറുമൊരു സാധാരണ മല്‍സരമായ കാണാന്‍ ശ്രമിക്കണം. ഗ്രൗണ്ടിലെത്തി, ഈ അന്തരീക്ഷത്തെയും ഒപ്പം സ്വയവും ആസ്വദിക്കുകയാണ് ചെയ്യേണ്ടതെന്നു ട്വിറ്റര്‍ ഹാന്റിലിലൂടെ മുംബൈ പുറത്തുവിട്ട വീഡിയോയില്‍ പൊള്ളാര്‍ഡ് പറഞ്ഞു.

ഇത്തവണ കാണികളില്ലാതെയാണ് ഫൈനല്‍ നടക്കുന്നത്. പക്ഷെ ഈ മല്‍സരത്തിന്റെ വലിപ്പം ആസ്വദിക്കണം. ഇത് ഐപിഎല്‍ ഫൈനലാണ്, ലോകകപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലുത് ഇതാണെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ മുംബൈയ്ക്കു വേണ്ടി ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നു. പരിക്കു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തിരുന്ന ചില മല്‍സരങ്ങളില്‍ മുംബൈയെ നയിച്ചതും പൊള്ളാര്‍ഡായിരുന്നു.

ഈ വര്‍ഷം സപ്തംബറില്‍ നാട്ടില്‍ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പൊള്ളാര്‍ഡ് നയിച്ച ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനായിരുന്നു കിരീടം. ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ തോല്‍ക്കാതെയാണ് ഫൈനലില്‍ ഡാരന്‍ സമിയുടെ സെന്റ് ലൂസിയ സൂക്‌സിനെ ട്രിന്‍ബാഗോ തകര്‍ത്തുവിട്ടത്.

2

അതേസമയം, ഇന്നത്തെ ഐപിഎല്‍ ഫൈനലിനെക്കുറിച്ച് ഒരുപാട് മുന്നോട്ട് ചിന്തിക്കുന്നില്ലെന്നും ഗ്രൗണ്ടിലിറങ്ങി ആസ്വദിച്ച് കളിക്കുകയാണ് വേണ്ടതെന്നും മുംബൈ കോച്ച് മഹേല ജയവര്‍ധനെ വ്യക്തമാക്കി. ഇതു മറ്റൊരു മല്‍സരം മാത്രമാണ്, ഞങ്ങള്‍ അതില്‍ക്കവിഞ്ഞ് ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഗ്രൗണ്ടിലിറങ്ങി സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയെന്നതാണ് പ്രധാനം. ഇത് ബാറ്റും ബോളും തമ്മിലും റണ്‍സും വിക്കറ്റുകളും തമ്മിലുമുളള മല്‍സരമാണ്. അതുകൊണ്ടു തന്നെ മല്‍സരം ആസ്വദിക്കാനാണ് ശ്രമിക്കേണ്ടതെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 10, 2020, 14:31 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+