For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇന്ത്യക്ക് ലെഗ്‌സ്പിന്നര്‍മാര്‍ ഒരുപാടില്ലേ? അവനെ ഇംഗ്ലണ്ടിന് തരുമോയെന്ന് സ്വാന്‍

ബിഷ്‌നോയിയെയാണ് സ്വാന്‍ പ്രശംസിച്ചത്

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ പ്രശംസ കൊണ്ട് മൂടി ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്‍ ഇതിഹാസം ഗ്രേയം സ്വാന്‍. ഐപിഎല്ലില്‍ ബിഷ്‌നോയ്ക്ക് ഇതു അരങ്ങേറ്റ സീസണ്‍ കൂടിയാണ്. ഈ വര്‍ഷം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു അദ്ദേഹം. ലോകകപ്പിലെ പ്രകടനമായിരുന്നു ബിഷ്‌നോയ്ക്കു ഐപിഎല്ലിലേക്കു വഴി തുറന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ ആയിരുന്നു ബിഷ്‌നോയിയെ സ്വാന്‍ പുകഴ്ത്തിയത്. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും യുവതാരത്തെ പ്രശംസിച്ചു.

ബിഷ്‌നോയിയുടെ ആത്മവിശ്വാസം

ബിഷ്‌നോയിയുടെ ആത്മവിശ്വാസം

ആര്‍സിബിക്കെതിരേയുള്ള മുന്‍ മല്‍സരത്തില്‍ ആദ്യ ഓവറില്‍ നന്നായി തല്ലുവാങ്ങിയ ശക്തമായ തിരിച്ചുവരവ് നടത്താനായത് ബിഷ്‌നോയിയുടെ ആത്മവിശ്വാസത്തിനുള്ള തെളിവാണെന്ന് സ്വാന്‍ ചൂണ്ടിക്കാട്ടി. വിലയേറിയ ഓവറിനു ശേവും ബിഷ്‌നോയ് കാണിച്ച ആത്മവിശ്വാസം എടുത്തു പറയേണ്ടതാണ്. വെറും അണ്ടര്‍ 19 ക്രിക്കറ്റില്‍ മാത്രം കളിച്ചിട്ടുള്ള ഒരു യുവതാരമാണ് അദ്ദേഹമെന്നത് അവിശ്വസനീയമാണെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു.
ആര്‍സിബിക്കെതിരേ ബിഷ്‌നോയിയുടെ ആദ്യ ഓവറില്‍ 15 റണ്‍സ് പിറന്നിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ഓവറില്‍ താരം മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. കളിയില്‍ 32 റണ്‍സ് വിട്ടുകൊടുത്ത ബിഷ്‌നോയ് മൂന്നു വിക്കറ്റുകളും വീഴ്ത്തി.

ഇംഗ്ലണ്ടിനായി കളിക്കുമോ?

ഇംഗ്ലണ്ടിനായി കളിക്കുമോ?

ഇംഗ്ലണ്ട് ടീമിനു വേണ്ടി ബിഷ്‌നോയ് കളിക്കണമെന്നു പോലും താന്‍ ആഗ്രഹിച്ചു പോവുകയാണെന്ന് സ്വാന്‍ തമാശയായി പറഞ്ഞു.
ബിഷ്‌നോയ് എന്നെ വളരെയധികം ആകര്‍ഷിച്ചു. ഇംഗ്ലണ്ടുകാരനായ ഒരു മുത്തച്ഛന്‍ അവനുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കു തട്ടിയെടുക്കാമായിരുന്നു. കാരണം ഇംഗ്ലണ്ടിന് ഒരു ലെഗ് സ്പിന്നര്‍ കൂടിയേ തീരൂ. നിങ്ങള്‍ ഇന്ത്യക്കാര്‍ക്കു ഒരുപാട് ലെഗ് സ്പിന്നര്‍മാരുണ്ട്. അവരെല്ലാം ഐപിഎല്ലില്‍ കളിക്കുന്നുമുണ്ടെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ആകര്‍ഷിച്ചത് ബിഷ്‌നോയ്

ഏറ്റവും ആകര്‍ഷിച്ചത് ബിഷ്‌നോയ്

ഐപിഎല്ലിലൂടെ എല്ലാ വര്‍ഷവും മൂന്നോ, നാലോ മികച്ച യുവതാരങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. മികച്ച പ്രകടനങ്ങളിലൂടെ എല്ലാവരും ഇവരെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇത്തവണ ദേവ്ദത്ത് പടിക്കല്‍, ശിവം മാവി എന്നിവരടക്കം ഇന്ത്യയുടെ നിരവധി യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് ബിഷ്‌നോയിയാണ്. അസാധാരണമായിരുന്നു താരത്തിന്റെ ബൗളിങെന്നും മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.
പന്ത് അത്ര മികച്ച രീതിയില്‍ ടേണ്‍ ചെയ്യിക്കുന്ന ബൗളറല്ല ബിഷ്‌നോയ്. എന്നാല്‍ ബൗളിങിലെ വൈവിധ്യമാണ് അവന്റെ ആയുധമെന്നും ഇര്‍ഫാന്‍ പറഞ്ഞു.

Story first published: Friday, October 2, 2020, 18:41 [IST]
Other articles published on Oct 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+