For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബ്രാവോ നാട്ടിലേക്ക് മടങ്ങും, റെയ്‌നയേയും ഹര്‍ഭജനേയും മിസ് ചെയ്യുന്നു- സിഎസ്‌കെ സിഇഒ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ് എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്ന് തവണ കിരീടം ചൂടിയിട്ടുള്ള സിഎസ്‌കെയില്‍ ഇത്തവണ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും ടീമിന് തിളങ്ങാനായില്ല. ആദ്യ 10 മത്സരത്തില്‍ ഏഴിലും പരാജയപ്പെട്ട സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇത്തവണ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച സിഎസ്‌കെയ്ക്ക് ഏറ്റവും ഒടുവിലായി തിരിച്ചടിയായത് ഡ്വെയ്ന്‍ ബ്രാവോയുടെ പരിക്കാണ്. ഇപ്പോഴിതാ കാലിന് പരിക്കേറ്റ ബ്രാവോക്ക് സീസണ്‍ നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

'തുടയ്ക്ക് പരിക്കേറ്റതിനാല്‍ ബ്രാവോ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. രണ്ട് ദിവസത്തിനുള്ളില്‍ ബ്രാവോ നാട്ടിലേക്ക് മടങ്ങിപ്പോവും'-കാശി വിശ്വനാഥന്‍ പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് ബ്രാവോയുടെ തുടക്ക് പരിക്കേറ്റത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാവോ കളം വിട്ടിരുന്നു. ബ്രാവോയും മടങ്ങുന്നതോടെ അവസാന നാല് മത്സരങ്ങളിലെങ്കിലും വിജയിക്കാമെന്ന സിഎസ്‌കെയുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഇത്തവണ റെയ്‌നയുടെയും ഹര്‍ഭജന്‍ സിങ്ങിന്റെയും അഭാവം സിഎസ്‌കെ നിരയില്‍ നിഴലിച്ച് നിന്നു.

dwaynebravo

മൂന്നാം നമ്പറില്‍ റെയ്‌നയെപ്പോലൊരു വമ്പനടിക്കാരന്റെ അഭാവം ടീമിന്റെ ബാറ്റിങ് നിരയിലുണ്ടായിരുന്നു. എല്ലാ ടീമിന്റെയും സ്പിന്നര്‍മാര്‍ തിളങ്ങുമ്പോഴും സിഎസ്‌കെയുടെ സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തി. ഹര്‍ഭജന്‍ സിങ് ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥയിലേക്ക് സിഎസ്‌കെ എത്തില്ലായിരുന്നു. ഇരുവരുടേയും സിഎസ്‌കെ മിസ് ചെയ്യുന്നുവെന്ന് സിഎസ്‌കെ കാശി വിശ്വനാഥന്‍ പറഞ്ഞു. 'റെയ്‌നയേയും ഹര്‍ഭജനേയും മിസ് ചെയ്യുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ജൂനിയര്‍ സീനിയര്‍ താരമായാലും വ്യക്തിപരമായ തീരുമാനത്തെ ബഹുമാനിക്കണം'-കാശി വിശ്വനാഥന്‍ പറഞ്ഞു.

ഹര്‍ഭജന്‍ സിങ് നാട്ടില്‍ നിന്ന് ടീമിനൊപ്പം പോന്നിരുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തോടൊപ്പം ഇരിക്കാനാണ് ഹര്‍ഭജന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. അതേ സമയം യുഎഇയില്‍ എത്തിയ ശേഷം ടീമുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് റെയ്‌ന മടങ്ങിപ്പോവുകയായിരുന്നു. റെയ്‌നക്ക് ബാല്‍ക്കണിയുള്ള റൂം അനുവദിക്കാത്തതിനെച്ചൊല്ലി മാനേജ്‌മെന്റുമായി ഉണ്ടായ തര്‍ക്കമാണ് റെയ്‌നയുടെ മടങ്ങിപ്പോക്കിന് കാരണം. റെയ്‌നയുടെ വിടവ് നികത്താതെ അമിത ആത്മവിശ്വാസം കാട്ടിയതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്.

ഫഫ് ഡുപ്ലെസിസ്,ഷെയ്ന്‍ വാട്‌സണ്‍,എംഎസ് ധോണി,കേദാര്‍ ജാദവ്,അമ്പാട്ടി റായിഡു എന്നീ സീനിയര്‍ താരങ്ങളെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. ഇനി പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇല്ലാത്തതിനാല്‍ അവസാന നാല് മത്സരം ജയിച്ച് ആശ്വസിക്കാനാവും സിഎസ്‌കെ ശ്രമിക്കുക. 2019ലെ പര്‍പ്പിള്‍ ക്യാപ് ഉടമയായ ഇമ്രാന്‍ താഹിറിനെ സിഎസ്‌കെ ഇത്തവണ ഒരു മത്സരംപോലും കളിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയമായത്.

Story first published: Wednesday, October 21, 2020, 15:04 [IST]
Other articles published on Oct 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+