IPL 2020: ജഡേജയുടെ അവസാന ഓവറല്ല സിഎസ്‌കെയെ തോല്‍പ്പിച്ചത്, മറ്റൊരു കാരണമെന്ന് ശ്രീലങ്കന്‍ ഇതിഹാസം
ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിക്ക് കാരണം രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറല്ലെന്ന് ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര. സിഎസ്‌കെ കളിയില്‍ ധാരാളം പിഴവുകളുണ്ടായിരുന്നു. പ്രധാനമായും ഫീല്‍ഡിംഗിലെ പിഴവുകളും ക്യാച്ചുകള്‍ വിട്ടതുമാണ് അവരെ തോല്‍വിയിലേക്ക് നയിച്ചത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതാണ് സംഭവിച്ചത്. അല്ലാതെ രവീന്ദ്ര ജഡേജയുടെ അവസാന ഓവര്‍ അവരെ തോല്‍പ്പിച്ചതല്ലെന്ന് സംഗക്കാര പറഞ്ഞു. ഡല്‍ഹിക്കെതിരെ സിഎസ്‌കെ ശിഖര്‍ ധവാന്റെ മൂന്ന് അവസരങ്ങളാണ് പാഴാക്കിയത്. ധവാന്‍ സെഞ്ച്വറി അടിച്ച് ഡല്‍ഹിയെ വിജയിപ്പിക്കുകയും ചെയ്തു.

ഫീല്‍ഡിംഗില്‍ വളരെ പിറകിലായത് സിഎസ്‌കെയെ മത്സരത്തില്‍ പിന്നോട്ടടിച്ചിരുന്നു. ധവാന്‍ കിട്ടിയ അവസരമെല്ലാം മുതലെടുത്ത് സ്‌കോറിംഗ് നിരക്ക് ഉയര്‍ത്തുകയും ചെയ്തു. ധവാന്‍ നേരത്തെ പുറത്തായിരുന്നെങ്കില്‍ അവസാന ഓവറില്‍ ഒരുപാട് റണ്‍സ് ഡല്‍ഹിക്ക് മുന്നിലുണ്ടാവുമായിരുന്നു. ഒരുപക്ഷേ അതിന് മുമ്പ് കളി ജയിക്കുകയും ചെയ്യുമായിരുന്നു. ഷാര്‍ജയിലെ മത്സരത്തില്‍ സിഎസ്‌കെ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ക്യാച്ചുകള്‍ കൈവിട്ടത് ധവാനെ കൂടുതല്‍ കരുത്തനാക്കി. സ്ലോയായ വിക്കറ്റില്‍ അദ്ദേഹം തകര്‍ത്തടിക്കുകയും ചെയ്‌തെന്ന് സംഗക്കാര പറഞ്ഞു.
സാം കറന്റെ ഗംഭീരമായ ഓവര്‍ സിഎസ്‌കെയെ മത്സരത്തില്‍ തിരിച്ചെത്തിച്ചിരുന്നു. രണ്ട് ഓവറില്‍ 21 റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു കറന്റെ ഗംഭീര ഓവര്‍ വന്നത്. നാല് റണ്‍സ് മാത്രമാണ് അദ്ദേഹം ആ ഓവറില്‍ വഴങ്ങിയത്. ഇതോടെ ആറ് പന്തില്‍ 17 റണ്‍സ് അടിക്കണമെന്ന നിലയിലായി. എന്നാല്‍ സിഎസ്‌കെയ്ക്ക് ഡെത്ത് ബൗളിംഗില്‍ ഡ്വെയ്ന്‍ ബ്രാവോയില്ലാത്തത് വലിയ തിരിച്ചടിയായി. അദ്ദേഹത്തിന് പരിക്കാണെന്ന് മത്സരശേഷം ധോണി വെളിപ്പെടുത്തി. ഇതോടെ സ്പിന്നര്‍മാരെ ധോണിക്ക് ഉപയോഗിക്കേണ്ടി വന്നു. ജഡേജയെയാണ് കൊണ്ടുവന്നത്. ഈ ഓവറില്‍ അക്ഷര്‍ പട്ടേല്‍ മൂന്ന് സിക്‌സര്‍ അടിച്ച് കളി ജയിപ്പിക്കുകയായിരുന്നു.
എംഎസ് ദോണി അവസാന ഓവറില്‍ ഡ്വെയ്ന്‍ ബ്രാവോയെ എറിയിക്കണമെന്ന് പ്ലാന്‍ ചെയ്ത് ഇരിക്കുകയായിരുന്നു ധോണി. സാം കറന്‍ അവരെ വിജയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചിരുന്നു. എന്നാല്‍ ജഡേജയെ ധോണിക്ക് അവസാന ഓവറില്‍ ഉപയോഗിക്കേണ്ടി വന്നെന്ന് സംഗക്കാര പറഞ്ഞു. ഫുള്‍ ബോളുകളാണ് ജഡേജ എറിഞ്ഞത്. ഷോര്‍ട്ട് വൈഡ് ബോളുകളായിരുന്നു ജഡേജ എറിയേണ്ടിയിരുന്നത്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്നതിന് ഇത് ബാറ്റ്‌സ്മാനെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഇതിനെല്ലാം ഉപരി ആ ക്യാച്ചുകളൊന്നും വിട്ടിരുന്നെങ്കില്‍ അവസാന ഓവറിലേക്ക് മത്സരം നീളില്ലെന്ന് ഉറപ്പാണെന്നും സംഗക്കാര പറഞ്ഞു.
ധവാനെ പോലൊരു ക്വാളിറ്റി ബാറ്റ്‌സ്മാന്റെ ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നത് ഒരിക്കലും ടീമുകള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്ന് സുനില്‍ ഗവാസ്‌കറും പറഞ്ഞു. ധവാന്റെ ക്യാച്ച് ഒന്നിലധികം തവണ വിട്ടുകളഞ്ഞതോടെ മത്സരം തന്നെയാണ് ചെന്നൈ വിട്ടുകളഞ്ഞു. ക്യാച്ചുകളുടെ കാര്യമാണ് സിഎസ്‌കെ ശരിക്കും ശ്രദ്ധിക്കേണ്ടത്. ഇത്തരം ക്യാച്ചുകള്‍ പതിനൊന്നില്‍ പത്ത് തവണയും എടുക്കേണ്ടതാണ്. സിഎസ്‌കെ അവരുടെ ടീമിന്റെ ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം റിസര്‍വ് ബെഞ്ചില്‍ അധികം താരങ്ങള്‍ അവര്‍ക്കില്ല. അപ്പോള്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണം. അടുത്ത മത്സരങ്ങള്‍ തോറ്റാല്‍ അവര്‍ ടൂര്‍ണമെന്റിന് പുറത്താവുമെന്ന അവസ്ഥയുണ്ട്. അതുകൊണ്ട് കൃത്യമായ ടീം ലൈനപ്പ് ആവശ്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications