IPL 2020: സെവാഗിനെ കണ്ടു പഠിക്കൂ- ഫോം വീണ്ടെടുക്കാന്‍ പൃഥ്വി ചെയ്യേണ്ടത്, മഞ്ജരേക്കര്‍ പറയുന്നു
ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യം പ്ലേഓഫ് ഉറപ്പിക്കുമെന്ന് കരുതിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇപ്പോള്‍ ഇതിനു സാധിക്കാതെ പുറത്താവുമോയെന്ന ഭീതിയിലാണ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് മിന്നുന്ന ഫോമില്‍ മുന്നേറിയ ഡല്‍ഹിയുടെ താളം തെറ്റിച്ചത്. അവസാനത്തെ നാലു മല്‍സരങ്ങളിലും ഡല്‍ഹി തോല്‍വിയിലേക്കു കൂപ്പുകുത്തിയിരുന്നു.
യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ മോശം പ്രകടനമാണ് ഡല്‍ഹിയെ ഏറ്റവുമധികം വലയ്ക്കുന്നത്. ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ സ്ഥിരത പുലര്‍ത്താന്‍ താരത്തിനു കഴിയുന്നില്ല. പലപ്പോഴും അനാവശ്യ ഷോട്ടുകള്‍ കളിച്ച് പൃഥ്വി വിക്കറ്റുകള്‍ വലിച്ചെറിയുകയാണ്. ഫോം വീണ്ടെടുക്കാന്‍ പൃഥ്വിക്കു ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

സെവാഗിനെ റോള്‍ മോഡലാക്കണം
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ മാതൃകയാക്കണമെന്നാണ് മഞ്ജരേക്കര്‍ പൃഥ്വിക്കു നല്‍കുന്ന ഉപദേശം.
പ്രിയപ്പെട്ട പൃഥ്വി ഷാ, നീ അസാധ്യമായ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കരുത്. കാരണം അതു കളിക്കുകയെന്നത് അസാധ്യം തന്നെയാണ്. വീരേന്ദര്‍ സെവാഗിനെ നീ റോള്‍ മോഡലാക്കണം. തനിക്കു കളിക്കാന്‍ ശേഷിയുള്ള, ആത്മവിശ്വാസമുള്ള ഷോട്ടുകള്‍ മാത്രമേ സെവാഗ് കളിച്ചിരുന്നുള്ളൂവെന്നും മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

മോശം പ്രകടനം
20 കാരനായ പൃഥ്വി ഡല്‍ഹിക്കു വേണ്ടി അവസാനമായി കളിച്ച മല്‍സരങ്ങളില്‍ മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. അവസാനത്തെ ആറ് ഇന്നിങ്‌സുകൡ 40 റണ്‍സ് മാത്രമേ താരത്തിനു നേടാനായിരുന്നുള്ളൂ. മോശം ഫോം കാരണം ഇടയ്ക്കു കുറച്ചു മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഡല്‍ഹി മാറ്റി നിര്‍ത്തിയിരുന്നു.
മുംബൈ ഇന്ത്യന്‍സിനെതിരേ ശനിയാഴ്ച നടന്ന നിര്‍ണായക മല്‍സരത്തില്‍ പൃഥ്വിയെ ടീമിലേക്കു തിരികെ വിളിച്ചിരുന്നു. പക്ഷെ ഈ കളിയിലും പൃഥ്വി ഫ്‌ളോപ്പായി മാറി. 11 ബോളില്‍ 10 റണ്‍സെടുത്ത പൃഥ്വി പതിവുപോലെ മോശം ഷോട്ട് കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

രഹാനെയും നിരാശപ്പെടുത്തി
പൃഥ്വിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പകരക്കാരനായി പരിചയസമ്പന്നനായ അജിങ്ക്യ രഹാനെയെ ശിഖര്‍ ധവാനോടൊപ്പം ഡല്‍ഹി പരീക്ഷിച്ചിരുന്നു. എന്നാല്‍ രഹാനെയും ദുരന്തമായി മാറി. അഞ്ചു ഇന്നിങ്‌സുകളില്‍ വെറും 51 റണ്‍സാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്.
ഡല്‍ഹിയുടെ അവസാന മല്‍സരം തിങ്കളാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ്. പ്ലേഓഫിലെത്താന്‍ ഡിസിക്കു ഈ കളിയില്‍ ജയിച്ചേ തീരൂ. ആര്‍സിബിക്കും പ്ലേഓഫ് യോഗ്യത നേടാന്‍ ഈ മല്‍സരത്തില്‍ ജയം അനിവാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications