Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രോഹിത്തിന് ടീം ഇന്ത്യയേക്കാള്‍ വലുത് ഐപിഎല്ലോ? രൂക്ഷവിമര്‍ശനവുമായി വെങ്‌സാര്‍ക്കര്‍

1

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ വിമര്‍ശിച്ച് മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ദിലിപ് വെങ്‌സാര്‍ക്കര്‍. ഐപിഎല്ലില്‍ ചൊവ്വാഴ്ച നടന്ന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി രോഹിത് കളിക്കാനിറങ്ങിയതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
പരിക്കു കാരണം തൊട്ടുമുമ്പത്തെ മൂന്നു മല്‍സരങ്ങളിലും രോഹിത് കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഇതേ കാരണത്താല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നു. ഇന്ത്യന്‍ ടീമിനേക്കാള്‍ വലുതാണോ രോഹിത്തിന് ഐപിഎല്ലെന്നു വെങ്‌സാര്‍ക്കര്‍ ചോദിക്കുന്നു.

രോഹിത് ചെയ്തത് ശരിയായില്ല

രോഹിത് ചെയ്തത് ശരിയായില്ല

ടീം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ നിതിന്‍ പട്ടേല്‍ രോഹിത്തിനെ പരിശോധിക്കുകയും ഫിറ്റല്ലെന്നു കണ്ടെത്തുകയും ചെയതത്. ഈ കാരണത്താല്‍ അദ്ദേഹത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്കു പരിഗണിച്ചതുമില്ല.
എന്നാല്‍ ഇതേ രോഹിതാണ് ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈയെ നയിക്കാനിറങ്ങിയതെന്നു അമ്പരപ്പ് ഉണ്ടാക്കുന്നതായി വെങ്‌സാര്‍ക്കര്‍ പറഞ്ഞു.

ഐപിഎല്ലാണോ പ്രധാനം?

ഐപിഎല്ലാണോ പ്രധാനം?

ഇപ്പോഴുയരുന്ന പ്രധാനപ്പെട്ട ചോദ്യം ഇന്ത്യക്കു വേണ്ടി കളിക്കുന്നതിനേക്കാള്‍ പ്രധാനമാണോ രോഹിത്തിന് ഐപിഎല്‍ എന്നതാണ്. ദേശീയ ടീമായി കളിക്കുന്നതിനേക്കാള്‍ വലുതാണോ ഒരു ക്ലബ്ബിനു വേണ്ടി ഇറങ്ങുന്നത്? ഇക്കാര്യത്തില്‍ ബിസിസിഐക്കു ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇനി രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുന്നതില്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോയ്ക്കു പിഴവ് പറ്റിയതാണോയെന്നും അറിയേണ്ടതുണ്ടെന്നും വെങ്‌സാര്‍ക്കര്‍ വിശദമാക്കി.
കഴിഞ്ഞ ഞായറാഴ്ച രോഹിത്തിന് ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ഫലം പുറത്തുവിട്ടിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ രോഹിത്തിന്റെ പുരോഗതി വിലയിരുത്തുമെന്നും അതിനു ശേഷം ഓസീസ് പര്യടനത്തിലേക്കു വിളിക്കുന്ന കാര്യം ആലോചിക്കുമെന്നുമായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വിശദീകരണം.

പരിക്കിനെക്കുറിച്ച് രോഹിത്

പരിക്കിനെക്കുറിച്ച് രോഹിത്

പരിക്കിനെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചും രോഹിത് ഹൈദരാബാദിനെതതിരായ കഴിഞ്ഞ ഐപിഎല്‍ മല്‍സരത്തിനു ശേഷം പ്രതികരിച്ചിരുന്നു. പരിക്ക് പൂര്‍ണമായും ഭേദമായിട്ടുണ്ടെന്നായിരുന്നു രോഹിത് വ്യക്തമാക്കിയത്.
കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുറച്ചു മല്‍സരങ്ങളില്‍ കൂടി മുംബൈയ്ക്കു വേണ്ടി ഈ സീസണില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് പറഞ്ഞിരുന്നു. മല്‍സരത്തില്‍ മുംബൈയ്ക്കു വേണ്ടി ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഏഴു പന്തില്‍ നാലു റണ്‍സ് മാത്രമെടുത്ത് രോഹിത് പുറത്താവുകയായിരുന്നു.

Story first published: Wednesday, November 4, 2020, 12:14 [IST]
Other articles published on Nov 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+