Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഏതു ഷോട്ടും കളിക്കും, പിടിച്ചുകെട്ടുക ദുഷ്‌കരം! ഇന്ത്യന്‍ എബിഡിയെ ചൂണ്ടിക്കാട്ടി ഭാജി

1

ഐപിഎല്ലില്‍ അഞ്ചാം തവണയും ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍ ടീമിലെ ബാറ്റിങ് നെടുംതൂണുകളിലൊന്നായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് ഹര്‍ഭജന്‍ സിങ്. മുംബൈയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ യാദവിനായിരുന്നു. മധ്യനിരയില്‍ അദ്ദേഹത്തിന്റെ ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ മുംബൈയെ ചില മല്‍സരങ്ങളില്‍ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റിയിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനോടാണ് യാദവിനെ ഭാജി ഉപമിച്ചത്. നേരത്തേ ഓസ്ട്രലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കു യാദവ് പരിഗണിക്കപ്പെടാതിരുന്നപ്പോള്‍ ചോദ്യം ചെയ്ത് രംഗത്തു വന്നവരുടെ കൂട്ടത്തില്‍ ഭാജിയുമുണ്ടായിരുന്നു.

ഗെയിം ചേഞ്ചറായി മാറി

ഗെയിം ചേഞ്ചറായി മാറി

ഈ സീസണില്‍ മുംബൈ ടീമിലെ ഗെയിം ചേഞ്ചറായി യാദവ് മാറിയതായി ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. നേരത്തേ മാച്ച് വിന്നര്‍ മാത്രമായിരുന്നു അദ്ദേഹം. പക്ഷെ ഇത്തവണ താരം ഗെയിം ചേഞ്ചറെന്ന നിലയിലേക്കു വളര്‍ന്നുവെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
മുംബൈ ബാറ്റിങ് നിരയില്‍ ഒരുപാട് ഉത്തവാദിത്വമേറ്റെടുത്താണ് യാദവ് ഈ സീസണില്‍ പെര്‍ഫോം ചെയ്തതെന്നും ഭാജി പറയുന്നു. ആദ്യ പന്ത് മുതല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിച്ച യാദവ് എതിര്‍ പാളത്തിലേക്കു കടന്നു കയറി ആക്രമിക്കുന്ന ശൈലിയിലാണ് കളിച്ചതെന്നും ഭാജി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ എബിഡി

ഇന്ത്യന്‍ എബിഡി

സൂര്യകുമാര്‍ യാദവിനെ പിടിച്ചുനിര്‍ത്തുകയെന്നത് എതിര്‍ ബൗളര്‍മാര്‍ക്കു വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരുന്നു. കാരണം ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും ഷോട്ടുകള്‍ പായിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. ഏതു തരത്തിലുള്ള ഷോട്ടുകളും യാദവ് കളിക്കും. കവേഴ്‌സിനു മുകളിലൂടെ ഷോട്ട് കളിക്കും, സ്വീപ്പ് നന്നായി കളിക്കും, സ്പിന്നിനെതിരേ മികച്ച രീതിയില്‍ ബാറ്റ് ചെയ്യും, ഫാസ്റ്റ് ബൗളിങിനെയും ഉജ്ജ്വലമായി കളിക്കും. ഇന്ത്യന്‍ എബി ഡിവില്ലിയേഴ്‌സ് തന്നെയാണ് യാദവെന്നും ഹര്‍ഭജന്‍ പുകഴ്ത്തി.

വൈകാതെ ഇന്ത്യന്‍ ടീമിലെത്തും

വൈകാതെ ഇന്ത്യന്‍ ടീമിലെത്തും

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യാദവിനെയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. അതു സംഭവിച്ചില്ലെങ്കിലും വൈകാതെ തന്നെ യാദവ് ദേശീയ ടീമിന്റെ ഭാഗമായി മാറും. അവിശ്വസനീയ താരം തന്നെയാണ് അദ്ദേഹം.
ഐപിഎല്ലില്‍ കാഴ്ചവച്ച യാദവിന്റെ ബാറ്റിങ് പ്രകടനം എല്ലാവരെയും ആകര്‍ഷിച്ചിരുന്നതായും ഭാജി അഭിപ്രായപ്പെട്ടു. മുംബൈയെക്കുറിച്ച് പറയുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, കറെന്‍ പൊള്ളാര്‍ഡ് എന്നിവരെക്കുറിച്ചാണ് നമ്മള്‍ കൂടുതലും പറയാറുള്ളത്. യാദവിനെക്കുറിച്ച് പരാമര്‍ശിക്കാറില്ല. ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ സീസണുകളിലും മുംബൈയ്ക്കായി വലിയ സംഭാവനയാണ് യാദവ് നല്‍കിയിട്ടുള്ളതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 12, 2020, 13:32 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+