IPL 2020: എസ്ആര്‍എച്ചില്‍ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല! കാരണവുമുണ്ടായിരുന്നു- ആകാഷ് ചോപ്ര

ഐപിഎല്ലിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയക്കുതിപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. വെള്ളിയാഴ്ച രാത്രി നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തുരത്തി എസ്ആര്‍എച്ച് ക്വാളിഫയര്‍ രണ്ടിലേക്കു യോഗ്യത നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഒരു ഘട്ടത്തില്‍ പുറത്താവലിന്റെ വക്കിലായിരുന്ന ടീമായിരുന്നു അവര്‍. എന്നാല്‍ തുടര്‍ച്ചയായി നാലു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ ഇപ്പോള്‍ കിരീടത്തിന് രണ്ടു മല്‍സരം മാത്രം അകലത്തില്‍ എത്തിയിരിക്കുകയാണ്.
ആര്‍സിബിക്കെതിരായ ആധികാരിക വിജയത്തിനു ശേഷമായിരുന്നു എസ്ആര്‍എച്ച് ടീമിനെ ചോപ്ര അഭിനന്ദിക്കുകയും ഇത്രയും മികവുറ്റ പ്രകടനം അവരില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും തന്റെ യൂട്യൂബ് ചാനലില്‍ തുറന്നു പറഞ്ഞത്.

എസ്ആര്‍എച്ചില്‍ വലിയ പ്രതീക്ഷ ഇല്ലായിരുന്നു
സത്യസന്ധമായി പറയട്ടെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇങ്ങനെയൊരു മുന്നേറ്റം നടത്തി ഇത്രയും ദൂരം മുന്നേറാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ഒരു കുഴപ്പമില്ലാത്ത ടീമെന്ന് മാത്രമേ എസ്ആര്‍എച്ചിനെക്കുറിച്ച് നേരത്തേ തോന്നിയിരുന്നുള്ളൂ. ബാറ്റിങില്‍ രണ്ടോ, മൂന്നോ പേരെ ആശ്രയിക്കുന്ന അവര്‍ക്കു ബൗളിങില്‍ ഭുവനേശ്വര്‍ കുമാറും റാഷിദ് ഖാനും മാത്രമേ വിശ്വസ്തരായി ഉള്ളൂവെന്നുമായിരുന്നു കണക്കുകൂട്ടിയിരുന്നതെന്നു ചോപ്ര വ്യക്തമാക്കി.
എന്നാല്‍ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തെ പ്രകടനമാണ് എസ്ആര്‍എച്ച് ടീമില്‍ നിന്നുണ്ടായതെന്നും കടലാസില്‍ തങ്ങളേക്കാള്‍ കരുത്തരായ എതിരാളികളെ അവര്‍ പരാജയപ്പെടുത്തിയതായും ചോപ്ര ചൂണ്ടിക്കാട്ടി.

തുടരെ നാലു വിജയം
ഹൈദരാബാദ് ഇത്രയും നന്നായി പെര്‍ഫോം ചെയ്യുമെന്നോ, ക്വാളിഫയര്‍ രണ്ട് വരെയൊക്കെ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അവര്‍ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി നാലു കടുപ്പമേറിയ മല്‍സരങ്ങളാണ് ഡേവിഡ് വാര്‍ണറുടെ ടീം വിജയിച്ചിരിക്കുന്നത്. ഇതില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ രണ്ടു തവണ എസ്ആര്‍എച്ച് തോല്‍പ്പിക്കുകയും ചെയ്തതായി ചോപ്ര വിലയിരുത്തി.

സാഹയുടെ പരിക്ക്
എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പരിക്കു കാരണം മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹയെ നഷ്ടമായപ്പോള്‍ അത് എസ്ആര്‍എച്ചിനു തിരിച്ചടിയാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. വളരെ ക്ലിനിക്കല്‍ പെര്‍ഫോമന്‍സായിരുന്നു അവരുടേത്. അത്രയും കൃത്യതയോടെയാണ് ടീം പ്രവര്‍ത്തിക്കുന്നത്. ആര്‍സിബിക്കെതിരേ എസ്ആര്‍എച്ചിന്റെ ബൗളിങ് ഗംഭീരമായിരുന്നുവെന്നും ചോപ്ര വിശദമാക്കി.
എസ്ആര്‍എച്ച് ബൗളിങ് നിരയില്‍ എല്ലാവരുടെയും പ്രകടനം മികച്ചതായിരുന്നു. ഹോള്‍ഡറിനു തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ ലഭിച്ചു. ഷഹബാസ് നദീം നന്നായി പന്തെറിഞ്ഞു. റാഷിദ് ഖാനെതിരേ റണ്‍സെടുക്കാന്‍ ആര്‍ക്കുമായില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications