IPL 2020- ഡെക്ക് ഇവരുടെ വീക്ക്‌നെസ്- ഇത്തവണ ഡിസി ഓപ്പണര്‍! ചരിത്രമെടുത്താല്‍ നാലു പേര്‍ ഒന്നാമത്
ഒരു ബാറ്റ്‌സ്മാനും കരിയറില്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യം ഏതെന്നു ചോദിച്ചാല്‍ ഉത്തരം ഡെക്കായി പുറത്തായതാണെന്നായിരിക്കും. പൂജ്യത്തിനു പുറത്താവാന്‍ ഒരു ക്രിക്കറ്ററും ഇഷ്ടപ്പെടുന്നില്ല. പൂജ്യത്തിനേക്കാല്‍ ദയനീയമാണ് ഗോള്‍ഡന്‍ ഡെക്കായി മടങ്ങേണ്ടിവരികയെന്നത്. നേരത്ത ആദ്യ പന്തില്‍ തന്നെ പുറത്തായി മടങ്ങുന്നതിനേക്കാള്‍ ബാറ്റ്‌സ്മാനെ നിരാശനാക്കുന്ന മറ്റൊന്നുമുണ്ടാവില്ല.
നമുക്ക് ഐപിഎല്ലിന്റെ 13ാം സീസണിലേക്കു വരാം. ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് ടി20യെങ്കിലും ഐപിഎല്ലിനും ഡെക്കിനു കുറവൊന്നുമുണ്ടായിട്ടില്ല. ഈ സീസണില്‍ ഇതിനകം 65 തവണയാണ് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിനു ഔട്ടായിട്ടുള്ളത്.

ധവാന്‍ തലപ്പത്ത്
ഈ സീസണില്‍ കൂടുതല്‍ തവണ ഡെക്കായി മടങ്ങിയ താരമെന്ന നാണക്കേട് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരിലാണ്. ഇത്തവണ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സെഞ്ച്വറിയടിച്ച് റെക്കോര്‍ഡിട്ട താരം കൂടിയാണ് അദ്ദേഹം. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഈ നേട്ടം കൈവരിച്ച ആദ്യത്തെ താരമാണ് ആരാധകരുടെ പ്രിയപ്പെട്ട ഗബ്ബാര്‍.
ഈ റെക്കോര്‍ഡിനൊപ്പമാണ് കൂടുതല്‍ തവണ ഡെക്കായി നാണക്കേടിന്റെ റെക്കോര്‍ഡും ധവാന്‍ തന്റെ പേരിലാക്കിയത്. 15 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം നാലു തവണ പൂജ്യത്തിനു പുറത്തായിട്ടുണ്ട്.

ആറു ഡെക്കുകള്‍
നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ വ്യാഴാഴ്ച രാത്രിയില്‍ നടന്ന ക്വാളിഫയര്‍ വണ്‍ മല്‍സരത്തില്‍ ഡെക്കുകളുടെ ചാകര തന്നെയുണ്ടായിരുന്നു. ഇരുടീമുകളിലുമായി ആറു താരങ്ങളാണ് പൂജ്യത്തിനു പുറത്തായത്. ഇതില്‍ നാലും മുംബൈയുടെ താരമായിരുന്നു.
ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ഡാനിയേല്‍ സാംസ് എന്നിവരായിരുന്നു ഡെക്കുകാര്‍. മുംബൈ നിരയില്‍ നായകന്‍ രോഹിത് ശര്‍മ ഡോള്‍ഡന്‍ ഡെക്കായപ്പോള്‍ കരെണ്‍ പൊള്ളാര്‍ഡും രണ്ടു പന്തുകള്‍ നേരിട്ട് പൂജ്യത്തിനു മടങ്ങി.

ഡെക്കുകാരുടെ ചരിത്രം
ഐപിഎല്‍ ചരിത്രമെടുത്താല്‍ ഡെക്കുകാരുടെ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തിന് അവകാശികള്‍ നാലുപേരാണ്. ഡിസിക്കെതിരായ ക്വാളിഫയര്‍ വണ്ണില്‍ ഡെക്കായതോടെ രോഹിതും ഒന്നാംസ്ഥാനക്കാര്‍ക്കൊപ്പമെത്തുകയായിരുന്നു. 13 തവണ വീതം ഡെക്കായ രോഹിത്, ഹര്‍ഭജന്‍ സിങ്, പാര്‍ഥീവ് പട്ടേല്‍, അജിങ്ക്യ രഹാനെ എന്നിവരാണ് തലപ്പത്ത്.
പിയൂഷ് ചൗള, മന്‍ദീപ് സിങ്, മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, ഗൗതം ഗംഭീര്‍ എന്നിവര്‍ 12 തവണ വീതം ഡെക്കായി രണ്ടാംസ്ഥാനത്തുണ്ട്. 11 തവണ ഡെക്കായ ദിനേഷ് കാര്‍ത്തികാണ് മൂന്നാമത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications