For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ദേവ്ദത്തിന്റെ വരവ്, ആര്‍സിബിയില്‍ മൂന്നു പേര്‍ കൂടുതല്‍ ഹാപ്പി- ചൂണ്ടിക്കാട്ടി ഹോഗ്

മികച്ച പ്രകടനമാണ് ആര്‍സിബി കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്

1

ഐപിഎല്ലിന്റെ ഈ സീസണിലെ താരോദയങ്ങളിലൊരാളായി മാറിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ദേവ്ദത്തിന്റെ മികച്ച പ്രകടനം ആര്‍സിബിയിലെ മൂന്നു വമ്പന്‍ കളിക്കാരുടെ ജോലിഭാരം കുറയ്ക്കാന്‍ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍സിബിക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടംകൈയന്‍ ഓപ്പണര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇത് മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു. ഈ സീസണില്‍ പുതുതായി ടീമിലെത്തിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ദേവ്ദത്തും ചേര്‍ന്നാണ് ആര്‍സിബിക്കു വേണ്ടി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഫിഞ്ചിനേക്കാള്‍ മികച്ച പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ദേവ്ദത്താണ് താരം

ദേവ്ദത്താണ് താരം

ദേവ്ദത്തിന്റെ വരവ് ആര്‍സിബിയെ അടിമുടി മാറ്റിയതായി ഹോഗ് ചൂണ്ടിക്കാട്ടി. ആര്‍സിബിയുടെ ടോപ്പ് ഫോര്‍ ബാറ്റിങ് നിരയെ കൂടൂതല്‍ മികവുറ്റതാക്കിയിരിക്കുയാണ് ദേവ്ദത്ത്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ആരോണ്‍ ഫിഞ്ച് തുടങ്ങിയ മൂന്നു വമ്പന്‍ താരങ്ങള്‍ക്കു മേലുള്ള ഭാരവും ഇതോടെ കുറഞ്ഞിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ പാതിവഴി പിന്നിട്ടപ്പോള്‍ ഏറ്റവും വലിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് ദേവ്ദത്തെന്നും ഹോഗ് ട്വിറ്ററില്‍ കുറിച്ചു

ഫിഞ്ചിനെ പിന്നിലാക്കി

ഫിഞ്ചിനെ പിന്നിലാക്കി

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഫിഞ്ചിനെ നിഷ്പ്രഭനാക്കുന്ന പ്രകടനമാണ് കന്നി ഐപിഎല്‍ സീസണില്‍ തന്നെ ദേവ്ദത്ത് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഫിഞ്ച് ചില കളികളില്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ദേവ്ദത്ത് സ്ഥിരത നിലനിര്‍ത്തിയിരുന്നു.
മൂന്നു ഫിഫ്റ്റികളടക്കം ഏഴു മല്‍സരങ്ങളില്‍ നിന്നും ദേവ്ദത്ത് 243 റണ്‍സെടുത്തിരുന്നു. 126.56 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരം നിലനിര്‍ത്തി. എന്നാല്‍ ഫിഞ്ചിന് ഏഴു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയോടെ 171 റണ്‍സാണ് നേടാനായത്.

ആര്‍സിബിയെ സൂക്ഷിക്കണം

ആര്‍സിബിയെ സൂക്ഷിക്കണം

ഈ സീസണില്‍ എതിര്‍ ടീമുകള്‍ സൂക്ഷിക്കേണ്ട ടീമായി ആര്‍സിബി മാറിക്കഴിഞ്ഞതായി ഹോഗ് വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ ആര്‍സിബിയുടെ ആധികാരിക വിജയം ഇത് അരക്കിട്ടുറപ്പിക്കുന്നതായി അദ്ദേഹം പറയുന്നു.
മുന്‍ സീസണുകളെ അപേക്ഷിച്ച് വളരെ സന്തുലിതമായ ടീമാണ് ഇത്തവണ ആര്‍സിബിയുടേത്. നേരത്തേ ബാറ്റിങിന് അമിത പ്രാധാന്യം നല്‍കുന്ന ടീമെന്ന പഴി ആര്‍സിബി കേട്ടിരുന്നു. എന്നാല്‍ ഇത്തവണ മികച്ച ബാറ്റിങ് ലൈനപ്പിനൊപ്പം ശക്തമായ ബൗളിങ് ലൈനപ്പും ആര്‍സിബിക്കുണ്ട്. പേസ് ബൗളിങില്‍ നവദീപ് സെയ്‌നി, ക്രിസ് മോറിസ്, ഇസുരു ഉദാന എന്നിവരും സ്പിന്‍ ബൗളിങില്‍ യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണന്‍ സുന്ദര്‍ സഖ്യവും മികച്ച ബൗളിങാണ് കാഴ്ചവയ്ക്കുന്നത്.

Story first published: Tuesday, October 13, 2020, 20:09 [IST]
Other articles published on Oct 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+