Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്ന് യുവതാരം, നാളെ ഇവര്‍ സൂപ്പര്‍ താരങ്ങള്‍!- കൂട്ടത്തില്‍ ദേവ്ദത്തും

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച കളിക്കാരെ ഐപിഎല്‍ സംഭാവന ചെയ്തിട്ടുണ്ട്. ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യഎന്നിവരുള്‍പ്പെടെ ഒരുപിടി കളിക്കാരെ നമുക്ക് ഉയര്‍ത്തിക്കാണിക്കാനാവും. യുവതാരങ്ങള്‍ക്കു തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അതുവഴി സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനും ഏറ്റവും മികച്ച വേദി കൂടിയാണ് ഐപിഎല്‍.

ഈ സീസണിലെ ഐപിഎല്ലിലും മികച്ച യുവതാരങ്ങള്‍ ഉയര്‍ന്നു വന്നു കഴിഞ്ഞു. ഇവരില്‍ ചിലര്‍ ലോക ക്രിക്കറ്റിലും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ളവരാണ്. ദേശീയ ടീമിലേക്കു അധികം വൈകാതെ തന്നെ ഇവര്‍ക്കു വിളി വന്നേക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള ഇന്ത്യന്‍ യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കാര്‍ത്തിക് ത്യാഗി (രാജസ്ഥാന്‍)

കാര്‍ത്തിക് ത്യാഗി (രാജസ്ഥാന്‍)

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ പേസര്‍ കാര്‍ത്തിക് ത്യാഗി കന്നി ഐപിഎല്‍ സീസണില്‍ തന്നെ മികച്ച ബൗളിങാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായപ്പോള്‍ സംഘത്തില്‍ ത്യാഗിയുമുണ്ടായിരുന്നു. ലോകകപ്പിലെ പ്രകടനമായിരുന്നു ഈ സീസലണിലെ രാജസ്ഥാന്‍ ടീമില്‍ താരത്തിനു ഇടം നേടിക്കൊടുത്തത്.
ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീയുടെ കടുത്ത ആരാധകനായ ത്യാഗിയുടെ ബൗളിങ് ആക്ഷനും റണ്ണപ്പുമെല്ലാം ലീയുമായി സാമ്യമുള്ളതാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ മാത്രമേ ഈ സീസണില്‍ നേടിയിട്ടുള്ളൂവെങ്കിലും ത്യാഗിയുടെ ബൗളിങിനെ എല്ലാവരും പ്രശംസിച്ചിരുന്നു.
തുടര്‍ച്ചയായി 140 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കുള്ള ത്യാഗിക്ക് നന്നായി യോര്‍ക്കറുകളും ബൗണ്‍സറുമെല്ലാം എറിയാന്‍ സാധിക്കും. ആര്‍സിബിക്കെതിരായ കളിയില്‍ അവര്‍ക്കു അവസാന മൂന്നോവറില്‍ ജയിക്കാന്‍ 45 റണ്‍സ് വേണമെന്നിരിക്കെ 18ാം ഓവര്‍ ബൗള്‍ ചെയ്തത് ത്യാഗിയായിരുന്നു. എബി ഡിവില്ലിയേഴ്‌സ് ക്രീസില്‍ നില്‍ക്കെ 10 റണ്‍സ് മാത്രമായിരുന്നു ത്യാഗി ഈ ഓവറില്‍ വഴങ്ങിയത്.

രവി ബിഷ്‌നോയ് (പഞ്ചാബ്)

രവി ബിഷ്‌നോയ് (പഞ്ചാബ്)

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്പിന്‍ കണ്ടുപിടുത്തമായി മാറിയിരിക്കുയാണ് യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്. കോച്ചും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയുടെ ശിക്ഷണത്തില്‍ ബിഷ്‌നോയ് കൂടുതല്‍ മെച്ചപ്പെട്ട ബൗളറായി മാറിക്കൊണ്ടിരിക്കുകയാണ്. കാര്‍ത്തിക് ത്യാഗിയെപ്പോലെ തന്നെ ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പിലൂടെ ഉയര്‍ന്നുവന്ന മറ്റൊരു താരം കൂടിയാണ് ബിഷ്‌നോയ്. 12 മല്‍സരങ്ങളില്‍ നിന്നും 7.2 ഇക്കോണമി റ്റേില്‍ 12 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.
കണിശതയും ബൗളിങിലെ വൈവിധ്യവുമാണ് ബിഷ്‌നോയിയെ വ്യത്യസ്തനാക്കുന്നത്. ഈ സീസണില്‍ പുറത്താവലിന്റെ വക്കില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങള്‍ ജയിച്ച് പഞ്ചാബ് ശക്തമായി തിരിച്ചുവന്നപ്പോള്‍ സംഘത്തില്‍ 20കാരനായ ബിഷ്‌നോയിയും ഉണ്ടായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാഹബാദിനെതിരേ പഞ്ചാബ് 127 റണ്‍സ് പ്രതിരോധിച്ചു ജയിച്ച കളിയില്‍ അദ്ദേഹം നാലോവറില്‍ വിട്ടുകൊടുത്തത് 13 റണ്‍സ് മാത്രമായിരുന്നു. അപകടകാരിയായ ഡേവിഡ് വാര്‍ണറെ പുറത്താക്കുകയും ചെയ്തിരുന്നു.

ദേവ്ദത്ത് പടിക്കല്‍ (ബാംഗ്ലൂര്‍)

ദേവ്ദത്ത് പടിക്കല്‍ (ബാംഗ്ലൂര്‍)

കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌നോയ് എന്നിവരെപ്പോലെ തന്നെ ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറിയ മറ്റൊരു താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. കഴിഞ്ഞ സീസണ്‍ വരെ നായകന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സുമായിരുന്നു ആര്‍സിബി ബാറ്റിങിങിന്റെ ശക്തികേന്ദ്രങ്ങള്‍. എന്നാല്‍ ഇത്തവണ ഇക്കൂട്ടത്തിലേക്കു ദേവ്ദത്തും കൂടിക്കഴിഞ്ഞു.
ആര്‍സിബിക്കു വേണ്ടി ഈ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നും 422 റണ്‍സ് ദേവ്ദത്ത് നേടിയിട്ടുണ്ട്. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ആദ്യത്തെ നാലു മല്‍സരങ്ങളിലായിരുന്നു താരത്തിന്റെ മൂന്നു ഫിഫ്റ്റികളും. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളെ തുടര്‍ന്നാണ് ദേവ്ദത്തിന് ഇത്തവണ ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്.

Story first published: Saturday, October 31, 2020, 20:17 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+