IPL 2020: ആര്‍സിബി ടീമാകെ മാറി, ആരാധകര്‍ ഇത്രയും പ്രതീക്ഷിച്ചില്ല - എന്താവാം കാരണങ്ങള്‍
ഐപിഎല്ലിന്റെ ഈ സീസണില്‍ ആരാധകരുടെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. മുന്‍ സീസണുകളില്‍ ആരാധകരെ തീര്‍ത്തും നിരാശരാക്കിയിട്ടുള്ള ആര്‍സിബി ഇത്തവണ പക്ഷെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി മൂന്നാംസ്ഥാനത്തുള്ള ആര്‍സിബി ഈ സീസണില്‍ പ്ലേഓഫിലേക്ക് മുന്നേറുകയാണ്. ഏഴു മല്‍സരങ്ങളില്‍ കളിച്ച കോലിയും സംഘവും അഞ്ചെണ്ണത്തിലും ജയം കൊയ്തു. രണ്ടെണ്ണത്തില്‍ മാത്രമാണ് അവര്‍ക്കു അടിതെറ്റിയത്. എന്തായിരിക്കാം ആര്‍സിബിയുടെ ഈ സീസണിലെ കുതിപ്പിന് പിന്നില്‍? പ്രധാനപ്പെട്ട മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം
ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയ ആര്‍സിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ മിന്നുന്ന പ്രകടനമാണ് ആര്‍സിബിയുടെ കുതിപ്പിന് വേഗം കൂട്ടിയത്. പരിചയസമ്പന്നനായ പാര്‍ഥീവ് പട്ടേലിനെ പുറത്തിരുത്തി 20 കാരാന ദേവ്ദത്തിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കുകയെന്നത് ചൂതാട്ടം തന്നെയായിരുന്നു. എന്നാല്‍ അത് വിജയമായത് ആര്‍സിബിക്കു നേട്ടമായി. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായാണ് ദേവ്ദവത്ത് ഐപിഎല്ലിലേക്കുള്ളള വരവ് ആഘോഷിച്ചത്.
കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും ദേവ്ദത്തിന് അവസരം ലഭിച്ചില്ല. ഇത്തവണ ഓപ്പണിങ് ദൗത്യമേല്‍പ്പിച്ചപ്പോള്‍ താരം അത് ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 34.71 എന്ന മോശമല്ലാത്ത ശരാശരിയില്‍ 263 റണ്‍സ് ദേവ്ദത്ത് നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റികളുമടിച്ച താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 63 ആണ്.

സുന്ദറിന്റെ ബൗളിങ്
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍ മികച്ച ബൗളിങാണ് ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. പവര്‍പ്ലേകളില്‍ സുന്ദറിന്റെ കണിശതയാര്‍ന്ന ബൗളിങിനു മുന്നില്‍ ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഒരു ടീമിനും പിടിച്ചുനില്‍ക്കാനായിട്ടില്ല. എതിര്‍ ടീമിന്റെ റണ്ണൊഴുക്കി തടഞ്ഞ് അവരെ സമ്മര്‍ദ്ദത്തിലാക്കുകയെന്നാണ് സുന്ദറിന്റെ ഹോബി. ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിലര്‍ക്കു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു.
4.9 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് സുന്ദര്‍ ബൗള്‍ ചെയ്യുന്നത്. ഇക്കോണമി റേറ്റെടുത്താല്‍ റാഷിദ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍പ്പോലും സുന്ദറിനു പിന്നിലാണ്. ഏഴു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു വിക്കറ്റുകളും 21 കാരനായ സ്പിന്നര്‍ വീഴ്ത്തിയിരുന്നു. ഇവയില്‍ പലതും പവര്‍പ്ലേ ഓവറുകളിലുമായിരുന്നു. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച മൂന്നു മല്‍സരങ്ങളില്‍ 57 റണ്‍സും സുന്ദര്‍ നേടി. 30 ആണ് ഉയര്‍ന്ന സ്‌കോര്‍.

ക്രിസ് മോറിസിന്റെ വരവ്
10 കോടി രൂപയ്ക്കു ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം ക്രിസ് മോറിസിന്റെ അരങ്ങേറ്റം പരിക്കു കാരണം വൈകിയിരുന്നു. എന്നാല്‍ ടീമിലെത്തിയതോടെ മാച്ച് വിന്നറായി അദ്ദേഹം മാറുന്നതാണ് കണ്ടത്. മോറിസിന്റെ വരവോടെ ആര്‍സിബി ടീം കൂടുതല്‍ സന്തുലിതമായി മാറുകയും ചെയ്തു.
ആര്‍സിബി ബൗളിങ് നിരയെ ആകെയുള്ള ലുക്ക് തന്നെ മോറിസിന്റെ വരവോടെ മാറിക്കഴിഞ്ഞു. മികച്ച ഫിനിഷറും ഡെത്ത് ഓവര്‍ ബൗളിങ് സ്‌പെഷ്യലിസ്റ്റും കൂടിയാണ് താരം. ബാറ്റിങില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലെങ്കിലും ബൗളിങില്‍ മോറിസ് കസറുക തന്നെ ചെയ്തു. രണ്ടു മല്‍സരങ്ങളില്‍ നിന്നും 4.5 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications