Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മൂന്നാം ഫിഫ്റ്റി, വമ്പന്‍ റെക്കോര്‍ഡുമായി ദേവ്ദത്ത്- ചരിത്രത്തില്‍ ഇതാദ്യം

അബുദാബി: ഈ ഐപിഎല്ലിലെ ഏറ്റവും കണ്ടെത്തലുകളിലൊന്നായി മാറിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവദത്ത് പടിക്കല്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നത്തെ കൡയിലും താരം ഫിഫ്റ്റിയുമായി കസറിയിരുന്നു. ആര്‍സിബി എട്ടു വിക്കറ്റിന്റെ അനായാസ വിജയം ആഘോഷിച്ച മല്‍സരത്തില്‍ 45 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ദേവ്ദത്ത് 63 റണ്‍സ് അടിച്ചെടുത്തിരുന്നു.

1

ഈ ഇന്നിങ്‌സോടെ പുതിയൊരു റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് ആര്‍സിബിയുടെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. ഐപിഎല്ലില്‍ ആദ്യത്തെ നാലു മല്‍സരങ്ങളില്‍ മൂന്നിലും 50ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യത്തെ താരമെന്ന നേട്ടത്തിനാണ് ദേവ്ദത്ത് അര്‍ഹനായത്. ടൂര്‍ണമെന്റില്‍ ഇതിനു മുമ്പൊരു താരവും ഈ നേട്ടം കൈവരിച്ചിട്ടില്ല.

രാജസ്ഥാനെതിരേ ഗംഭീര ഇന്നിങ്‌സായിരുന്നു ദേവ്ദത്തിന്റേത്. 155 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍സിബിക്കു ആരോണ്‍ ഫിഞ്ചിനെ (8) ടീം സ്‌കോര്‍ 25ല്‍ വച്ച് നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നായകന്‍ വിരാട് കോലിക്കൊപ്പം 99 റണ്‍സിന്റെ കൂട്ടുകെട്ടുമായി ദേവ്ദത്ത് ആര്‍സിബിയുടെ വിജയമുറപ്പിച്ച ശേഷമാണ് ക്രീസ് വിട്ടത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു ഐപിഎല്ലില്‍ ദേവ്ദത്തിന്റെ അരങ്ങേറ്റം.42 പന്തില്‍ എട്ടു ബൗണ്ടറികളടക്കം 56 റണ്‍സുമായി ടൂര്‍ണമെന്റില്‍ തന്റെ തുടക്കം 20 കാരന്‍ ഗംഭീരമാക്കി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതതിരേയുള്ള തൊട്ടടുത്ത കളിയില്‍ പക്ഷെ താരത്തിന് ഒരു റണ്ണെടുക്കാനേ ആയുള്ളൂ.

മുംബൈ ഇന്ത്യന്‍സുമായി ആര്‍സിബി ടൈ വഴങ്ങുകയും തുടര്‍ന്നു സൂപ്പര്‍ ഓവറില്‍ വിജയിക്കുകയും ചെയ്ത കളിയില്‍ ദേവ്ദത്ത് വീണ്ടും ഫോമില്‍ തിരിച്ചെത്തി. 40 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 54 റണ്‍സായിരുന്നു താരം നേടിയത്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ദേവ്ദത്ത് നാലാം സ്ഥാനത്തുണ്ട്. നാല് ഇന്നിങ്‌സുകളില്‍ നിന്നും 43.50 ശരാശരിയില്‍ മൂന്നു ഫിഫ്റ്റികളോടെ 174 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Saturday, October 3, 2020, 23:09 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+