Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിറ്റെന്ന് രോഹിത് ശര്‍മ, അല്ലെന്നു സൗരവ് ഗാംഗുലി! തീരാതെ കണ്‍ഫ്യൂഷന്‍

ഐപിഎല്ലിന്റെ 13ാം സീസണിനിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസായിരുന്നു. പിന്‍തുട ഞെരമ്പിനേറ്റ പരിക്കു കാരണം രോഹിത്തിന് ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഫിറ്റ്‌നസില്ലെന്നു ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

1

താന്‍ ഇപ്പോള്‍ ഫിറ്റാണെന്ന് രോഹിത് അവകാശപ്പെടുമ്പോഴും ബിസിസിഐ ഇതിനോടു യോജിക്കുന്നില്ല. രോഹിത് 100 ശതമാനവും ഫിറ്റല്ലെന്നു ആവര്‍ത്തിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദിവസങ്ങള്‍ക്കു മുമ്പും അദ്ദേഹം ഇതേ അഭിപ്രായം പറഞ്ഞിരുന്നു. മുംബൈയെ ഈ സീസണില്‍ നയിച്ചെങ്കിലും രോഹിത് പൂര്‍ണ ഫിറ്റാണെന്നു പറയാന്‍ സാധിക്കില്ലെന്നു ദാദ പറഞ്ഞു.

കഴിഞ്ഞ മാസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരാട ലീഗ് മല്‍സരത്തിനിടെയായിരുന്നു 33 കാരനായ രോഹിത്തിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റത്. തുടര്‍ന്ന് നാലു മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു. സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മല്‍സരത്തില്‍ തികച്ചും അപ്രതീക്ഷിതമായി രോഹിത് മുംബൈ നിരയില്‍ മടങ്ങിയെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്ലേഓഫിലും ഫൈനലിലും അദ്ദേഹം ഇറങ്ങുകയും ചെയ്തു.

പരിക്കില്‍ നിന്നും മോചിതനായെന്നും ഇപ്പോള്‍ ഫിറ്റാണെന്നുമായിരുന്നു എസ്ആര്‍എച്ചിനെതിരായ കളിയില്‍ മുംബൈ നിരയില്‍ മടങ്ങിയെത്തിയപ്പോള്‍ രോഹിത് തുറന്നുപറഞ്ഞത്. 100 ശതമാനം രോഹിത് ഫിറ്റല്ല, 70 ശതമാനം മാത്രമേ അദ്ദേഹത്തിനു ഫിറ്റ്‌നസുള്ളൂ. അതുകൊണ്ടാണ് ഓസീസ് പര്യടനത്തിനുള്‌ല നിശ്ചിത ഓവര്‍ ടീമിലേക്കു പരിഗണിക്കാതിരുന്നതെന്നും ഒരു ദേശീയ മാധ്യമത്തോടു ഗാംഗുലി വ്യക്തമാക്കി.

ഐപിഎല്ലിനു ശേഷം മുംബൈയില്‍ മടങ്ങിയെത്തിയ രോഹിത് ഇനി കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കും. അതിനു ശേഷം പൂര്‍ണ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാന്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഇവിടെ ഫിറ്റ്‌നസ് ടെസ്റ്റിനും അദ്ദേഹം വിധേയനാവുന്നുണ്ട്. ഫിറ്റ്‌നസ് തെളിയിച്ചാല്‍ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് കളിക്കും. ഡിസംബര്‍ 17നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. അതിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ രോഹിത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ.

Story first published: Friday, November 13, 2020, 19:18 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+