Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എതിരാളി ആരുമാവട്ടെ, മുംബൈ കപ്പടിക്കും! അറിയാം കാരണങ്ങള്‍

ഐപിഎല്ലിന്റെ 13ാം സീസണില്‍ കപ്പിനും തങ്ങള്‍ക്കുമിടയില്‍ എതിരാളികള്‍ ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സോ, സണ്‍റൈസേഴ്‌സ് ഹൈദരാബാദോ ആയിരിക്കും കലാശക്കളിയില്‍ മുംബൈയുമായി മുഖാമുഖം വരുന്നത്. നാലു തവണ കിരീടമുയര്‍ത്തി റെക്കോര്‍ഡിട്ട മുംബൈ ഇത്തവണ അഞ്ചാം കിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്.

ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹിയെ നിഷ്പ്രഭരാക്കിയായിരുന്നു രോഹിത് ശര്‍മയുടെ ടീമിന്റെ കുതിപ്പ്. ഏകപക്ഷീയമായ കളിയില്‍ 57 റണ്‍സിന് ഡിസിയെ മുംബൈ കശാപ്പ് ചെയ്യുകയായിരുന്നു. മുംബൈ ഇത്തവണ കിരീടം നിലനിര്‍ത്താനുള്ള ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഏറ്റവും മികച്ച ബൗളിങ് ആക്രമണം

ഏറ്റവും മികച്ച ബൗളിങ് ആക്രമണം

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും മികച്ച ബൗളിങ് നിര മുംബൈയുടേതാണ് നിസംശയം പറയാം. പ്രത്യേകിച്ചും അവരുടെ പേസ് ബൗളിങ് നിര ഏതു ടീമിനും ഭീഷണിയുയര്‍ത്തുന്നതാണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടും മുംബൈയുടെ മാരക പേസ് കോമ്പിനേഷനായി മാറിക്കഴിഞ്ഞു.
പവര്‍പ്ലേ ഓവറുകളില്‍ ഇരുവരും മാറി മാറിയെത്തുമ്പോള്‍ ഏതു ബാറ്റിങ്‌നിരയുടെയും നെഞ്ചിടിപ്പ് ഉയരും. രണ്ടു പേരും കൂടി 49 വിക്കറ്റുകള്‍ ഈ സീസണില്‍ വീഴ്ത്തിയിട്ടുണ്ട്. 25 വിക്കറ്റുകളുമായി ബുംറ നിലവില്‍ പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയാണ്.

ഓപ്പണിങ് കോമ്പിനേഷന്‍

ഓപ്പണിങ് കോമ്പിനേഷന്‍

മികച്ച ഓപ്പണിങ് നിരയാണ് മുംബൈയുടേത്. ക്യാപ്റ്റന്‍ രോഹത് ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും രോഹിത്തും ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കുമടങ്ങുന്ന മുംബൈയുടെ ഓപ്പണിങ് നിരയെ ഭയക്കുക തന്നെ ചെയ്യണം.
രോഹിത് നിറംമങ്ങിയാലും തൊട്ടുപിന്നാലെ മിന്നുന്ന ഫോമിലുള്ള സൂര്യകുമാര്‍ യാദവ് ഇറങ്ങുന്നതിനാല്‍ ബാറ്റിങ് നിരയെക്കുറിച്ച് മുംബൈയ്ക്കു ആശങ്കകളില്ലെന്നു തന്നെ പറയാം.

ശക്തമായ ബാറ്റിങ് നിര

ശക്തമായ ബാറ്റിങ് നിര

ശക്തവും ആഴവുമുള്ളതാണ് മുംബൈയുടെ ബാറ്റിങ് ലൈനപ്പ്. അതുകൊണ്ടു തന്നെ ഏതു വെല്ലുവിളിയെയും അതിജീവിക്കാന്‍ മുംബൈയ്ക്കു സാധിക്കും. ഇഷാന്‍ കിഷന്‍, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിര മുംബൈയ്ക്കുണ്ട്.
മികച്ച തുടക്കം ലഭിച്ചാലും ഇല്ലെങ്കിലും ടീമിനെ വമ്പന്‍ സ്‌കോറിലെത്തിക്കാന്‍ കൂറ്റനടിക്കാരായ പൊള്ളാര്‍ഡിനും ഹാര്‍ദിക്കിനും സാധിക്കും. ഈ സീസണില്‍ പല മല്‍സരങ്ങളിലും ഇതു കണ്ടതുമാണ്.

ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം

ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം

മികച്ച ഇന്ത്യന്‍ താരങ്ങളുട സാന്നിധ്യമാണ് മുംബൈയുടെ മറ്റൊരു പ്ലസ് പോയിന്റ്. മുംബൈയുടെ മുന്നേറ്റത്തിന് പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. നായകന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, പാണ്ഡ്യ സഹോദരന്മാര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങി മികച്ച ഇന്ത്യന്‍ താരങ്ങളെ മുംബൈ ലൈനപ്പില്‍ കാണാം.
വിദേശ താരങ്ങളേക്കാള്‍ ഇന്ത്യന്‍ താരങ്ങളെ ആശ്രയിക്കുന്ന ടീം കൂടിയാണ് മുംബൈ. ഇത് മറ്റു ടീമുകളില്‍ നിന്നും അവരെ വേറിട്ടു നിര്‍ത്തുകയും ചെയ്യുന്നു. പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളൂവെന്നതിനാല്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഓരോ ടീമിനും ഏറെ നിര്‍ണായകമാണ്.

അനുഭവസമ്പത്ത്

അനുഭവസമ്പത്ത്

അനുഭവസമ്പത്തും മുംബൈയ്ക്കു മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. വലിയ മല്‍സരങ്ങളില്‍ കളിച്ചുള്ള പരിചയം മുംബൈയെ ഏതു സമ്മര്‍ദ്ദത്തെയും മറികടക്കാന്‍ സഹായിക്കുന്നു. നാലു കിരീടങ്ങള്‍ ഇതിനകം സ്വന്തമാക്കിയ മുംബൈ അഞ്ചു ഫൈനലുകളിലും കളിച്ചിട്ടുണ്ട്.
നായകന്‍ രോഹിത്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, കരെണ്‍ പൊള്ളാര്‍ഡ്. ഹാര്‍ദിക് പാണ്ഡ്യ, ക്വിന്റണ്‍ ഡികോക്ക് എന്നിവരെല്ലാം ഏറെ അനുഭവസമ്പത്തുള്ള കളിക്കാരാണ്.
നേരത്തേ 2013, 15, 17, 19 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ ഐപിഎല്‍ കിരീട വിജയം. 2010ലെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റതൊഴിച്ചാല്‍ കളിച്ച മറ്റു ഫൈനലുകളിലെല്ലാം മുംബൈ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.

Story first published: Saturday, November 7, 2020, 13:02 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+