Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- ഡല്‍ഹി അടുത്ത സിഎസ്‌കെയാവും! ഇര്‍ഫാന്റെ ഞെട്ടിക്കുന്ന പ്രവചനം, മുംബൈ വിയര്‍ക്കും

ഈ സീസണില്‍ ആദ്യമായി ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു തോല്‍ക്കുകയായിരുന്നു ശ്രേയസ് അയ്യരുടെ യുവനിര. ഡല്‍ഹിയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയായിരുന്നു മുംബൈയുടെ അഞ്ചാം കിരീട വിജയം.
ഈ സീസണില്‍ ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശനം വെറുമൊരു സൂചനന മാത്രമാണെന്നും വരാനിരിക്കുന്ന സീസണുകളിലും ഡല്‍ഹി ആധിപത്യം തുടരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇര്‍ഫാന്‍.

DC will dominate the next few seasons, reckons Irfan Pathan | Oneindia Malayalam
അടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സാവും

അടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സാവും

ഐപിഎല്ലിനെ മുമ്പ് അടക്കിഭരിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെപ്പോലെ ഡല്‍ഹിയും അടുത്ത നാലോ അഞ്ചോ വര്‍ഷം ടൂര്‍ണമെന്റില്‍ ആധിപത്യം സ്ഥാപിക്കുമെന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.
സിഎസ്‌കെയെപ്പോലെ ഡല്‍ഹിയെയും വരും വര്‍ഷങ്ങളില്‍ ഐപിഎല്ലിലെ അനിഷേധ്യശക്തികളായി നമുക്ക് കാണാനാവും. സിഎസ്‌കെ മുമ്പ് ഒരുപാട് മല്‍സരങ്ങള്‍ ജയിച്ച് എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച ടീമായിരുന്നു. ഇനി ഡല്‍ഹിയുടെ ഊഴമാണ്. വരും വര്‍ഷങ്ങളില്‍ ഡല്‍ഹിയായിരിക്കും ഐപിഎല്ലില്‍ എല്ലാവരും ഭയക്കേണ്ട എതിരാളികളെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

മികച്ച അടിത്തറയുള്ള ടീം

മികച്ച അടിത്തറയുള്ള ടീം

മികച്ചൊരു യുവ ക്യാപ്റ്റനു കീഴില്‍ ശക്തമായ അടിത്തറയുള്ള ടീമായി ഡല്‍ഹി മാറിയിരിക്കുകയാണ്. ശക്തമായ ടീമായി മാറിയിരിക്കുകയാണ് ഡല്‍ഹി. മികച്ച താരങ്ങളുടെ ഒരു കൂട്ടം തന്നെ അവര്‍ക്കുണ്ട്. മാത്രമല്ല മികച്ചൊരു ക്യാപ്റ്റനും അവര്‍ക്കുണ്ട്. അതിവേഗം ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാരും ഡല്‍ഹിക്കുണ്ടെന്നും കാഗിസോ റബാദ, ആന്റിച്ച് നോര്‍ക്കിയ എന്നിവരെക്കുറിച്ച് പരാമര്‍ശിച്ച് ഇര്‍ഫാന്‍ വിലയിരുത്തി.
ഈ സീസണിലെ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായത് റബാദയായിരുന്നു. 30 വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഇത്തവണ പിഴുതത്.

ചില മെച്ചപ്പെടുത്തലുകള്‍ ആവശ്യം

ചില മെച്ചപ്പെടുത്തലുകള്‍ ആവശ്യം

അടുത്ത സീസണിലെ ഐപിഎല്ലില്‍ ചില മെച്ചപ്പെടുത്തലുകള്‍ ഡല്‍ഹി ടീമില്‍ അനിവാര്യമാണെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. അതിനു സാധിച്ചാല്‍ ഡല്‍ഹി കൂടുതല്‍ അപകടകാരികളായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ഏരിയകളിലാണ് ഡല്‍ഹി മെച്ചപ്പെടാനുള്ളത്. ആദ്യം മികച്ചൊരു ഫിനിഷറെ ഡല്‍ഹിക്കു വേണം. അത് ഇന്ത്യന്‍ താരമോ, വിദേശ താരമോ ആയിക്കൊള്ളട്ടെ. നിലവില്‍ ഹെറ്റ്‌മെയറെയും സ്റ്റോയ്‌നിസിനെയും ഡല്‍ഹി ഒരുപാട് ആശ്രയിക്കുന്നുണ്ട്. രണ്ടു പേരും ഒരുപരിധി വരെ മികച്ച പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കു മറ്റൊരു ബാറ്റ്‌സ്മാന്റെ പിന്തുണ കൂടി ലഭിച്ചാല്‍ ഡല്‍ഹി കൂടുതല്‍ കരുത്തരാവുമെന്നു ഇര്‍ഫാന്‍ പറയുന്നു.

റിസ്റ്റ് സ്പിന്നറെ വേണം

റിസ്റ്റ് സ്പിന്നറെ വേണം

രണ്ടാമതായി ഡല്‍ഹിക്കു മികച്ചൊരു റിസ്റ്റ് സ്പിന്നറുടെ ആവശ്യമുണ്ട്. അത് ഇന്ത്യന്‍ താരമായിരിക്കുന്നതാണ് നല്ലത്. മികവുറ്റ ഒരു റിസ്റ്റ് സ്പിന്നറെക്കൂടി കൊണ്ടു വരാന്‍ സാധിച്ചാല്‍ ഈ ഡല്‍ഹി ടീം കൂടുതല്‍ അപകടകാരികളായി തീരുമെന്നു ഇര്‍ഫാന്‍ വിലയിരുത്തി.
നിലവിലെ ഡല്‍ഹി ടീമിന് മികച്ച ഓപ്പണര്‍മാരും മധ്യനിരയും ക്യാപ്റ്റനുമെല്ലാമുണ്ട്. വളരെ ചെറുപ്പമുള്ള,. കൂളായ ക്യാപ്റ്റനാണ് ഇപ്പോള്‍ ഡല്‍ഹിക്കുള്ളത്. ടീമിലെ കൂടുതല്‍ പേരും യുവതാരങ്ങളും അനുഭവസമ്പത്തുള്ളവരാണ്. ഇത് അപൂര്‍വ്വമായി സംഭവിക്കുന്ന കോമ്പിനേഷനാണെന്നും ഇര്‍ഫാന്‍ വിശദമാക്കി.

Story first published: Thursday, November 12, 2020, 15:16 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+