Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റബാദയ്ക്കു ഡബിള്‍ റെക്കോര്‍ഡ്! നരെയ്‌നെ പിന്നിലാക്കി, മലിങ്കയ്ക്കും രക്ഷയില്ല

ഷാര്‍ജ: ഐപിഎല്ലില്‍ പുതിയ രണ്ടു റെക്കോര്‍ഡുകള്‍ കുറിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസ് സെന്‍സേഷന്‍ കാഗിസോ റബാദ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ ഒരു വിക്കറ്റ് നേടിയതോടെ അദ്ദേഹം ഐപിഎല്ലില്‍ 50 വിക്കറ്റുകളെന്ന നാഴിക്കല്ലും പൂര്‍ത്തിയാക്കി. ഇതോടെ രണ്ടു വമ്പന്‍ റെക്കോര്‍ഡുകള്‍ക്കും പേസര്‍ അവകാശിയായി.

1

ഏറ്റവും കുറവ് മല്‍സരങ്ങളില്‍ 50 വിക്കറ്റെടുത്ത താരം, ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 വിക്കറ്റുകളെടുത്ത താരം എന്നീ റെക്കോര്‍ഡുകളാണ് റബാദയെയെ തേടിയെത്തിയത്. വെറും 27 മല്‍സരങ്ങളില്‍ നിന്നാണ് താരം 50 ഇരകളെ കണ്ടെത്തിത്. മറ്റൊരു താരത്തിനും 30ല്‍ കുറച്ച് മല്‍സരങ്ങളില്‍ നിന്നും 50 വിക്കറ്റുകളെടുക്കാനായിട്ടില്ല. 32 മല്‍സരങ്ങളില്‍ ഈ നേട്ടം കൈവരിച്ച കൊല്‍ക്കത് നൈറ്റ്‌റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌ന്റെ റെക്കോര്‍ഡ് റബാദ പഴങ്കഥയാക്കുകയായിരുന്നു.

പന്തുകളിലേക്കു വന്നാല്‍ തന്റെ 50ാമത്തെ ഇരയെ കണ്ടെത്താന്‍ റബാദയ്ക്കു എറിയേണ്ടി വന്നത് 616 പന്തുകള്‍ മാത്രമാണ്. മുംബൈ ഇന്ത്യന്‍സിന്റെ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്കയുടെ റെക്കോര്‍ഡ് ഇതോടെ വഴി മാറുകയായിരുന്നു. മലിങ്കയുടെ നേട്ടം 749 പന്തുകളിലായിരുന്നു. സുനില്‍ നരെയ്ന്‍ (760), ഇമ്രാന്‍ താഹിര്‍ (766), മോഹിത് ശര്‍മ (797) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

സിഎസ്‌കെയ്‌ക്കെതിരേ ഇറങ്ങുമ്പോള്‍ 49 വിക്കറ്റുകള്‍ റബാദയുടെ അക്കൗണ്ടിലുണ്ടായിരുന്നു. ആരായിരിക്കും റബാദയുടെ 50ാമത്തെ ഇരയെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. ദേശീയ ടീമിലെ സഹതാരവും സിഎസ്‌കെയുടെ ടോപ്‌സ്‌കോററുമായ ഫാഫ് ഡുപ്ലെസിയെ പുറത്താക്കിയാണ് റബാദ 50ാം വിക്കറ്റ് തികച്ചത്. കളിയുടെ 15ാം ഓവറിലായിരുന്നു ചരിത്രത്തില്‍ ഇടം നേടിയ ഈ വിക്കറ്റ്.

ഈ സീസണില്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ നിലവിലെ അവകാശി കൂടിയാണ് റബാദ. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ പേസര്‍ നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ആറു വിക്കറ്റുകള്‍ പിറകിലാണ്. കഴിഞ്ഞ സീസണില്‍ വിക്കറ്റ് കൊയ്ത്തില്‍ റബാദ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു.

Story first published: Saturday, October 17, 2020, 21:43 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+