For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡല്‍ഹിക്കു ടിക്കറ്റ് നഷ്ടമായേക്കും! പ്ലേഓഫിലെത്തുന്ന രണ്ടു ടീമുകളെ തിരഞ്ഞെടുത്ത് സങ്കക്കാര

നിലവില്‍ മുംബൈ മാത്രമേ പ്ലേഓഫിലെത്തിയിട്ടുള്ളൂ

a

ഐപിഎല്ലിന്റെ ഈ സീസണിലെ പ്ലേഓഫ് ബെര്‍ത്തിനു വേണ്ടിയുള്ള പോര് ഓരോ മല്‍സരം കഴിയുന്തോറും മുറുകുകയാണ്. നിലവില്‍ 50 മല്‍സരങ്ങള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയായെങ്കിലും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് മാത്രമാണ് പ്ലേഓഫിലേക്കു യോഗ്യത കരസ്ഥമാക്കിയത്. ശേഷിച്ച മൂന്നു സ്ഥാനങ്ങള്‍ക്കു വേണ്ടി ശക്തമായ പിടിവലിയാണ് നടക്കുന്നത്. ആര്‍ക്കു വേണമെങ്കിലും പ്ലേഓഫിലെത്താമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് സധ്യത മാത്രമേ അസ്തമിച്ചിട്ടുള്ളൂ. മറ്റു ടീമുകള്‍ക്കെല്ലാം സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്ലേഓഫിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ കുമാര്‍ സങ്കക്കാര.

മുന്‍നിര ബാറ്റിങ് നിരയുടെ പ്രകടനം

മുന്‍നിര ബാറ്റിങ് നിരയുടെ പ്രകടനം

സീസണിന്റെ ആദ്യപകുതിയില്‍ മികച്ച വിജയങ്ങളുമായി മുന്നേറിയ ശേഷം ഇപ്പോള്‍ പതറുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫിലെത്താതെ പുറത്തായേക്കുമെന്ന് സങ്കക്കാര അഭിപ്രായപ്പെട്ടു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് ഡല്‍ഹിയെ വലയ്ക്കുന്നതെന്നും ഇത് അവര്‍ക്കു പ്ലേഓഫിലെ സ്ഥാനം നഷ്ടമാക്കാന്‍ ഇടയുണ്ടെന്നും സങ്കക്കാര ചൂണ്ടിക്കാട്ടി. അടുത്തിടെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ ഐപിഎല്‍ കമന്ററി പാനലിനൊപ്പം സങ്കക്കാരയും ചേര്‍ന്നത്.

ഡല്‍ഹിയുടെ കാര്യം ഉറപ്പില്ല

ഡല്‍ഹിയുടെ കാര്യം ഉറപ്പില്ല

ഡല്‍ഹി ടോപ്പ് ഫോറില്‍ ഇപ്പോഴുണ്ടെങ്കിലും അവര്‍ പ്ലേഓഫിലുണ്ടാവുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഡല്‍ഹി മുന്നേറണമെങ്കില്‍ അവരുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ കൂടി മനസ്സ് വയ്ക്കണം. അവര്‍ അതിവേഗം റണ്‍സെടുക്കേണ്ടത് ഡല്‍ഹിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.
എങ്കില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് ഡല്‍ഹിക്കു പ്ലേഓഫില്‍ കടക്കാം. എന്നാല്‍ ഡല്‍ഹിക്ക് അതിനു കഴിയുമോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. മുംബൈ പ്ലേഓഫിലെത്തിക്കഴിഞ്ഞു. ഇനി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേഓഫിലെത്തുമെന്ന് സങ്കക്കാര അഭിപ്രായപ്പെട്ടു.

പഞ്ചാബ് പ്ലേഓഫിലെത്തും

പഞ്ചാബ് പ്ലേഓഫിലെത്തും

കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന് പ്ലേഓഫില്‍ ഇടം പിടിക്കാന്‍ കഴിയുമെന്ന് സങ്കക്കാര പറയുന്നു. മുംബൈ, ബാംഗ്ലൂര്‍ എന്നിവര്‍ക്കൊപ്പം പഞ്ചാബും പ്ലേഓഫിലുണ്ടാവും.
എന്നാല്‍ പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീം ആരായിരിക്കുമെന്ന കാര്യത്തില്‍ പ്രവചനം എളുപ്പമല്ല. ഈ ഘട്ടത്തില്‍ നാലാമത്തെ ടീം ഏതായിരിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ തനിക്കാവില്ലെന്നും സങ്കക്കാര കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ പ്ലേഓഫിലെത്തുമെന്ന് ചൂണ്ടിക്കാട്ടിയ ടീമുകള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ്. നാലാമത്തെ ടീം ഏതായിരിക്കുമെന്ന കാര്യത്തില്‍ തനിക്കും വ്യക്തതയില്ലെന്നു അദ്ദേഹം പറഞ്ഞു.

Story first published: Saturday, October 31, 2020, 19:25 [IST]
Other articles published on Oct 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+