IPL 2020: ആര്‍സിബി x ഡല്‍ഹി- കണക്കുകളില്‍ ആരാണ് മുന്നില്‍? കോലിയും പന്തും തുറുപ്പുചീട്ടുകള്‍
ദുബായ്: ഐപിഎല്ലിലെ 19ാം മാച്ചില്‍ ഇന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപ്പിറ്റല്‍സും മാറ്റുരയ്ക്കുമ്പോള്‍ ആരാധകര്‍ക്കു പ്രതീക്ഷകള്‍ വാനോളമാണ്. മിന്നുന്ന ഫോമില്‍ കളിക്കുന്ന ടീമുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ ആരു വിജയിക്കുമെന്നു പ്രവചിക്കുക അസാധ്യമാണ്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആര്‍സിബിയെ നയിക്കുന്നതെങ്കില്‍ ഭാവി ഇന്ത്യന്‍ നായകനാവാന്‍ സാധ്യതയുള്ള ശ്രേയസ് അയ്യരാണ് മറുവശത്ത്.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കുതിക്കുകയെന്ന ലക്ഷ്യം കൂടി ഇന്നത്തെ മല്‍സരത്തില്‍ ഇരുടീമുകള്‍ക്കുമുണ്ട്. ആറു പോയിന്റ് വീതം നേടി ഡല്‍ഹിയും ആര്‍സിബിയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.

കണക്കുകളില്‍ ആര്‍ക്കു മേല്‍ക്കൈ?
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളിലേക്കു വന്നാല്‍ ഡല്‍ഹിക്കെതിരേ ആര്‍സിബിക്കു വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നു കാണാം.
24 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 15ലും വിജയം ആര്‍സിബിക്കായിരുന്നു. എട്ടു മല്‍സരങ്ങളിലാണ് ഡല്‍ഹിക്കു വിജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

യുഎഇയില്‍ ആര്‍സിബി
യുഎഇയുടെ കാര്യമെടുത്താല്‍ ഐപിഎല്ലില്‍ ഒരു തവണയാണ് ആര്‍സിബിയും ഡല്‍ഹിയും കൊമ്പുകോര്‍ത്തത്. 2014ലെ ഐപിഎല്ലിലായിരുന്നു ഇത്. അന്നു ഷാര്‍ജയില്‍ നടന്ന കളിയില്‍ ആര്‍സിബി എട്ടു വിക്കറ്റിനു ജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ രണ്ടു പാദങ്ങളിലും ജയം ഡല്‍ഹിക്കായിരുന്നു.

താരങ്ങളും പ്രകടനവും
ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്കു മികച്ച റെക്കോര്‍ഡാണ് ഡല്‍ഹിക്കെതിരേയുള്ളത്. അവര്‍ക്കെതിരേ ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ളത് അദ്ദേഹമാണ്. 825 റണ്‍സ് ഡല്‍ഹിക്കെതിരേ കോലിയുടെ പേരിലുണ്ട്. ബൗളിങില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഡല്‍ഹിക്കെതിരേ ആര്‍സിബിയുടെ തുറുപ്പുചീട്ട്. 14 വിക്കറ്റുകള്‍ ഡല്‍ഹിക്കെതിരേ അദ്ദേഹം വീഴ്ത്തി.
അതേസമയം, ആര്‍സിബിക്കെതിരേ ഡല്‍ഹിയുടെ തുറുപ്പുചീട്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 274 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. ബൗളിങില്‍ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ആര്‍സിബിക്കെതിരേ ഒമ്പതു വിക്കറ്റുകളെടുത്തിട്ടുണ്ട്. 2018ലെ ഐപിഎല്ലില്‍ കോലിയെയും മിശ്ര പുറത്താക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications