Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ ഇവര്‍ മാറിയേക്കാം- മില്ലറും സ്റ്റെയ്‌നും കൂട്ടത്തില്‍

ഐപിഎല്ലിന്റെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തിങ്കളാഴ്ച തുറക്കാനിരിക്കെ ചില താരങ്ങളില്‍ നിലവിലെ ടീം വിട്ട് മറ്റൊരു ടീമിലേക്കു മാറുന്നത് കാംണാനായേക്കും. ഞായറാഴ്ചത്തെ ഡബിള്‍ ഹെഡ്ഡറുകള്‍ കഴിയുന്നതോടെ എട്ടു ടീമുകളും ഏഴു മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കും. ഇതോടയാണ് തിങ്കളാഴ്ച മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിപണി സജീവമാവുക. ഇരു ഫ്രാഞ്ചൈസികളും പരസ്പരം സമ്മതം മൂളുന്നതിനൊപ്പം താരം കൂടി സമ്മതമറിയിച്ചാല്‍ മാത്രമേ കൂടുമാറ്റം നടക്കുകയുള്ളൂ.

മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ നിലവിലെ ടീമില്‍ നിന്നും മറ്റൊരു ഫ്രാഞ്ചൈസിലിയേക്കു മാറാന്‍ കൂടുതല്‍ സാധ്യതയുള്ള ചില വിദേശ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

മിച്ചെല്‍ സാന്റ്‌നര്‍ (സിഎസ്‌കെ- പഞ്ചാബ്)

മിച്ചെല്‍ സാന്റ്‌നര്‍ (സിഎസ്‌കെ- പഞ്ചാബ്)

ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്പിന്നറും ലോവര്‍ ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ ശേഷിയുള്ള താരവുമായ ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ സാന്റ്‌നര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്കു മാറിയേക്കും. ഫാഫ് ഡുപ്ലെസി, ഷെയ്ന്‍ വാട്‌സന്‍, സാം കറെന്‍, ഡ്വയ്ന്‍ ബ്രാവോ എന്നീ വിദേശ താരങ്ങള്‍ സിഎസ്‌കെ ടീമില്‍ സ്ഥാനമുറപ്പാക്കിയതിനാല്‍ സാന്റ്‌നര്‍ക്കു ഇനി ടീമിലെത്തുക അസാധ്യമാവും.
മറുഭാഗത്ത് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ ഫ്‌ളോപ്പായതിനാല്‍ വിദേശ ഓള്‍റൗണ്ടറെ പഞ്ചാബ് ലക്ഷ്യമിടുന്നുണ്ട്. ഈ സ്ഥാനത്തേക്കു സാന്റ്‌നര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ബില്ലി സ്റ്റാന്‍ലേക്ക് (ഹൈദരാബാദ്- ആര്‍സിബി, പഞ്ചാബ്)

ബില്ലി സ്റ്റാന്‍ലേക്ക് (ഹൈദരാബാദ്- ആര്‍സിബി, പഞ്ചാബ്)

ഓസ്‌ട്രേലിയന്‍ പേസറായ ബില്ലി സ്റ്റാന്‍ലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കോ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്കോ മാറിയേക്കും. ഓസീസിനായി 19 ടി20കളില്‍ നിന്നും 27ഉം ഏഴു ഏകദിനങ്ങളില്‍ നിന്നും ഏഴും വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്‍ കരിയറില്‍ ആറു മല്‍സരങ്ങളില്‍ ഏഴു വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം.
ഹൈദരാബാദ് ടീമിലെ നാലു വിദേശ താരങ്ങളായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്ല്യംസണ്‍, റാഷിദ് ഖാന്‍ എന്നിവര്‍ കളിക്കുന്നതിനാല്‍ സ്റ്റാന്‍ലേക്ക് അവസരം പ്രതീക്ഷിക്കേണ്ടതില്ല. മറുഭാഗത്ത് ആര്‍സിബിക്കു വിദേശ ബാക്കപ്പ് പേസര്‍മാരില്ല. ഡെയ്ല്‍ സ്റ്റെയ്‌നു പകരം ഇസുരു ഉദാന ഇതിനകം പ്ലെയിങ് ഇലവനിലെത്തിക്കഴിഞ്ഞു. 150 കിമി വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള താരമാണ് സ്റ്റാന്‍ലേക്ക്.
പഞ്ചാബ് ടീമിലും വിദേശ ബാക്കപ്പ് പേസര്‍മാരില്ല. സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന ഷെല്‍ഡണ്‍ കോട്രെലിനു പകരം സ്റ്റാന്‍ലേക്കിനെ പഞ്ചാബ് കൊണ്ടുവന്നേക്കും.

മിച്ചെല്‍ മക്ലെനഗന്‍ (മുംബൈ- പഞ്ചാബ്, രാജസ്ഥാന്‍)

മിച്ചെല്‍ മക്ലെനഗന്‍ (മുംബൈ- പഞ്ചാബ്, രാജസ്ഥാന്‍)

മുംബൈ ഇന്ത്യന്‍സിന്റെ ഇടംകൈയന്‍ പേസറായ മിച്ചെല്‍ മക്ലെനഗന്‍ ഏതു ടീമിനും മുതല്‍ക്കൂട്ടാവുന്ന താരമാണ്. വേഗവും വൈവിധ്യവും കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹത്തിനാവും. മുംബൈ ഇന്ത്യന്‍സിന്‍ ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവരാണ് വിദേശ പേസര്‍മാരായി കളിക്കുന്നത്. അവസരം കാത്ത് നതാന്‍ കൂള്‍ട്ടല്‍ നൈലുമുണ്ട്. അതിനാല്‍ തന്നെ മക്ലെനഗനു അവസരം ലഭിക്കാനുള്ള സാധ്യത തീരെ കുറവുമാണ്.
ഷെല്‍ഡണ്‍ കോട്രെലിനു പകരം മക്ലെനഗനെ ടീമിലേക്കു കൊണ്ടു വരാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ശ്രമിച്ചേക്കും. ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനാട്കട്ട് നിറംമങ്ങിയതിനാല്‍ മക്ലെനഗനെ രാജസ്ഥാന്‍ റോയല്‍സും നേട്ടമിടുന്നുണ്ടെന്നാണ് സൂചനകള്‍.

ഡേവിഡ് മില്ലര്‍ (രാജസ്ഥാന്‍- ചെന്നൈ)

ഡേവിഡ് മില്ലര്‍ (രാജസ്ഥാന്‍- ചെന്നൈ)

ഈ സീസണിലെ ഐപിഎല്ലിലെ നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ അദ്ദേഹം രാജസ്ഥാന്റെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ പന്ത് നേരരിടും മുമ്പ് തന്നെ റണ്ണൗട്ടായി മടങ്ങേണ്ടി വന്നു. അതിനു ശേഷം മില്ലര്‍ ടീമിനു പുറത്താണ്. നായകന്‍ സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ബെന്‍ സ്റ്റോക്‌സ് മടങ്ങി വരാനിരിക്കുകയും ചെയ്യവെ മില്ലര്‍ക്കു ഇനി അവസരം ലഭിക്കാന്‍ സാധ്യതയില്ല.
സിഎസ്‌കെയ്ക്കു ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലെസി എന്നിവരിലൊരാള്‍ക്ക് പുറത്തിരിക്കേണ്ടി വന്നാല്‍ മികച്ചൊരു ബാക്കപ്പ് വിദേശ താരമില്ല. അതിനാല്‍ മില്ലറെ സിഎസ്‌കെ ടീമിലേക്കു കൊണ്ടുവരാനിടയുണ്ട്. ബാറ്റിങില്‍ ഏതു പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം.

ഡെയ്ല്‍ സ്റ്റെയ്ന്‍ (ആര്‍സിബി- രാജസ്ഥാന്‍, പഞ്ചാബ്)

ഡെയ്ല്‍ സ്റ്റെയ്ന്‍ (ആര്‍സിബി- രാജസ്ഥാന്‍, പഞ്ചാബ്)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ് കൂടുമാറാന്‍ സാധ്യതയുള്ള മറ്റൊരു താരം. രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളായിരിക്കും താരത്തിനു വേണ്ടി രംഗത്തിറങ്ങുക.
ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ ആര്‍സിബിക്കായി പന്തെറിഞ്ഞ സ്റ്റെയ്‌നിന് കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനു പകരം ശ്രീലങ്കയുടെ ഇസുരു ഉദാനയെ ആര്‍സിബി കളിപ്പിക്കുകയും ചെയ്തു.
ആര്‍ച്ചര്‍ക്കു ബാക്കപ്പായി രാജസ്ഥാന് മറ്റൊരു പരിചയസമ്പന്നായ വിദേശ പേസറെ ആവശ്യമാണ്. ഒഷെയ്ന്‍ തോമസ്, ആന്‍ഡ്രു ടൈ എന്നിവര്‍ രാജസ്ഥാന്‍ ടീമിലുണ്ടെങ്കിലും ഇവര്‍ക്കു സ്റ്റെയ്‌നിനൊളം അനുഭവസമ്പത്തില്ല. പരിചയസമ്പത്തുള്ള പേസര്‍മാരില്ലാത്ത പഞ്ചാബും സ്റ്റെയ്‌നിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചേക്കും.

Story first published: Saturday, October 10, 2020, 15:20 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+