For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മലിംഗയെ മറികടന്ന് റബാദ, ചൗളയ്ക്കും നേട്ടം; സിഎസ്‌കെ X ഡല്‍ഹി മത്സരത്തിലെ റെക്കോഡുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെയെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണത്തെ കിരീട കുതിപ്പ് സജീവമാക്കുകയാണ്. ആരാധകര്‍ ഒരിക്കല്‍പ്പോലും കാണാന്‍ ആഗ്രഹിക്കാത്ത പ്രകടനമാണ് 13ാം സീസണില്‍ സിഎസ്‌കെ പുറത്തെടുക്കുന്നത്. സിഎസ്‌കെയുടെ വയസന്‍ നിരയില്‍ ധോണിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ആരാധകരെ വളരെ നിരാശപ്പെടുത്തുന്നു. ഡല്‍ഹി-സിഎസ്‌കെ മത്സരത്തില്‍ ചില പ്രധാന റെക്കോഡുകളും നേട്ടങ്ങളും പിറന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

സിഎസ്‌കെയുടെ മോശം തുടക്കം

സിഎസ്‌കെയുടെ മോശം തുടക്കം

ഐപിഎല്‍ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സിഎസ്‌കെ ആദ്യ മൂന്ന് മത്സരത്തില്‍ രണ്ട് തവണയും തോല്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സിനോട് ജയിച്ചുതുടങ്ങിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോടും ഡല്‍ഹി ക്യാപിറ്റല്‍സിനോടും സിഎസ്‌കെ പരാജയപ്പെടുകയായിരുന്നു. നേരത്തെ 2009ലും 2012ലുമാണ് സിഎസ്‌കെ ആദ്യ മൂന്ന് മത്സരത്തില്‍ രണ്ട് മത്സരം പരാജയപ്പെടുന്നത്.

മലിംഗയെ മറികടന്ന് കഗിസോ റബാദ

മലിംഗയെ മറികടന്ന് കഗിസോ റബാദ

അവസാന സീസണില്‍ ഒരു വിക്കറ്റ് വ്യത്യാസത്തില്‍ പര്‍പ്പിള്‍ ക്യാപ് നഷ്ടപ്പെട്ടതിന്റെ ക്ഷീണം ഇത്തവണ കഗിസോ റബാദ തുടക്കം മുതല്‍ വിക്കറ്റ് വീഴ്ത്തി മാറ്റിയിരിക്കുകയാണ്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ റബാദ ലസിത് മലിംഗയെ മറികടന്ന് പുതിയ റെക്കോഡ് സ്വന്തം പേരിലാക്കി. അവസാന ഒമ്പത് മത്സരത്തിലും രണ്ടിലധികം വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് റബാദ സ്വന്തം പേരിലാക്കിയത്. നേരത്തെ മലിംഗ എട്ട് മത്സരത്തിലാണ് തുടര്‍ച്ചയായി രണ്ട് വിക്കറ്റിലധികം വീഴ്ത്തിയത്.

അമിത് മിശ്രയെ മറികടന്ന് പീയൂഷ് ചൗള

അമിത് മിശ്രയെ മറികടന്ന് പീയൂഷ് ചൗള

ഇത്തവണ സിഎസ്‌കെ സ്വന്തമാക്കിയ പീയൂഷ് ചൗള ഡല്‍ഹിക്കെതിരായ രണ്ട് വിക്കറ്റ് പ്രകടനത്തോടെ അമിത് മിശ്രയെ മറികടന്ന് പുതിയ റെക്കോഡിന് അര്‍ഹനായി. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന ബഹുമതിയാണ് ചൗളയുടെ പേരിലുള്ളത്. 255 വിക്കറ്റാണ് ചൗളയുടെ അക്കൗണ്ടിലുള്ളത്. 253 വിക്കറ്റാണ് മിശ്രയുടെ സമ്പാദ്യം. സിഎസ്‌കെയ്‌ക്കെതിരേ ഡല്‍ഹി നിരയില്‍ മിശ്രയുണ്ടായിരുന്നെങ്കിലും വിക്കറ്റ് നേടാനായില്ല.

ഡുപ്ലെസിസിക്കും വാട്‌സണും നേട്ടം

ഡുപ്ലെസിസിക്കും വാട്‌സണും നേട്ടം

ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഫഫ് ഡുപ്ലെസിസിനായി. 67 ഇന്നിങ്‌സില്‍ നിന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഈ നേട്ടത്തിലെത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം ഡുപ്ലെസിസാണ്. ആകെ കണക്കില്‍ 2000 വേഗത്തില്‍ പൂര്‍ത്തിയാക്കുന്നവരില്‍ ആറാം സ്ഥാനത്താണ് ഡുപ്ലെസിസ്.

ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ സിഎസ്‌കെയ്ക്കുവേണ്ടി 1000 റണ്‍സ് വാട്‌സണ്‍ പൂര്‍ത്തിയാക്കി. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 2372 റണ്‍സും വാട്‌സണ്‍ നേടിയിട്ടുണ്ട്.

അക്‌സറിന് മുന്നില്‍ കുടുങ്ങി വാട്‌സണ്‍

അക്‌സറിന് മുന്നില്‍ കുടുങ്ങി വാട്‌സണ്‍

സിഎസ്‌കെ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ രണ്ടാം ഓവറില്‍ത്തന്നെ അക്‌സര്‍ പട്ടേലിനെ ശ്രേയസ് അയ്യര്‍ പരീക്ഷിച്ചത് വെറുതെയല്ല. കാരണം വാട്‌സണെതിരേ മികച്ച റെക്കോഡാണ് അക്‌സറിനുള്ളത്. മത്സരത്തില്‍ വാട്‌സണെ അക്‌സര്‍ തന്നെയാണ് പുറത്താക്കിയത്. ഐപിഎല്ലില്‍ അക്‌സര്‍ വാട്‌സണെ പുറത്താക്കുന്നത് ഇത് ആറാം തവണയാണ്. വാട്‌സണെതിരേ ഏറ്റവും മികച്ച നേട്ടമുള്ള ബൗളര്‍ അക്‌സറാണ്.

ഡല്‍ഹിയുടെ മികച്ച മൂന്നാമത്തെ കൂട്ടുകെട്ട്

ഡല്‍ഹിയുടെ മികച്ച മൂന്നാമത്തെ കൂട്ടുകെട്ട്

പൃത്ഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 94 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത്. ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ കൂട്ടുകെട്ടാണിത്. മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും ഗൗതം ഗംഭീറും ചേര്‍ന്നെടുത്ത് 121 റണ്‍സുമാണ് സെവാഗും ഗംഭീറും ചേര്‍ന്നെടുത്ത 115 റണ്‍സുമാണ് ഡല്‍ഹിയുടെ മികച്ച കൂട്ടുകെട്ടുകള്‍.

Story first published: Saturday, September 26, 2020, 11:52 [IST]
Other articles published on Sep 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+