For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ സീസണ്‍ മോശമാക്കില്ല, കപ്പടിക്കാന്‍ 5 കാരണങ്ങള്‍, ധോണി ഗെയിം ചേഞ്ചര്‍

By Vaisakhan MK

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഈ സീസണില്‍ കിരീടം നേടുന്നതില്‍ നിന്ന് എല്ലാവരും എഴുതി തള്ളിയതാണ്. എന്നാല്‍ ഈ സീസണില്‍ ഇനി വരാന്‍ പോകുന്നത് സിഎസ്‌കെയുടെ പടയോട്ടമാണ് അതിനുള്ള സൂചനകളാണ് ലഭിക്കുന്നത്. പഞ്ചാബിനെതിരെയുള്ള വിജയം ഫോമിലേക്കുള്ള സിഎസ്‌കെയുടെ തുടക്കമാണ്. പ്രമുഖ താരങ്ങളെല്ലാം ഫോമിലെത്തി. അതിലുപരി മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിയും വേറെ ലെവലില്‍ എത്തിയിരിക്കുകയാണ്. അഞ്ച് കാരണങ്ങളാണ് സിഎസ്‌കെ കപ്പടിക്കാന്‍ അഞ്ച് കാരണങ്ങളുണ്ട്.

ഓപ്പണിംഗ് ക്ലിക്കായി

ഓപ്പണിംഗ് ക്ലിക്കായി

കളിച്ച അഞ്ച് കളിയിലും ധോണിക്കായിരുന്നു ടോസ് കിട്ടിയത്. ആദ്യ തവണ ജയിച്ചപ്പോള്‍, പിന്നീടുള്ള മൂന്ന് തവണയും ടീം എട്ട് നിലയില്‍ പൊട്ടി. ഇതിന് പ്രധാന കാരണം ഓപ്പണര്‍മാരായിരുന്നു. ഇതുവരെ ഡുപ്ലെസിയില്‍ നിന്ന് മാത്രമാണ് കാര്യമായ സേവനമുണ്ടായത്. ഷെയ്ന്‍ വാട്‌സണ്‍ വന്‍ പരാജയമായിരുന്നു. സിഎസ്‌കെ കിരീടം നേടിയ മൂന്ന് സീസണുകളിലും നോക്കൗട്ടില്‍ എത്തിയപ്പോഴും ഓപ്പണര്‍മാരുടെ സഹായം വലിയ തോതിലുണ്ടായിരുന്നു. മുംബൈയ്‌ക്കെതിരെ ഫൈനലില്‍ ഷെയ്ന്‍ വാട്‌സണ്‍ കളിച്ചപ്പോഴാണ് വിജയത്തിനരികെ സിഎസ്‌കെ എത്തിയത്. അതുകൊണ്ട് ഓപ്പണര്‍മാര്‍ ഫോമിലെത്തിയത് സിഎസ്‌കെയുടെ കിരീടത്തിലേക്കുള്ള ചുവടുവെപ്പാണ്.

ധോണിയുടെ വിശ്വാസം

ധോണിയുടെ വിശ്വാസം

ധോണി ടീമില്‍ എക്കാലത്തെയും പോലെ എല്ലാവരെയും വിശ്വസിക്കുന്നു എന്നത് പ്രധാനമാണ്. വാട്‌സണ്‍ ടീമിന് പുറത്ത് പോകേണ്ട താരമാണ്. എന്നാല്‍ അഞ്ച് കളി വരെ ധോണി വിശ്വാസം തുടര്‍ന്നു. ആ വിശ്വാസം കാത്ത പ്രകടനമാണ് വാട്‌സണില്‍ നിന്നുണ്ടായത്. 53 പന്തില്‍ 83 റണ്‍സടിച്ച വാട്‌സണ്‍ കളിയിലെ താരമായി മാറുകയും ചെയ്തു വാട്‌സണ്‍. ടീമിന് ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ധോണി എടുത്ത തീരുമാനങ്ങളാണ് വാട്‌സനെ അടക്കം ടീമില്‍ നിലനിര്‍ത്താന്‍ കാരണമായത്. ഇനിയുള്ള മത്സരങ്ങളില്‍ സിഎസ്‌കെയ്ക്ക് ഈ ഫോം വളരെ നിര്‍ണായകമാകും.

ആ രണ്ട് പേരെത്തി

ആ രണ്ട് പേരെത്തി

അമ്പാട്ടി റായിഡുവും ഡ്വെയ്ന്‍ ബ്രാവോയും ടീമില്‍ മടങ്ങിയെത്തി. മുംബൈക്കെതിരെ ഗംഭീര പ്രകടനം നടത്തിയ റായിഡു പിന്നീട് പരിക്ക് കാരണം പുറത്തിരുന്നു. റായിഡു അടുത്ത കളിയില്‍ തിളങ്ങിയാല്‍ സിഎസ്‌കെയുടെ മധ്യനിര അതോടെ ശക്തമാകും. ബ്രാവോയുടെ കൂടെ ഉള്ളത് കൊണ്ട് മികച്ച ഓള്‍റൗണ്ടറുടെ സേവനവും ലഭിക്കും. മൂന്ന് മേഖലകളിലും ബ്രാവോ ടീമിന്റെ കരുത്താണ്. ഫീല്‍ഡിംഗും ബൗളിംഗും ഗംഭീരമാണ്. അതിന് പുറമേ ആവശ്യ സമയങ്ങളില്‍ വമ്പനടിക്കും ബ്രാവോക്ക് സാധിക്കും. ഹൈദരാബാദിനെതിരെ വെറും 28 റണ്‍സാണ് താരം വഴങ്ങിയത്. അത്ര എളുപ്പത്തില്‍ ഇനി സിഎസ്‌കെയുടെ ബാറ്റിംഗ് വീഴില്ല.

ധോണിയെന്ന ക്യാപ്റ്റന്‍ കൂള്‍

ധോണിയെന്ന ക്യാപ്റ്റന്‍ കൂള്‍

ധോണിയെന്ന ക്യാപ്റ്റന്‍ ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ധോണിയെന്ന കളിക്കാരനും ആരാധകര്‍ പ്രതീക്ഷിച്ച പോലെ ഫോമിലെത്തി. കളിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ധോണി ഹൈദരാബാദിനെതിരെ നടത്തിയ പോരാട്ടവീര്യം ആരാധകരെ കൈയ്യിലെടുത്തിരുന്നു. പുറത്താവാതെ 47 റണ്‍സടിച്ച ധോണിയുടെ മികവ്, സിഎസ്‌കെയുടെ ഫിനിഷര്‍ എന്ന റോളും ധോണിക്ക് തന്നെയാണ്. ധോണി വലിയ റോള്‍ നിര്‍വഹിച്ചാല്‍ അത് ടീമിന് മൊത്തത്തില്‍ ഗുണകരമാകും. ടീമിന് വേണ്ടി അവസാന നിമിഷം വരെ പൊരുതുമെന്ന് ധോണി ഹൈദരാബാദിനെതിരെ തെളിയിച്ചതാണ്.

ബൗളിംഗ് ഫോമില്‍

ബൗളിംഗ് ഫോമില്‍

സിഎസ്‌കെയില്‍ ബൗളിംഗ് നിരയും ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ദീപക് ചാഹറിന് നല്ല രീതിയില്‍ തന്നെ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. ന്യൂബോള്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്ന താരവും ചാഹറാണ്. എട്ടില്‍ താഴെ മാത്രമാണ് ഇക്കോണമി. പിയൂഷ് ചാഹല്‍, രവീന്ദ്ര ജഡേജ, സാം കറന്‍, ബ്രാവോ എന്നീ കോമ്പിനേഷനൊപ്പം ശാര്‍ദുല്‍ താക്കൂര്‍ കൂടി വരുന്നതോടെ ഗംഭീര ബൗളിംഗ് നിരയായി സിഎസ്‌കെ മാറിയിരിക്കുകയാണ്. താക്കൂര്‍ കഴിഞ്ഞ കളിയില്‍ രാഹുലിനെയും പൂരാനെയും ഒരോവറില്‍ പുറത്താക്കി മത്സരം സിഎസ്‌കെയ്ക്ക് അനുകൂലമാക്കിയിരുന്നു. ഇതെല്ലാം സിഎസ്‌കെയ്ക്ക് കിരീടം നേടാന്‍ സാധിക്കുന്ന ഘടകങ്ങളായി മാറിയേക്കും.

Story first published: Tuesday, October 6, 2020, 21:22 [IST]
Other articles published on Oct 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+