Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ x രാജസ്ഥാന്‍- മത്സര ഫലം മാറ്റിയേക്കാവുന്ന മൂന്ന് തന്ത്രപരമായ പിഴവുകള്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കണ്ട മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ളതായിരുന്നു. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 217 റണ്‍സിന് മറുപടിക്കിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 200 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സ്ഞ്ജു സാംസണ്‍,സ്റ്റീവ് സ്മിത്ത്,ഫഫ് ഡുപ്ലെസിസ് എന്നിവരെല്ലാം അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ മത്സരത്തില്‍ ചില പ്രധാന പിഴവുകള്‍ ഉണ്ടായിരുന്നു. സിഎസ്‌കെ-രാജസ്ഥാന്‍ മത്സരത്തിലെ പ്രധാന മൂന്ന് പിഴവുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ധോണിയുടെ ബാറ്റിങ് ഓഡര്‍

ധോണിയുടെ ബാറ്റിങ് ഓഡര്‍

രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം വലിയ വിമര്‍ശനം ധോണിക്കെതിരേ ഉയരുന്നുണ്ട്. മത്സരത്തില്‍ 17 പന്തില്‍ പുറത്താകാതെ 29 റണ്‍സാണ് ധോണി നേടിയത്. എന്നാല്‍ ആദ്യ പന്തില്‍ വെറും 9 റണ്‍സ് നേടിയ ധോണി അവസാന ഓവറിലാണ് മൂന്ന് സിക്‌സ് ഉള്‍പ്പെടെ കത്തിക്കയറിയത്. എന്നാല്‍ ഫഫ് ഡുപ്ലെസിസ് മികച്ച രീതിയില്‍ കളിക്കവെ ധോണി നേരത്തെ ക്രീസില്‍ എത്തേണ്ടതായിരുന്നു. ഒരു പക്ഷേ സാം കറാന്‍ ഇറങ്ങിയതിന് ശേഷം ധോണി ക്രീസിലെത്തിയിരുന്നെങ്കില്‍ കളിയുടെ ഫലം ചിലപ്പോള്‍ മാറിയേനെ. ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിയുടെ ഉള്‍വലിയലിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ട്രോളുകള്‍ ഉയരുന്നുണ്ട്. 39കാരനായ ധോണിയുടെ നിലവിലെ ബാറ്റിങ് മികവ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

 സിഎസ്‌കെയുടെ അഞ്ച് ബൗളര്‍ സ്ട്രാറ്റജി

സിഎസ്‌കെയുടെ അഞ്ച് ബൗളര്‍ സ്ട്രാറ്റജി

ആദ്യ രണ്ട് മത്സരങ്ങളിലും അഞ്ച് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സിഎസ്‌കെ ഇറങ്ങിയത്. ഇത് ടീമിനെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ലൂങ്കി എന്‍ഗിഡി, ദീപക് ചഹാര്‍, പീയൂഷ് ചൗള, സാം കറാന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിന്റെ ബൗളര്‍മാര്‍. ഇതില്‍ ജഡേജ,കറാന്‍ എന്നിവര്‍ ഒഴികെ മറ്റാരും ബാറ്റുകൊണ്ട് കാര്യമായി സംഭാവന ചെയ്യാന്‍ വലിയ കഴിവുള്ളവരല്ല. ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം ടീമിനെ വല്ലാതെ ബാധിക്കുന്നുണ്ട്. കേദാര്‍ ജാദവ് സ്പിന്‍ ഓള്‍റൗണ്ടറാണ്. താരത്തെ ഇത്തവണ പന്തെറിയിച്ചിട്ടില്ല. രാജസ്ഥാനെതിരേ പീയൂഷ് ചൗള നാല് ഓവറില്‍ 55 റണ്‍സും ലൂങ്കി എന്‍ഗിഡി 56 റണ്‍സുമാണ് വഴങ്ങിയത്. സാം കറാന്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. സിഎസ്‌കെയുടെ അഞ്ച് ബൗളര്‍ സ്ട്രാറ്റജി ഗുണം ചെയ്യില്ലെന്നാണ് നിലവിലെ പ്രകടനം വ്യക്തമാക്കുന്നത്.

റോബിന്‍ ഉത്തപ്പ മധ്യനിരയില്‍

റോബിന്‍ ഉത്തപ്പ മധ്യനിരയില്‍

ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ റോബിന്‍ ഉത്തപ്പയെ മധ്യനിരയില്‍ രാജസ്ഥാന്‍ പരീക്ഷിച്ചത് മോശം തീരുമാനം ആണെന്ന് പറയാം. ഓപ്പണിങ്ങില്‍ ഉത്തപ്പയെ പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് യശ്വസി ജയ്‌സ്വാളിനൊപ്പം സ്റ്റീവ് സ്മിത്താണ് ഓപ്പണറായെത്തിയത്. ജോസ് ബട്‌ലറുടെ അഭാവത്തില്‍ അഞ്ചാമനായി എത്തിയ ഉത്തപ്പ 9 പന്തില്‍ വെറും 5 റണ്‍സ് മാത്രം നേടി മടങ്ങി. സമീപകാലത്തെ ഉത്തപ്പയുടെ പ്രകടനം വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തി കളിപ്പിച്ചാല്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ഈ പാളിച്ച രാജസ്ഥാന്റെ ഫലത്തില്‍ പ്രതിഫലിച്ചില്ലെന്നത് ആശ്വാസകരമായ കാര്യമാണ്.

Story first published: Wednesday, September 23, 2020, 11:34 [IST]
Other articles published on Sep 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+