For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: സിഎസ്‌കെയുടെ തോല്‍വിക്ക് കാരണം അവര്‍, ഇനിയും തിളങ്ങിയില്ലെങ്കില്‍ തീരുമെന്ന് അഗാര്‍ക്കര്‍!!

By Vaisakhan MK

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിക്ക് പ്രധാന കാരണം മുന്‍നിരയുടെ പരാജയമാണെന്ന് പ്രമുഖ താരങ്ങള്‍. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറും ദീപ് ദാസ്ഗുപ്തയും സിഎസ്‌കെയുടെ ടീം ലൈനപ്പിനെതിരെ തുറന്നടിച്ചു. സിഎസ്‌കെയുടെ മുന്‍നിരയില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ഇതുവരെ കരുത്തിനൊത്ത പ്രകടനം അവരില്‍ നിന്നുണ്ടായിട്ടില്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ഹൈദരാബാദിനെതിരെ വാട്‌സണും അമ്പാട്ടി റായിഡുവും അടക്കമുള്ളവര്‍ വന്‍ പരാജയമായിരുന്നു.

ആകെയുള്ളത് ആ താരം മാത്രം

ആകെയുള്ളത് ആ താരം മാത്രം

ചെന്നൈ നിരയില്‍ ആകെ ഫോമിലുള്ളത് ഫാഫ് ഡുപ്ലെസി മാത്രമാണ്. ബാക്കിയെല്ലാവരുടെയും നിരാശ നിരാശ നിറഞ്ഞ പ്രകടനമാണെന്ന് ദീപ് ദാസ് ഗുപ്ത പറയുന്നു. റായിഡു ഇടവേളയ്ക്ക് ശേഷം വന്നത് പ്രകടനത്തിലും കാണാനുണ്ടായിരുന്നു. പക്ഷേ അത്രയും മികച്ച ബാറ്റിംഗ് നിരയില്‍ നിന്ന് പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്നും ദാസ് ഗുപ്ത പറഞ്ഞു. ഒരുപാട് പരിചയസമ്പത്തുള്ള ടീമാണ് അവര്‍. വാട്‌സണന്‍ മോശം ഫോമിലാണ്. ഡുപ്ലെസി മാത്രമാണ് സിഎസ്‌കെയില്‍ ആശ്വാസമെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ടോപ് ഫോറിന് വേഗത്തില്‍ സ്‌കോര്‍ പോലും ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.

ജഡേജയും ധോണിയും

ജഡേജയും ധോണിയും

ധോണിയും ജഡേജയും ഇറങ്ങുമ്പോള്‍ തന്നെ സിഎസ്‌കെ തോറ്റിരിക്കുകയായിരുന്നു. ഏഴോവറില്‍ 38 റണ്‍സ് എന്ന സ്‌കോര്‍ സിഎസ്‌കെയില്‍ നിന്ന് മത്സരങ്ങള്‍ തട്ടിയെടുത്തിരുന്നുവെന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു. മൂന്നിന് 42 എന്ന നിലയില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ എംഎസ് ധോണിക്ക് സാധിക്കുമെന്ന് നിങ്ങളാരും കരുതരുത്. മധ്യ ഓവറുകളില്‍ വളരെ സ്ലോയായിരുന്നു ചെന്നൈയുടെ സ്‌കോറിംഗ്. അവരുടെ ടീമുകളില്‍ പരിക്കുകളുമുണ്ട്. അത്തരമൊരു ഘട്ടത്തില്‍ 160 റണ്‍സിന് മുകളിലൊരു സ്‌കോര്‍ ചേസ് ചെയ്ത് ജയിക്കുക ബുദ്ധിമുട്ടാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ഇത് ടെസ്റ്റ് ടീമാണോ?

ഇത് ടെസ്റ്റ് ടീമാണോ?

സിഎസ്‌കെയും ഹൈദരാബാദും തമ്മില്‍ നടന്നത് ബുദ്ധിയും കരുത്തും തമ്മിലുള്ള മത്സരമാണ് നടന്നത്. ചെന്നൈയുടെ സീനിയര്‍ ടീം കരുതിയത് ഹൈദരാബാദിന്‍രെ മുന്‍നിര തകര്‍ന്നുവെന്നാണ്. എന്നാല്‍ പ്രിയം ഗാര്‍ഗിനെയും അഭിഷേക് ശര്‍മയെയും അവര്‍ വില കുറച്ച് കണ്ടു. സ്വന്തം തന്ത്രത്തില്‍ വീണ ടീമിനെ പോലെയായി ചെന്നൈ. ടെസ്റ്റ് കളിക്കുന്നത് പോലെയാണ് അവര്‍ കളിച്ചത്. നെറ്റ് പ്രാക്ടീസിലായിരുന്നോ അവര്‍. ഹൈദരാബാദ് ടീമിലെ രണ്ട് യുവ താരങ്ങള്‍ ചെന്നൈയെ കളി പഠിപ്പിച്ചെന്നും സെവാഗ് പറഞ്ഞു.

കിതച്ച് ധോണി

കിതച്ച് ധോണി

മത്സരത്തില്‍ ക്ഷീണിതനായും കാണപ്പെട്ടിരുന്നു. വല്ലാതെ കിതപ്പും ഇടയ്ക്കിടെ ചുമയും ധോണി പ്രകടിപ്പിച്ചിരുന്നു. എന്താണ് ഇതിന് കാരണമെന്ന് മാത്രം വ്യക്തമായിരുന്നില്ല. എന്നാല്‍ ഒടുവില്‍ ധോണി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ദുബായിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ധോണി വ്യക്തമാക്കി. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ അതുകൊണ്ടാണ് നേരിട്ടതെന്നും ധോണി പറഞ്ഞു. മത്സരത്തിനിടെ കുറച്ച് സമയം കൂടിറെസ്റ്റെടുക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. വളരെ വരണ്ട കാലാവസ്ഥയായിരുന്നു അവിടെ. അതുകൊണ്ട് തൊണ്ട വല്ലാതെ വരണ്ടിരുന്നു. സ്വാഭാവികമായും അത് ചുമയായി മാറി. നിങ്ങളുടെ ശരീരം അതിനോട് പ്രതികരിക്കാന്‍ തുടങ്ങിയാല്‍, കുറച്ച് സമയം വിശ്രമിക്കുന്നതാണ് നല്ലതെന്നും ധോണി പറഞ്ഞു.

Story first published: Saturday, October 3, 2020, 21:26 [IST]
Other articles published on Oct 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+