ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ പാതി പിന്നിടുമ്പോള്‍ ഇത്തവണ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ പറ്റാതെ പോയ ടീമാണ് സിഎസ്‌കെ. മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയ സിഎസ്‌കെ നിലവില്‍ എട്ട് മത്സരത്തില്‍ നിന്ന് ജയിച്ചത് വെറും മൂന്ന് മത്സരത്തിലാണ്.അഞ്ച് മത്സരത്തിലും അവര്‍ പരാജയപ്പെട്ടു. ഇത്തവണത്തെ ഐപിഎല്ലില്‍ മിഡ് ട്രാന്‍സ്ഫര്‍ നടത്താന്‍ സാധിക്കുന്നതാണ്. ഒരു ടീമിനൊപ്പം രണ്ട് മത്സരത്തിലധികം കളിക്കാത്ത താരങ്ങളെയാണ് പ്രധാനമായും മറ്റൊരു ടീമിന് വാങ്ങിക്കാന്‍ സാധിക്കുക. അവര്‍ വാങ്ങിയ പണത്തിന് തന്നെ മറ്റൊരു ടീമിന് താരത്തെ കൈമാറാന്‍ സാധിക്കും. ഇത്തവണ ആദ്യ പകുതിയില്‍ സിഎസ്‌കെ നിരാശപ്പെടുത്തിയതോടെ ക്രിസ് ലിന്‍,അജിന്‍ക്യ രഹാനെ തുടങ്ങിയ താരങ്ങളെ സിഎസ്‌കെ കൈമാറ്റ ജാലകത്തിലൂടെ ടീമിലെത്തിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവില്‍ തുറന്നിരിക്കുന്ന കൈമാറ്റ ജാലകത്തിലൂടെ താരങ്ങളെ സ്വന്തമാക്കാന്‍ ഇനിയും അവസരം ഉണ്ട്. എന്നാല്‍ ഇത്തവണ സിഎസ്‌കെ കൈമാറ്റ ജാലകത്തിലൂടെ ആരെയും സ്വന്തമാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കെ വിശ്വനാഥന്‍. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
'മിഡ്‌സീസണില്‍ ഒരു താരത്തെയും ടീമിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന്റെ നിയമവശങ്ങളിലൂടെ കടന്നുപോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു താരത്തെയും ടീമിലെത്തിക്കണമെന്ന് സിഎസ്‌കെ ആലോചിക്കുന്നില്ല. മറ്റൊരു ടീമിന്റെ താരത്തെ വായ്പയില്‍ സ്വന്തമാക്കാന്‍ ആരും ആഗ്രഹിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ചിലതാരങ്ങള്‍ക്ക് ഫോം കണ്ടെത്താന്‍ കഴിയുമ്പോള്‍ മറ്റ് ചിലര്‍ക്ക് അത് കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ലേലത്തില്‍ താരങ്ങളെ ഓരോ ഫ്രാഞ്ചൈസിയും സ്വന്തമാക്കുന്നത് വ്യക്തമായ പദ്ധതികളോടെയാണ്. പ്ലാന്‍ എ ശരിയായില്ലെങ്കില്‍ ബിയും സിയും ഡിയുമുണ്ട്' - ശ്രീനിവാസന്‍ പറഞ്ഞു. ഈ സീസണില്‍ ബാറ്റിങ്ങാണ് സിഎസ്‌കെയെ പ്രതിസന്ധിയിലാക്കിയത്. സീനിയര്‍ താരങ്ങളുടെ നീണ്ടനിര സിഎസ്‌കെയില്‍ ഉണ്ടെങ്കിലും ആര്‍ക്കും ഇത്തവണ സ്ഥിരത കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ടീം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പ് കുതുകയായിരുന്നു.

രണ്ടാം പകുതിയില്‍ പ്രതീക്ഷ തുടക്കമാണ് സിഎസ്‌കെയ്ക്ക് ലഭിച്ചത്. ഹൈദരാബാദിനെ 20 റണ്‍സിന് അവസാന മത്സരത്തില്‍ അവര്‍ തോല്‍പ്പിച്ചു. ഇനിയുള്ള ഓരോ മത്സരങ്ങളും ജയിക്കേണ്ടത് സിഎസ്‌കെയ്ക്ക് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പ്ലേ ഓഫ് സാധ്യതയ്ക്കായി തുടര്‍ ജയങ്ങള്‍ ടീമിനുവേണ്ടിവരും. അവസാന മത്സരത്തില്‍ ബാറ്റിങ് നിര തരക്കേടില്ലാത്ത പ്രകടനം നടത്തിയത് പ്രതീക്ഷ നല്‍കുന്നുണ്ട്. 2015ന് സമാനമായി ആദ്യ പകുതിയില്‍ നിരാശപ്പെടുത്തി രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചെത്തിയുപോലെയൊരു മടങ്ങിവരവാണ് ഇത്തവണ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ പകുതിയില്‍ അവസരം ലഭിക്കാതിരുന്ന ഇമ്രാന്‍ താഹിര്‍ രണ്ടാം പകുതിയിലെ മത്സരത്തില്‍ കളിക്കുമെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് താഹിറായിരുന്നു.