Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെ ടീമിലെ വാട്ടര്‍ബോയ്, അത് തന്റെ ഉത്തരവാദിത്തമെന്ന് താഹിര്‍; പ്രശംസിച്ച് ആരാധകര്‍

ദുബായ്: 2019 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് ഉടമ ഇമ്രാന്‍ താഹിര്‍ ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം ഒരു മത്സരത്തില്‍പോലും കളിച്ചിട്ടില്ല. എട്ട് മത്സരങ്ങള്‍ സിഎസ്‌കെ ഇതിനോടകം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു തവണപോലും താഹിറിനെ പരിഗണിച്ചില്ല. പലപ്പോഴും മൈതാനത്തിലേക്ക് വാട്ടര്‍ബോട്ടിലുമായി സഹതാരങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ താഹിര്‍ എത്തിയതോടെ പലരും സിഎസ്‌കെയ്‌ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ടീം തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുമ്പോഴും മികച്ചൊരു സ്പിന്നറെ വാട്ടര്‍ബോയി ആക്കുന്നു എന്ന തരത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഇപ്പോഴിതാ സഹതാരങ്ങള്‍ക്കായി വാട്ടര്‍ബോട്ടിലുമായി മൈതാനത്തിലേക്ക് എത്തുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇമ്രാന്‍ താഹിര്‍. ട്വിറ്ററിലൂടെയാണ് ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് താഹിര്‍ പങ്കുവെച്ചത്. താഹിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

imrantahiripl

'ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി താരങ്ങള്‍ എനിക്കുവേണ്ടി വെള്ളം കൊണ്ടുവന്ന് തന്നിട്ടുണ്ട്. ഇപ്പോള്‍ അര്‍ഹതപ്പെട്ട താരങ്ങള്‍ മൈതാനത്ത് കളിക്കുമ്പോള്‍ അവര്‍ക്ക് തിരിച്ച് ഉപകാരം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ കളിക്കുന്നുണ്ടോ ഇല്ലെയോ എന്നല്ല എന്റെ ടീം ജയിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. എനിക്കൊരു അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ചത് തന്നെ ഞാന്‍ പുറത്തെടുക്കും. എന്നാല്‍ എന്നെ സംബന്ധിച്ച് ടീമാണ് പ്രധാനം'-എന്നായിരുന്നു താഹിര്‍ ട്വിറ്ററില്‍ കുറിച്ചത്.

താഹിറിന്റെ ട്വീറ്റിന്റെ പിന്നാലെ നിരവധി ആരാധകരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. താഹിറിന്റെ ടീം സ്പിരിറ്റിനോട് ബഹുമാനമെന്നാണ് മിക്ക ആരാധകരും അഭിപ്രായപ്പെട്ടത്. സിഎസ്‌കെ കുടുംബം ഇങ്ങനെയാണെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. താങ്കളോട് ബഹുമാനം, ഇതുകൊണ്ടൊക്കെയാണ് ക്രിക്കറ്റ് ജന്റില്‍മാന്‍സ് ഗെയിം ആയത്, താഹിറിന്റെ മിസ് ചെയ്യുന്നു -ഇങ്ങനെ നീളുന്നു താഹിറിന്റെ ട്വീറ്ററിനുള്ള ആരാധക പ്രതികരണങ്ങള്‍.

ഇത്തവണത്തെ സിപിഎല്ലിലടക്കം തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത താഹിറിനെ പുറത്തിരുത്താന്‍ കാരണം സിഎസ്‌കെയിലെ വിദേശ താരങ്ങളുടെ ധാരാളിത്തമാണ്. ഷെയ്ന്‍വാട്‌സണ്‍,ഫഫ് ഡുപ്ലെസിസ്,ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ടീമിന്റെ അഭിവാജ്യ ഘടകമാണ്. വരുന്ന മത്സരത്തില്‍ നാലാമത്തെ വിദേശ താരമായി താഹിര്‍ എത്തിയേക്കും. താഹിറിന്റെ ടീമിലെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ സമയത്ത് അദ്ദേഹം എത്തുമെന്നാണ് ധോണി പറഞ്ഞിരുന്നത്. യുഎഇയിലെ മൈതാനം സ്പിന്നിന് അനുകൂലമായതിനാല്‍ താഹിറിനെ കളിപ്പിച്ചിരുന്നെങ്കില്‍ ടീമിനത് മുതല്‍ക്കൂട്ടാവുമായിരുന്നു. വരും മത്സരങ്ങളില്‍ താഹിര്‍ ടീമിന്റെ ഭാഗമാകുമെന്നും കൈമാറ്റ ജാലകത്തിലൂടെ ടീം വിടില്ലെന്നും സിഎസ്‌കെ സിഎഇ കാശി വിശ്വനാഥനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

imrantahirtweet
Story first published: Thursday, October 15, 2020, 10:59 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+