Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇപ്പോള്‍ സ്പാര്‍ക്കുണ്ട്, ജയഗ്‌വാദിന്റെ പ്രകടനത്തെ പുകഴ്ത്തി എംഎസ് ധോണി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായെങ്കിലും അവസാന രണ്ട് മത്സരത്തിലെ ടീമിന്റെ പ്രകടനം തകര്‍പ്പനായിരുന്നു. ആര്‍സിബിയെ എട്ട് വിക്കറ്റിനും അവസാന മത്സരത്തില്‍ കെകെആറിനെ ആറ് വിക്കറ്റിനുമാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. രണ്ട് മത്സരത്തിലും സിഎസ്‌കെയ്ക്ക് കരുത്തായത് യുവതാരം റുധുരാജ് ജയ്ഗ് വാദിന്റെ അര്‍ധ സെഞ്ച്വറിയായിരുന്നു.

ജയ്ഗ്‌വാദ്

കെകെആറിനെതിരേ 53 പന്തില്‍ 72 റണ്‍സാണ് ജയ്ഗ്‌വാദ് നേടിയത്. 6 ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും. ആദ്യ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന ജയ്ഗ്‌വാദ് ഇപ്പോള്‍ സ്ഥിരതയോടെ ബാറ്റുവീശുന്നു. നേരത്തെ സിഎസ്‌കെയുടെ യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ലെന്ന് പറഞ്ഞ ധോണി തന്നെ ഇപ്പോള്‍ ജയ്ഗ്‌വാദിനെ പ്രശംസിച്ചിരിക്കുകയാണ്. 'അവസാനം ഫലം ഞങ്ങള്‍ക്ക് അനുകൂലമായി വന്ന മത്സരമായിരുന്നു ഇത്. രവീന്ദ്ര ജഡേജ അഭിനന്ദനം അര്‍ഹിക്കുന്നു. ഡെത്ത് ഓവറുകളില്‍ ഞങ്ങള്‍ക്കുവേണ്ടി സ്‌കോര്‍ ചെയ്യുന്ന ഏക താരമാണാവന്‍. റിധുരാജ് തന്റെ പ്രതിഭയെന്തെന്നാണ് വ്യക്തമാക്കുന്നത്.

മനോഹരം

കോവിഡ് പോസിറ്റീവായാണ് അവന്‍ ടീമിലേക്ക് വന്നത്. അവനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. നിലവിലുള്ള പ്രതിഭാശാലികളായ യുവതാരങ്ങളിലൊരാളാണവന്‍. ടീമിലെത്തിയാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവന് ആദ്യം അവസരം നല്‍കിയപ്പോള്‍ ക്രീസില്‍ നിന്ന് കയറിക്കളിച്ച് പുറത്തായി. എന്നാല്‍ അവന്‍ വീണ്ടും തന്റെ അവസരം ചോദിച്ചുവാങ്ങിയത് മനോഹരമായ കാര്യമാണ്.

ധോണി

ഏറ്റവും മികച്ചത് നല്‍കുന്നത് ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട കാര്യമാണ്'-ധോണി പറഞ്ഞു. സീസണിലെ സിഎസ്‌കെയുടെ അഞ്ചാം ജയമാണ് കൊല്‍ക്കത്തയ്‌ക്കെതിരേ നേടിയത്. നേരത്തെ തന്നെ സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. അതിനാല്‍ത്തന്നെ അവസാന മത്സരങ്ങളില്‍ ജയിച്ച് മടങ്ങാനുറച്ചാണ് ധോണിയും സംഘവും ഇറങ്ങിയത്. ഇനി പഞ്ചാബിനെതിരെയാണ് സിഎസ്‌കെയ്ക്ക് മത്സരം ബാക്കിയുള്ളത്. അതില്‍ ജയിച്ചാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കാന്‍ സിഎസ്‌കെയ്ക്കാവും.

രാജസ്ഥാന്‍

നിലവില്‍ സിഎസ്‌കെയ്‌ക്കെതിരേ തോറ്റതോടെ കെകെആറിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടിയാണ്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് കെകെആറിനുള്ളത്. 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഇന്ന് പഞ്ചാബിന് രാജസ്ഥാനെതിരായ മത്സരമുണ്ട്. രാജസ്ഥാന്‍ വിജയിച്ചാല്‍ പ്ലേ ഓഫ് പോരാട്ടം വീണ്ടും കടുക്കും. രാജസ്ഥാന്‍ ഇന്ന് ജയിച്ചാല്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാവും.

പ്ലേ ഓഫ്

ഹൈദരാബാദിന് 12 മത്സരത്തില്‍ നിന്ന് 10 പോയിന്റാണുള്ളത്. അടുത്ത മത്സരം ഹൈദരാബാദ് ജയിക്കുകയും പഞ്ചാബ് ഇന്ന് പരാജയപ്പെടുകയും ചെയ്താല്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുകള്‍ നാല് ടീമുകള്‍ക്ക് ലഭിക്കും. ഇതോടെ പ്ലേ ഓഫില്‍ കടക്കാന്‍ നെറ്റ് റണ്‍റേറ്റ് പ്രധാന ഘടകമായി മാറും. നിലവില്‍ മുംബൈ ഇന്ത്യന്‍സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്.

Story first published: Friday, October 30, 2020, 11:37 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+