Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: 2 കാര്യങ്ങള്‍ സിഎസ്‌കെയെ തകര്‍ത്തു, ധോണി നേരിടുന്നത് ഈ പ്രശ്‌നങ്ങളെന്ന് ചോപ്ര!!

ദുബായ്: ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒട്ടും നിലവാരമുള്ളതായിരുന്നില്ല ചെന്നൈയുടെ പ്രകടനം. ക്യാപ്റ്റനെന്ന നിലയില്‍ മഹേന്ദ്ര സിംഗ് ധോണി ഇതുവരെ നേരിടാത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നും ചോപ്ര പറയുന്നു. രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ ധോണി പരിഹരിച്ചില്ലെങ്കില്‍ നോക്കൗട്ടിലേക്ക് സിഎസ്‌കെ മുന്നേറുന്ന കാര്യം പ്രയാസമാണെന്നും ചോപ്ര വ്യക്തമാക്കി.

ധോണിക്ക് അത് ചെയ്യേണ്ടി വന്നു

ധോണിക്ക് അത് ചെയ്യേണ്ടി വന്നു

ടീമില്‍ അഞ്ച് ബൗളര്‍മാര്‍ മാത്രമാണ് സിഎസ്‌കെയ്ക്കുണ്ടായിരുന്നത്. അതൊരിക്കലും ധോണി ചെയ്യാത്തതാണ്. ധോണിക്ക് അഞ്ച് ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്തി കളിക്കുന്നതിനോട് താല്‍പര്യമില്ലാത്തയാളാണ്. പക്ഷേ ബാറ്റിംഗ് നിരയുടെ ആഴക്കുറവ് കാരണം ധോണിക്ക് ഇത്തരമൊരു ഓപ്ഷനാണ് സ്വീകരിക്കേണ്ടി വന്നത്. ഇതൊരിക്കലും ധോണിയുടെ പ്ലെയിംഗ് ഇലവനല്ല. അദ്ദേഹം ഈ രീതി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. തോല്‍വിയുടെ പ്രധാന കാരണം കൂടുതല്‍ ബൗളര്‍മാരെ ഉള്‍പ്പെടുത്താതിരുന്നത് തന്നെയാണ്.

ബാറ്റിംഗ് ലൈനപ്പ്

ബാറ്റിംഗ് ലൈനപ്പ്

ചെന്നൈയുടെ മറ്റൊരു പ്രശ്‌നം റണ്‍സ് തീരെ ലഭിക്കുന്നില്ല എന്നാണ്. ടോപ് ഓര്‍ഡര്‍ തീര്‍ത്തും പരാജയമാണ്. ഒരു ബാറ്റ്‌സ്മാന്‍ പോലും അവസരത്തിനൊത്ത് ഉയരുന്നില്ല. സിഎസ്‌കെയുടെ മൊത്തം ലൈനപ്പിനെ തന്നെ ബാധിക്കുന്നത് അവരുടെ ബാറ്റിംഗ് നിരയാണ്. ടീം കോമ്പിനേഷനും പരാജയമായകുന്നു. കരിയറില്‍ ആദ്യമായിട്ടായിരിക്കും ധോണിക്ക് അഞ്ച് ബൗളര്‍മാരുമായി കളിക്കേണ്ടി വരുന്നത്. ഇത് അദ്ദേഹത്തിന് ഒരിക്കലും ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷേ വഴങ്ങുകയല്ലാതെ ധോണിക്ക് മുന്നില്‍ മാര്‍ഗങ്ങളില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

സ്പിന്നര്‍മാര്‍ പരാജയം

സ്പിന്നര്‍മാര്‍ പരാജയം

സിഎസ്‌കെ ഏറ്റവും പ്രതീക്ഷ വെച്ച സ്പിന്നര്‍മാര്‍ ടൂര്‍ണമെന്റില്‍ വന്‍ പരാജയമാണ്. രവീന്ദ്ര ജഡേജയും പിയൂഷ് ചൗളയും ഇതുവരെ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. ജഡേജയുടെ പ്രകടനം വിലയിരുത്തിയാല്‍ ഏറ്റവും മോശമാണെന്ന് കാണാം. മൂന്ന് മത്സരങ്ങളിലും നാലോവര്‍ വെച്ച് എറിഞ്ഞപ്പോള്‍ 40 റണ്‍സിന് മുകളിലാണ് അദ്ദേഹം വഴങ്ങിയത്. ജഡേജയും ചൗളയും പരാജയപ്പെട്ടാല്‍ ഇവരെ മാറ്റുന്നതിനായി ധോണിക്ക് മറ്റ് ഓപ്ഷനുകളില്ല. അതുകൊണ്ട് റണ്‍സ് വഴങ്ങുമ്പോഴും ഇവരെ വെച്ച് തന്നെ എറിയേണ്ടി വരികയാണെന്നും ചോപ്ര പറയുന്നു.

ആ രണ്ട് പേര്‍

ആ രണ്ട് പേര്‍

അമ്പാട്ടി റായിഡു ഇല്ലാത്തത് ധോണിക്ക് വലിയ തലവേദനയായി മാരുന്നുണ്ട്. ധോണിക്ക് സ്വന്തം ബാറ്റിംഗില്‍ ആത്മവിശ്വാസമില്ല. റിതുരാജ് ഗെയ്ക്ക്‌വാദും മുരളി വിജയും വേണ്ടത്ര റണ്‍സ് നേടുന്നില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ബൗളര്‍മാരെ കളിപ്പിക്കാനാവില്ല. കേദാര്‍ ജാദവിനെ അവസാനം ഇറക്കുന്നതിനോട് യോജിപ്പില്ല. എന്തുകൊണ്ടാണ് ധോണിക്ക് ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരുന്നത്. ടീമിന്റെ ലൈനപ്പ് ദുര്‍ബലമായത് കൊണ്ടാണ്. ഡുപ്ലെസി മാത്രമാണ് കുറച്ചെങ്കിലും കളിക്കുന്നത്. വാട്‌സണ്‍ തീര്‍ച്ചയായും വരും മത്സരങ്ങളില്‍ തിളങ്ങും. പക്ഷേ റിതുരാജും വിജയും വിജയിക്കുമോ എന്നറിയില്ല. 160 റണ്‍സ് ടാര്‍ഗറ്റ് ഈ ടീമിന് എത്തിപ്പിടിക്കാനേ സാധിക്കില്ല. ആറ് ബൗളര്‍മാരെ ധോണി കളിപ്പിക്കുന്നതാണ് നല്ലതെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Saturday, September 26, 2020, 16:08 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+