Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആ ഫിനിഷിംഗ് സ്റ്റൈല്‍ സിഎസ്‌കെ മാറ്റണം, വെടിക്കെട്ട് ആ ഓവര്‍ മുതല്‍ തുടങ്ങണമെന്ന് ധോണി!!

ദുബായ്: മഹേന്ദ്ര സിംഗ് ധോണിയെന്നാല്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഫിനിഷറാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അദ്ദേഹത്തിന് കീഴില്‍ ഏറ്റവും മികച്ച ഫിനിഷിംഗ് ടീമായും വളര്‍ന്നിരുന്നു. എന്നാല്‍ ഈ ഐപിഎല്ലില്‍ അവര്‍ തകര്‍ന്ന് തരിപ്പണമാകുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസം ആര്‍സിബിയോടും വമ്പന്‍ തോല്‍വി ടീം വഴങ്ങി. ഇതോടെ ധോണി തന്നെ പറഞ്ഞിരിക്കുകയാണ് ടീമിന്റെ ഫിനിഷിംഗ് സ്റ്റൈല്‍ മാറ്റണം. ധോണി മോഡല്‍ എന്ന ഫിനിഷിംഗ് ചെന്നൈ മാറ്റാനാണ് ധോണി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ഏഴ് ചേസുകളാണ് അവര്‍ നടത്തിയത്. രണ്ട് വിജയങ്ങളാണ് ആകെ നേടിയത്.

ഫിനിഷിംഗ് മാറണം

ഫിനിഷിംഗ് മാറണം

സിഎസ്‌കെ ഇത്രയും നാള്‍ കൊണ്ടു നടന്നിരുന്ന ഫിനിഷിംഗ് മോഡല്‍ ഇനിയും വിജയിക്കില്ല. ബാറ്റിംഗ് വളരെ ആശങ്കപ്പെടുത്തുന്നതാണ്. ആര്‍സിബിക്കെതിരെയും ഇത് പ്രകടമായിരുന്നു. വളരെ കാര്യമായി തന്നെ അതില്‍ മാറ്റങ്ങള്‍ വരുത്തണം. ഒരേ കാര്യങ്ങള്‍ തന്നെയാണ് എല്ലാ മത്സരങ്ങളിലും ആവര്‍ത്തിക്കുന്നത്. തോല്‍വികളുടെ രീതികളും സമാനമാണ്. കളിക്കാര്‍ മാറുന്നുണ്ടെങ്കില്‍ തോല്‍വിയുടെ രീതി മാറുന്നില്ലെന്നും ധോണി പറഞ്ഞു. സിഎസ്‌കെ ഇനി സാധാരണ ക്രിക്കറ്റിംഗ് സ്റ്റൈലിലേക്ക് മാറണം. വലിയ ഷോട്ടുകള്‍ നേരത്തെ കളിക്കണം. നിങ്ങള്‍ നേരത്തെ പുറത്തായാലും പ്രശ്‌നമില്ല. കാരണം ഒരുപാട് റണ്‍സ് 15 ഓവറിന് ശേഷം ടീമിന് പിന്തുടരാന്‍ ഉണ്ടാവരുതെന്നും ധോണി വ്യക്തമാക്കി.

ആ ഓവര്‍ മുതല്‍ അടിക്കണം

ആ ഓവര്‍ മുതല്‍ അടിക്കണം

സിഎസ്‌കെയുടെ ബാറ്റിംഗ് നിരയില്‍ ജയിക്കാനുള്ള ഊര്‍ജമില്ലായിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ ആറാം ഓവര്‍ മുതല്‍ തന്നെ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ച് തകര്‍ക്കാന്‍ തുടങ്ങണം. ഓരോ ബാറ്റ്‌സ്മാന്‍മാരും ഈ രീതി തന്നെ സ്വീകരിക്കണം. നിങ്ങള്‍ എത്ര തന്നെ കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കിയാലും കളിക്കളത്തില്‍ അവരാണ് പ്രതിഭ പ്രകടിപ്പിക്കേണ്ടത്. അവര്‍ക്ക് സ്വന്തം രീതിയില്‍ കളിക്കാനുള്ള ഒരു ഐഡിയ എപ്പോഴുമുണ്ടാവും. ആറ് മുതല്‍ 14 വരെയുള്ള ഓവറുകളില്‍ സിഎസ്‌കെയ്ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനാവുന്നില്ല. ഇവിടെയാണ് ടീമിന് സമ്മര്‍ദം ഉണ്ടാകുന്നതെന്നും ധോണി പറഞ്ഞു.

ധോണിയുടെ ഫോം

ധോണിയുടെ ഫോം

ധോണി മോഡല്‍ ഒഴിവാക്കാന്‍ പറഞ്ഞതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പ്രധാനം ധോണിയുടെ തന്നെ ഫോമാണ്. അവസാന നിമിഷം കത്തിക്കയറാന്‍ ധോണിക്ക് സാധിക്കുന്നില്ല. സുരേഷ് റെയ്‌ന ഇല്ലാത്തതും അമ്പാട്ടി റായിഡു പരിക്കിന്റെ പിടിയിലുള്ളതും വലിയ ആശങ്കയാണ്. വമ്പടിക്ക് കെല്‍പ്പുള്ള ഒരു ബാറ്റ്‌സ്മാന്‍ പോലും ഇപ്പോള്‍ സിഎസ്‌കെയുടെ മധ്യനിരയില്‍ ഇല്ല. ഡ്വെയ്ന്‍ ബ്രാവോയുടെ ബാറ്റിംഗ് മികവില്‍ സിഎസ്‌കെ വിശ്വസിക്കുന്നുമില്ല. സാം കറന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഒരു പക്ഷേ ധോണി മോഡല്‍ ഒഴിവാക്കുന്നത് ടീമിനെ അടിമുടി മാറ്റത്തിലേക്ക് നയിച്ചേക്കാം.

ചേസിംഗിലെ വീഴ്ച്ച

ചേസിംഗിലെ വീഴ്ച്ച

ചേസിംഗില്‍ പുലികളായ സിഎസ്‌കെ അഞ്ച് തോല്‍വികളാണ് ഇത്തവണ വഴങ്ങിയത്. രാജസ്ഥാനെതിരെ പത്തോവറില്‍ 82 റണ്‍സായിരുന്നു സിഎസ്‌കെയുടെ സ്‌കോര്‍. എന്നാല്‍ മത്സരത്തില്‍ 16 റണ്‍സിന് പരാജയപ്പെട്ടു. ഡല്‍ഹിക്കെതിരെ 176 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ പത്തോവറില്‍ മൂന്ന് വിക്കറ്റിന് 47 റണ്‍സായിരുന്നു. അതില്‍ 44 റണ്‍സിന് തോറ്റു. ഹൈദരാബാദിനെതിരെ പത്തോവറില്‍ 44 റണ്‍സായിരുന്നു. അത് ഏഴ് റണ്‍സിന് തോറ്റു. കൊല്‍ക്കത്തയ്‌ക്കെതിരെ അത് 90 റണ്‍സായിരുന്നു. തോറ്റത് പത്ത് റണ്‍സിന്. ആര്‍സിബിക്കെതിരെ പത്തോവറില്‍ 47 റണ്‍സായിരുന്നു. 37 റണ്‍സിന് തോറ്റു. പവര്‍പ്ലേയ്ക്ക് ശേഷം സ്‌കോര്‍ ചെയ്യാനുള്ള ആര്‍ജവം പോലും സിഎസ്‌കെ കാണിക്കുന്നില്ല. എല്ലാ മത്സരവും ആറ് മുതല്‍ 14 ഓവര്‍ വരെയുള്ള മെല്ലെപ്പോക്കാണ് തോല്‍വിയിലേക്ക് നയിച്ചത്.

Story first published: Sunday, October 11, 2020, 11:24 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+