വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ കിടിലന്‍ തിരിച്ചുവരവ് നടത്തും!- ചെയ്യേണ്ടത് ഒന്നു മാത്രമെന്ന് ബ്രാഡ് ഹോഗ്

മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും സിഎസ്‌കെ പരാജയപ്പെട്ടിരുന്നു

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടു പരാജയങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിന്തുണച്ച് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ടൂര്‍ണമെന്റിലേക്കു ശക്തമായ മടങ്ങിവരവ് നടത്താന്‍ സിഎസ്‌കെയ്ക്കു കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തു കൊണ്ട് തുടങ്ങിയ സിഎസ്‌കെ തുടര്‍ന്നുള്ള കളികളില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരോടു ഏകപക്ഷീയമായ തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്.

1

സിഎസ്‌കെ പരാജയപ്പെട്ട രണ്ടു മല്‍സരങ്ങളിലും ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം ഫാഫ് ഡുപ്ലെസി മാത്രമേ ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയുള്ളൂ. മറ്റുള്ളവരെല്ലാം ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ എംഎസ് ധോണിക്കും ബാറ്റിങില്‍ പഴയ താളത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

IPL 2020: ക്യാച്ച് പാഴാക്കുന്ന കാര്യം- ആര്‍സിബി 19ലും മോശമാക്കിയില്ല! കണക്കുകള്‍ ദയനീയംIPL 2020: ക്യാച്ച് പാഴാക്കുന്ന കാര്യം- ആര്‍സിബി 19ലും മോശമാക്കിയില്ല! കണക്കുകള്‍ ദയനീയം

IPL 2020: സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ക്കു വേണ്ടത് ഗ്ലൂക്കോസ്! അത് കൊടുത്ത് അയക്കേണ്ടിവരും- സെവാഗ്IPL 2020: സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ക്കു വേണ്ടത് ഗ്ലൂക്കോസ്! അത് കൊടുത്ത് അയക്കേണ്ടിവരും- സെവാഗ്

IPL 2020: ഈ ധോണിയെ പുതിയ തലമുറ ഓര്‍മിക്കുന്നതില്‍ ദുഖം! പഴയ ധോണിയെ അവര്‍ക്കറിയില്ല- ജഡേജIPL 2020: ഈ ധോണിയെ പുതിയ തലമുറ ഓര്‍മിക്കുന്നതില്‍ ദുഖം! പഴയ ധോണിയെ അവര്‍ക്കറിയില്ല- ജഡേജ

രണ്ടു കളികളിലെ മോശം പ്രകടനത്തിന്റെ പേരില്‍ സിഎസ്‌കെയെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നു ഹോഗ് പറയുന്നു. ഇപ്പോഴത്തെ പ്രകടനത്തിന്റെ പേരില്‍ സിഎസ്‌കെ അസ്വസ്ഥരാവേണ്ടതില്ല. സാഹചര്യവുമായി പൊരുത്തപ്പെടുകയാണ് അവര്‍ ചെയ്യേണ്ടത്. പരിചയ സമ്പന്നരായ നിരവധി കളിക്കാരുള്ള ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവരാനുള്ള കഴിവ് അവര്‍ക്കുണ്ടെന്നും ഹോഗ് വിലയിരുത്തി.

2

ചില സീനിയര്‍ താരങ്ങളുടെ അഭാവമാണ് സീസണില്‍ സിഎസ്‌കെയെ ദുര്‍ബലമാക്കിയിരിക്കുന്നത്. വൈസ് ക്യാപ്റ്റനും വെറ്ററല്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ പിന്‍മാറിയിരുന്നു. പിന്നാലെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും ഈ സസീസണില്‍ കളിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. രണ്ടു പേര്‍ക്കും പകരക്കാരെ സിഎസ്‌കെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

മുംബൈയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പിയായ അമ്പാട്ടി റായുഡു കഴിഞ്ഞ രണ്ടു കളികളിലും പുറത്തിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഇത്. റായുഡുവിന്റെ അസാന്നിധ്യം സിഎസ്‌കെ മധ്യനിരയെ ദുര്‍ബലമാക്കുകയും ചെയ്തു. പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവര്‍ സിഎസ്‌കെയ്ക്കു വേണ്ടി ഇനിയും കളിച്ചിട്ടില്ല. അടുത്ത കളിയില്‍ രണ്ടും പേരു മടങ്ങിവരികയാണെങ്കില്‍ അത് സിഎസ്‌കെയ്ക്കു കരുത്താവും.

Story first published: Saturday, September 26, 2020, 20:06 [IST]
Other articles published on Sep 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X