2019ല്‍ ആദ്യം പ്ലേ ഓഫില്‍, 2020ല്‍ ആദ്യം പുറത്ത്; ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോ?
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആരാധക പിന്തുണയില്‍ മുന്നിലുള്ള ടീമുകളിലൊന്നാണ് എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. തലയായ ധോണിയും ചിന്ന തലയായ റെയ്‌നയും സിഎസ്‌കെയെ ജനപ്രിയമാക്കിയപ്പോള്‍ അതിനൊത്ത പ്രകടനം നടത്തി ആരാധകരുടെ പ്രതീക്ഷ കാക്കാനും സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ എതിരാളികള്‍ വയസന്‍ പടയെന്ന് വിളിക്കുന്ന ധോണിക്കും സംഘത്തിനുമായില്ല.

12 മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ ആകെ നേടിയാത് നാല് ജയം മാത്രം. എട്ട് മത്സരത്തിലാണ് അവര്‍ പരാജയപ്പെട്ടത്. ആദ്യമായാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്താകുന്നതെന്ന സവിശേഷതയും ഇത്തവണയുണ്ട്. കൂടാതെ 10 വിക്കറ്റിന് ആദ്യമായി പരാജയപ്പെടുന്നതിനും ഒരു സീസണില്‍ എട്ട് മത്സരത്തില്‍ പരാജയപ്പെടുന്നതിനും ഈ സീസണ്‍ സാക്ഷിയായി. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിച്ചാലും പ്ലേ ഓഫില്‍ കടക്കുക സിഎസ്‌കെയ്ക്ക് സാധ്യമാകില്ല.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് സിഎസ്‌കെയുടെ അടുത്ത എതിരാളികള്‍. അവശേഷിക്കുന്ന മത്സരം ജയിച്ച് തലയുയര്‍ത്തി മടങ്ങാനാവും ധോണിയും സംഘവും ശ്രമിക്കുക.

തോല്‍വിയിലും കൂടെ നില്‍ക്കുന്നവരാണ് ആരാധകരെന്ന് ധോണി
മൂന്ന് തവണ കിരീടം ഉയര്‍ത്തിയിട്ടുള്ള സിഎസ്‌കെ ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ വലിയ വിമര്‍ശനം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിഎസ്‌കെയുടെ കടുത്ത ആരാധകര്‍ ഒരിക്കല്‍ പോലും ധോണിയെ തള്ളിപ്പറഞ്ഞിരുന്നില്ല. ഇക്കാര്യം ധോണി തന്നെ തുറന്ന് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലും ടീമിനെ പിന്തുണയ്ക്കുന്ന യഥാര്‍ത്ഥ ആരാധകരെ സിഎസ്‌കെയ്ക്ക് ലഭിച്ചതാണ് അനുഗ്രഹമെന്നാണ് ധോണി പറഞ്ഞത്.

സിഎസ്‌കെ ആരാധകര്‍ ക്രിക്കറ്റിനെ നന്നായി മനസിലാക്കുന്നവരാണ്. ഇക്കാര്യത്തില്‍ മറ്റ് ആരാധകരേക്കാള്‍ വ്യത്യസ്തരാണ് സിഎസ്‌കെ ആരാധകര്‍. ഇത്തരമൊരു ആരാധകരെ ലഭിച്ചത് സിഎസ്‌കെയുടെ അനുഗ്രഹമാണെന്നാണ് സിഎസ്‌കെയുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ധോണി പറഞ്ഞത്. ഈ സീസണില്‍ ബാറ്റിങ്ങില്‍ നിറം മങ്ങിയ ധോണി ഈ സീസണോടെ കളി മതിയാക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്. എന്തായാലും വരും ദിവസങ്ങളില്‍ത്തന്നെ ഇതിന്റെ തീരുമാനം അറിയാം.

'ഇതൊരു മത്സരം മാത്രമാണ്'-കവിതയുമായി സാക്ഷി ധോണി
സിഎസ്‌കെയുടെ ഇത്തരത്തിലൊരു നാണംകെട്ട പുറത്താകല്‍ ആരാധകരെ മാത്രമല്ല താരങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പലരും സിഎസ്‌കെയുടെ പുറത്താകലില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തുമ്പോള്‍ വ്യത്യസ്തമായ രീതിയിലായിരുന്നു ധോണിയുടെ ഭാര്യ സാക്ഷി പുറത്താകലിനോട് പ്രതികരിച്ച്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കവിതയിലൂടെയാണ് സാക്ഷി ആരാധകരെയും താരങ്ങളെയും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഇതൊരു മത്സരം മാത്രമാണ്. നിങ്ങള്‍ ചിലതില്‍ തോല്‍ക്കും ചിലതില്‍ ജയിക്കും. ചരിത്ര വിജയങ്ങള്‍ക്കും ചില തോല്‍വികള്‍ക്കും കാലം സാക്ഷിയാണ് ചിലരുടെ ആഘോഷങ്ങള്‍ ചിലരുടെ വേദനയാണ്-എന്നിങ്ങനെയാണ് സാക്ഷിയുടെ വാക്കുകള്‍. എന്തായാലും സിഎസ്‌കെയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന സീസണായി 2020 മാറി.

അടുത്ത വര്‍ഷം മാറ്റങ്ങളോടെ കാണാം
അടുത്ത വര്‍ഷം സിഎസ്‌കെയില്‍ മാറ്റം ഉറപ്പ്. സുരേഷ് റെയ്‌ന ടീമിലേക്ക് ഇനി ഒരിക്കലും തിരിച്ചെത്തില്ല. ഫഫ് ഡുപ്ലെസിസ്,ഷെയ്ന്‍ വാട്‌സണ്‍,ഇമ്രാന്‍ താഹിര്‍ എന്നിവരൊക്കെ പുറത്തുപോകാന്‍ സാധ്യത കൂടുതല്‍. ബ്രാവോയുടെ കാര്യവും പറയാനാവില്ല. ധോണി വിരമിച്ചാല്‍ പുതിയ നായകനേയും കണ്ടെത്തണം. എന്തായാലും അടിമുടി അഴിച്ചുപണി അടുത്ത സീസണില്‍ എന്തായാലും ഉണ്ടാകുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications