IPL 2020: ഡല്‍ഹിക്കെതിരായ തോല്‍വി- എന്താണ് പ്രശ്‌നം? തുറന്ന് പറഞ്ഞ് സിഎസ്‌കെ കോച്ച്
ഷാര്‍ജ: ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സിഎസ്‌കെ പടിക്കല്‍ കലമുടച്ചു എന്ന് തന്നെ പറയാം. അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 17 റണ്‍സെന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചിട്ടും ജയം സിഎസ്‌കെ കൈവിട്ട് കളഞ്ഞു. രവീന്ദ്ര ജഡേജയെ അവസാന ഓവറില്‍ അക്‌സര്‍ പട്ടേല്‍ അടിച്ചുപറത്തിയതാണ് സിഎസ്‌കെയുടെ പ്രതീക്ഷകള്‍ തെറ്റിച്ചത്. ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ മത്സരത്തെക്കുറിച്ച് സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് വിശദീകരിച്ചിരിക്കുകയാണ്.
'ബ്രാവോയ്ക്ക് പരിക്കേറ്റതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. അതിനാല്‍ത്തന്നെ അവസാന ഓവറില്‍ പന്തെറിയാന്‍ അവന് സാധിച്ചില്ല. സ്വാഭാവികമായും ബ്രാവോയാണ് ഞങ്ങളുടെ ഡെത്ത് ബൗളര്‍. ഈ സീസണില്‍ പ്രതീക്ഷിക്കുന്നതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായ തിരിച്ചടികള്‍ നേരിടുന്നു. രവീന്ദ്ര ജഡേജ ഒരിക്കലും ഞങ്ങളുടെ ഡെത്ത് ഓവര്‍ പദ്ധതിയില്ല. എന്നാല്‍ ബ്രാവോയ്ക്ക് പരിക്കേറ്റതോടെ മറ്റ് വഴികളില്ലായിരുന്നു.

വിജയത്തിനായുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കാനായെങ്കിലും ഫലം അനുകൂലമായില്ല. കഠിനമായ പരിശ്രമം തുടരുക എന്നത് മാത്രമാണ് വഴി'-ഫ്‌ളമിങ് പറഞ്ഞു. നിലവില്‍ 9 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രം നേടിയ സിഎസ്‌കെ ആറാം സ്ഥാനത്താണ്. ഇതുവരെ കളിച്ച സീസണിലെല്ലാം പ്ലേ ഓഫില്‍ കടന്ന ഏക ടീമെന്ന ബഹുമതി ഇത്തവണ സിഎസ്‌കെയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. സീനിയര്‍ താരങ്ങള്‍ പതിവ് പോലെ മികവ് കാട്ടാത്തതും പരിക്കും സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി നല്‍കുന്നു.
ബ്രാവോയുടെ പരിക്ക് ടീമിന് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ഫ്‌ളമിങ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 'ബ്രാവോയുടെ വലത് തുടക്കാണ് പരിക്കേറ്റിരിക്കുന്നത്. അവനെ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുവിളിക്കേണ്ട തരത്തില്‍ പരിക്ക് ഗുരുതരമായിരുന്നു. അവസാന ഓവറില്‍ പന്തെറിയാന്‍ സാധിക്കാത്തതില്‍ അവന്‍ വളരെ നിരാശനായിരുന്നു. ബ്രാവോക്ക് ആഴ്ചകളോ ദിവസങ്ങളോ വിശ്രമം വേണ്ടിവരുമെന്നത് സംബന്ധിച്ച് വരുന്ന ദിവസം നടക്കുന്ന പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂ'-ഫ്‌ളമിങ് പറഞ്ഞു.
ബ്രാവോയ്ക്ക് വിശ്രമം വേണ്ടിവന്നാല്‍ സിഎസ്‌കെയുടെ എല്ലാ കണക്കുകൂട്ടലുകളും പാളും. ഇനിയുള്ള എല്ലാ മത്സരത്തിലും വിജയിച്ചാല്‍ മാത്രമെ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കാനാവും. ബ്രാവോ നഷ്ടപ്പെട്ടാല്‍ ടീമിന്റെ ബൗളിങ് ദുര്‍ബലപ്പെടും. ബാറ്റുകൊണ്ട് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ബൗളിങ്ങില്‍ മികവ് കാട്ടാന്‍ ബ്രാവോക്ക് സാധിച്ചിരുന്നു. ബ്രാവോക്ക് പകരം മികച്ചൊരു ഓള്‍റൗണ്ടര്‍ നിലവില്‍ സിഎസ്‌കെ നിരയിലില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications