IPL 2020: ധോണിക്ക് സിഎസ്‌കെ കോച്ചിന്റെ പിന്തുണ, ഏഴാം നമ്പറില്‍ ഇറങ്ങിയതിന് കാരണമുണ്ട്
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ എം എസ് ധോണി വൈകി ബാറ്റിങ്ങിനിറങ്ങിയതാണ് ക്രിക്കറ്റ് ലോകത്തെ നിലവിലെ വലിയചര്‍ച്ചാ വിഷയം. രാജസ്ഥാന്റെ 217 എന്ന കൂറ്റന്‍ വിജയലക്ഷ്യം സിഎസ്‌കെ പിന്തുടരവെ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ധോണി വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിയാളുകള്‍ ധോണിയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ധോണി രാജസ്ഥാനെതിരായ മത്സരത്തില്‍ വൈകി ഇറങ്ങിയതിന് തക്കതായ കാരണമുണ്ടെന്നും ധോണിക്ക് പിന്തുണ അറിയിച്ചും രംഗത്തെത്തിയിരിക്കുകയാണ് സിഎസ്‌കെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്.
'എല്ലായിടത്തുനിന്നും ധോണിയുടെ ബാറ്റിങ് ഓഡറിന്റെ ചോദ്യമാണ് ഉയരുന്നത്. 14ാം ഓവറില്‍ വളരെ നിര്‍ണ്ണായക സമയമായിരുന്നു. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യേണ്ട സമയമായിരുന്നു. ഏറെ നാളായി ക്രിക്കറ്റ് കളിക്കാതെയാണ് അവന്‍ വന്നത്. അതിനാല്‍ത്തന്നെ ധോണിയെ പഴയ പ്രതാപത്തില്‍ കാണാന്‍ അല്‍പ്പംകൂടി സമയമെടുക്കും. എന്നാല്‍ അവസാന സമയത്ത് അവനെ എല്ലാവരും കണ്ടതാണല്ലോ,വളരെ മികച്ച പ്രകടനമായിരുന്നു അത്. ഫഫ് ഡുപ്ലെസിസ് ഫോം തുടരുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ അതായിരുന്നു ഏറ്റവും ആശങ്ക സൃഷ്ടിച്ചത്'-ഫ്‌ളമിങ് പറഞ്ഞു.

മധ്യനിരയില്‍ സാം കറാന്‍, ജയ്ഗ്‌വാഡ്, കേദാര്‍ ജാദവ് എന്നിവര്‍ക്ക് ശേഷമാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ 12 പന്തില്‍ വെറും 9 റണ്‍സ് മാത്രമാണ് ധോണി നേടിയത്. അവസാന ഓവറില്‍ മൂന്ന് പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയ ധോണി ടീം സ്‌കോര്‍ 200ല്‍ എത്തിച്ചെങ്കിലും ടീം 16 റണ്‍സിന് രാജസ്ഥാനോട് പരാജയപ്പെട്ടു. 19 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടിയ ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ബാറ്റിങ്ങില്‍ ധോണി താളം കണ്ടെത്തിക്കഴിഞ്ഞുവെന്ന് തന്നെ വിലയിരുത്താം.
അങ്ങനെയാണെങ്കില്‍ വരും മത്സരത്തില്‍ വമ്പന്‍ പ്രകടനങ്ങള്‍ത്തന്നെ ധോണിയില്‍ നിന്ന് പ്രതീക്ഷിക്കാം. താന്‍ ഏറെ നാളായി കളിക്കാതിരുന്നതിനാലാണ് രാജസ്ഥാനെതിരേ വൈകി ഇറങ്ങിയതെന്ന് ധോണി തന്നെ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞമാസമാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിരുന്നില്ല.
രാജസ്ഥാനെതിരേ ധോണിയുടെ ക്യാപ്റ്റന്‍സി തന്ത്രങ്ങളും പാളിയിരുന്നു. മത്സരത്തിനിടെ ടോം കറാന്റെ ക്യാച്ച് സംബന്ധിച്ച് അംപയറോട് ധോണി തര്‍ക്കിച്ചതും ചര്‍ച്ചയായിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച സിഎസ്‌കെ നിരയില്‍ അടുത്ത മത്സരം മുതല്‍ ഡ്വെയ്ന്‍ ബ്രാവോയും ഇമ്രാന്‍ താഹിറും തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications