Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അമ്പാട്ടി റായിഡു പരിക്കില്‍ നിന്ന് മുക്തനായോ? വ്യക്തമാക്കി സിഎസ്‌കെ സിഇഒ

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ അഭിവാജ്യ ഘടകമാണ് അമ്പാട്ടി റായിഡു. ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരേ സിഎസ്‌കെയെ വിജയത്തിലെത്തിച്ചത് റായിഡുവിന്റെ ബൗളിങ് മികവായിരുന്നു. അവസരോചിത അര്‍ധ സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ച റായിഡുവിന് വലിയ പ്രശംസകളും ലഭിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തിനിടെ പരിക്കേറ്റ റായിഡുവിന് രാജസ്ഥാനെതിരായ മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. റായിഡുവിന്റെ അഭാവം ഈ മത്സരത്തില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റായിഡുവിന്റെ പരുക്ക് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

'പേടിക്കാനൊന്നും ഇല്ല. കാല്‍പേശിക്കാണ് പരിക്ക്. എന്നാല്‍ ഒരു മത്സരം കൂടി അവന് നഷ്ടമായേക്കും. ആ മത്സരത്തിലേക്ക് അവന്‍ പൂര്‍ണ കായിക ക്ഷമതോയെയാവും എത്തുക'-കാശി വിശ്വനാഥന്‍ പറഞ്ഞു. നാളെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം. ശക്തരായ ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിന് ശേഷം സിഎസ്‌കെയ് മത്സരത്തില്‍ ഇടവേള ലഭിക്കുന്നുണ്ട്. ഡല്‍ഹിക്കെതിരായ മത്സരശേഷം അടുത്ത മാസം 2ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സിഎസ്‌കെയുടെ അടുത്ത എതിരാളികള്‍.

ambatirayuduipl

സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ടീമിന്റെ നെടുന്തൂണാണ് റായിഡു. അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ള റായിഡു സിഎസ്‌കെ നിരയില്‍ ഉണ്ടായിരുന്നെങ്കില്‍ രാജസ്ഥാനെതിരായ മത്സരഫലം ചിലപ്പോള്‍ മാറുമായിരുന്നു. രാജസ്ഥാന്‍ 217 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ 200 റണ്‍സാണ് സിഎസ്‌കെ നേടിയത്. മധ്യനിരയില്‍ കളി മറന്നതാണ് തോല്‍വിക്ക് കാരണമായത്. റായിഡു ഉണ്ടായിരുന്നെങ്കില്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. ഫഫ് ഡുപ്ലെസിസ് തുടര്‍ച്ചയായ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയത് സിഎസ്‌കെയെ സംബന്ധിച്ച് ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്.

പരിക്ക് ഇത്തവണ നിരവധി ടീമുകളെ വേട്ടയാടുന്നുണ്ട്. സിഎസ്‌കെയില്‍ ഡ്വെയ്ന്‍ ബ്രാവോ,ഇമ്രാന്‍ താഹിര്‍ എന്നിവരും പരിക്കിന്റെ പിടിയിലായതാണ് ടീമിനെ ബുദ്ധിമുട്ടിക്കുന്നത്. മധ്യനിരയില്‍ ബ്രാവോയെപ്പോലൊരു ഓള്‍റൗണ്ടറുടെ അഭാവം സിഎസ്‌കെ നിരയില്‍ പ്രതിഫലിച്ച് നില്‍ക്കുന്നു. യുഎഇയില്‍ മറ്റ് ടീമുകളുടെ സ്പിന്നര്‍മാര്‍ തിളങ്ങുമ്പോള്‍ സിഎസ്‌കെ സ്പിന്‍ നിര നിരാശപ്പെടുത്തുന്നു. ഇതിന് പരിഹാരം കാണാന്‍ താഹിര്‍ ഇറങ്ങേണ്ടത് അത്യാവശ്യമാണ്. എം എസ് ധോണിയുടെ ബാറ്റിങ്ങിലെ പിന്നോട്ടിറക്കവും ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.

Story first published: Thursday, September 24, 2020, 11:29 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+