Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരെ സന്തോഷിപ്പിന്‍, ധോണി വിരമിക്കില്ല, അടുത്ത വര്‍ഷവും നയിക്കും: സിഎസ്‌കെ സിഇഒ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ധോണിയുടെയും സിഎസ്‌കെയുടെയും മോശം പ്രകടനം ആരാധകരെ വളരെ നിരാശരാക്കിയിരുന്നു. 2020ല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ഇത്തവണ സിഎസ്‌കെയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നതോടെ എം എസ് ധോണി വിരമിക്കുമെന്ന അഭ്യൂഹവും ശക്തമായി പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആരാധകരെ സന്തോഷത്തിലാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

ധോണി വിരമിക്കില്ലെന്നും അടുത്ത സീസണിലും ധോണി നായകസ്ഥാനത്ത് ഉണ്ടാകുമെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. സിഎസ്‌കെയുടെ ആരാധകരെ സംബന്ധിച്ച് തല ധോണിയുടെ പ്രകടനം ഒരു വര്‍ഷം കൂടി കാണാനുള്ള സുവര്‍ണ്ണാവസരമാണ് ലഭിക്കുന്നത്. 'തീര്‍ച്ചയായും.2021ലെ സീസണിലും ധോണി നായകസ്ഥാനത്ത് ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

dhonicsk

ഐപിഎല്ലില്‍ ഞങ്ങള്‍ക്ക് വേണ്ടി മൂന്ന് കിരീടം നേടിത്തന്ന നായകനാണ് ധോണി. ആദ്യമായാണ് ഞങ്ങള്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. മറ്റൊരു ടീമിനും ഇത്രയും മികച്ച നേട്ടമില്ല. ഒരു മോശം വര്‍ഷം എല്ലാം മാറ്റി മറിക്കുമെന്നല്ല ചിന്തിക്കേണ്ടത്'-ശ്രീനിവാസന്‍ പറഞ്ഞു. 12 മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ നാല് മത്സരം മാത്രമാണ് വിജയിച്ചത്. എട്ട് മത്സരത്തില്‍ അവര്‍ പരാജയപ്പെട്ടു.ആദ്യമായാണ് ഒരു സീസണില്‍ സിഎസ്‌കെ എട്ട് മത്സരം തോല്‍ക്കുന്നത്.

കൂടാതെ മുംബൈ ഇന്ത്യന്‍സിനോട് 10 വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. ഇതും ചരിത്രത്തിലാദ്യമായാണ് സിഎസ്‌കെ നേരിടുന്നത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് സിഎസ്‌കെയ്ക്ക് പ്രധാന തിരിച്ചടിയായത്. വയസന്‍ പടയെന്ന് എതിരാളികള്‍ പരിഹസിക്കുന്ന സിഎസ്‌കെയ്ക്ക് ഇത്തവണ തിരിച്ചടി നല്‍കിയതും വയസന്‍ പട തന്നെയാണ്.

ഡുപ്ലെസിസ്, വാട്‌സണ്‍, കേദാര്‍ ജാദവ്, അമ്പാട്ടി റായിഡു, ധോണി തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. 12 മത്സരം കളിച്ച ധോണി 199 റണ്‍സ് മാത്രമാണ് നേടിയതും. അതും 118.45 സ്‌ട്രൈക്കറേറ്റില്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണയോടെ ഐപിഎല്ലും മതിയാക്കുമെന്ന അഭ്യൂഹം ശക്തമാണ്.

പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങിലും നായകന്‍ ധോണിയിലും വിശ്വാസമുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. വയസന്‍ പടയെന്ന് ഞങ്ങളെ മാത്രം വിളിക്കാനാവില്ല,എല്ലാ ടീമും ഇങ്ങനെ സീനിയര്‍-ജൂനിയര്‍ താരങ്ങള്‍ ചേര്‍ന്നതാണ്. അവസാന മൂന്ന് വര്‍ഷങ്ങള്‍ നോക്കുക. മടങ്ങിവരവില്‍ ആദ്യ വര്‍ഷം കിരീടം നേടി. 2019ല്‍ അവസാന പന്തില്‍ തോറ്റു. മൂന്നാം വര്‍ഷം സീനിയര്‍ താരങ്ങളുടെ നിര വളരെ പ്രയാസപ്പെടുത്തുന്നതാണ്. ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇക്കാര്യം ഫ്‌ളമിങ്ങും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത സീസണിനായുള്ള സമയം കുറവാണെന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ഇനി രണ്ട് മത്സരങ്ങള്‍ സീസണില്‍ സിഎസ്‌കെയ്ക്ക് അവശേഷിക്കുന്നുണ്ട്.

Story first published: Tuesday, October 27, 2020, 12:53 [IST]
Other articles published on Oct 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+