IPl 2020: ചരിത്ര റെക്കോഡിനരികെ ധോണി, മറികടക്കുക സുരേഷ് റെയ്‌നയെ
ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം ഇന്ന് നടക്കാനിരിക്കവെ ചരിത്ര റെക്കോഡിനരികെ സിഎസ്‌കെ നായകന്‍ എം എസ് ധോണി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡാണ് ധോണിയെ കാത്തിരിക്കുന്നത്. നിലവില്‍ സുരേഷ് റെയ്‌നയ്‌ക്കൊപ്പം 193 മത്സരങ്ങളാണ് ധോണി കളിച്ചിട്ടുള്ളത്. ഹൈദരാബാദിനെതിരേ ഇറങ്ങുന്നതോടെ റെയ്‌നയുടെ നേട്ടത്തെ മറികടക്കാന്‍ ധോണിക്ക് സാധിക്കും.

2008ലെ പ്രഥമ സീസണ്‍ മുതല്‍ റെയ്‌നയും ധോണിയും സിഎസ്‌കെയിലുണ്ട്. നായക സ്ഥാനത്ത് ധോണിയുള്ളപ്പോള്‍ ഉപനായക റോളിലായിരുന്നു റെയ്‌ന. സിഎസ്‌കെയെ 163 മത്സരത്തില്‍ 100 മത്സരത്തില്‍ വിജയിപ്പിച്ച നായകനാണ് ധോണി. രണ്ട് വര്‍ഷം സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനുവേണ്ടിയാണ് ധോണി കളിച്ചത്. സുരേഷ് റെയ്‌ന ഗുജറാത്ത് ലയണ്‍സിനുവേണ്ടിയും കളിച്ചു. റെയ്‌നയായിരുന്നു ഗുജറാത്ത് നായകന്‍.

2016 സീസണില്‍ പൂനെയെ ധോണി നയിച്ചപ്പോള്‍ 2017ല്‍ സ്റ്റീവ് സ്മിത്തിന് കീഴിലാണ് ധോണി കളിച്ചത്. ഈ സീസണിലൂടെ 200 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം ധോണി സ്വന്തം പേരിലാക്കിയേക്കും. സുരേഷ് റെയ്‌നയ്ക്കും ഈ റെക്കോഡ് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നെങ്കിലും ഈ സീസണില്‍ റെയ്‌ന കളിക്കുന്നില്ലാത്തതിനാല്‍ ധോണിക്ക് വെല്ലുവിളികളില്ല.

193 ഐപിഎല്ലില്‍ നിന്നായി 42.22 ശരാശരിയില്‍ 4476 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. 137.89 സ്‌ട്രൈക്കറേറ്റുള്ള ധോണി 23 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 212 സിക്‌സുകളാണ് ധോണിയുടെ ഐപിഎല്ലിലെ സമ്പാദ്യം. വിക്കറ്റ് കീപ്പറായി 102 ക്യാച്ചും 39 സ്റ്റംപിങ്ങും ധോണിയുടെ പേരിലുള്ളത്. ഫിനിഷര്‍ റോളില്‍ ഐപിഎല്ലില്‍ എന്നും തിളങ്ങിയിട്ടുള്ള ധോണിക്ക് ഇത്തവണ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ കളിക്കാനെത്തിയ ധോണി ഏഴാം നമ്പറിലും ആറാം നമ്പറിലുമാണ് ഇത്തവണ ബാറ്റിങ്ങിനിറങ്ങിയത്. ഇതിനെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തിലെ ടീമിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേത്. ആദ്യ മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വിയും ഒരു ജയവും നേടിയ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. എല്ലാ സീസണിലും പ്ലേ ഓഫ് കളിച്ച ഏക ടീമെന്ന റെക്കോഡ് ഇത്തവണ സിഎസ്‌കെയ്ക്ക് നഷ്ടപ്പെടുമോയെന്ന പേടിയിലാണ് ആരാധകര്‍.

ഇന്ന് ഹൈദരാബാദിനെതിരേ സിഎസ്‌കെ ഇറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ധോണിയുടെ പ്രകടനത്തെയാണ്. സിഎസ്‌കെയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ ധോണിക്ക് സാധിക്കുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇന്ന് ഹൈദരാബാദിനെതിരേ 24 റണ്‍സുകൂടി നേടിയാല്‍ ഐപിഎല്ലില്‍ 4500 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ധോണിക്ക് സാധിക്കും. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്താണ് ധോണി. 5430 റണ്‍സ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലിയാണ് പട്ടികയില്‍ തലപ്പത്ത്. സുരേഷ് റെയ്‌ന (5368),രോഹിത് ശര്‍മ (5068) എന്നിവരാണ് രണ്ട് മൂന്നും സ്ഥാനങ്ങളില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications