Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇത് ധോണി സ്‌പെഷ്യല്‍, മറ്റാര്‍ക്കാവും? പറക്കും ക്യാച്ചുമായി ക്യാപ്റ്റന്‍ കൂള്‍

അബുദാബി: വിക്കറ്റ് കീപ്പിങില്‍ ഈ പ്രായത്തിലും തന്നെ വെല്ലാന്‍ മറ്റൊരു യുവതാരത്തിനു പോലും സാധിക്കില്ലെന്ന് അടിവരയിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പറക്കും ക്യാച്ച്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു ഒരു നിമിഷം ആരാധകര്‍ പോലും അമ്പരന്നു പോയ ധോണിയുടെ മിന്നല്‍ ക്യാച്ച്. ഇനിയുമൊരു അങ്കത്തിന് തനിക്കു ബാല്യമുണ്ടെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. കളിയില്‍ നാലു ക്യാച്ചുകളെടുത്ത ധോണി ഒരു റണ്ണൗട്ടിലും പങ്കാളിയായി അക്ഷരാര്‍ഥത്തില്‍ കളം വാഴുക തന്നെ ചെയ്തു.

ആരു പറഞ്ഞടാ തല ധോണി തീർന്നു എന്ന്..| MS Dhoni dives to take spectacular catch | Oneindia Malayalam
1

ഡ്വയ്ന്‍ ബ്രാവോയെറിഞ്ഞ കെകെആര്‍ ഇന്നിങ്‌സിലെ അവസാനത്തെ ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു വിസ്മയിപ്പിക്കുന്ന ധോണിയുടെ ക്യാച്ച്. ശിവം മാവിയുടെ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് ക്യാച്ച് ചെയ്യാനുള്ള ധോണിയുടെ ശ്രമം പാളി. കൈയില്‍ തട്ടി പന്ത് വലതുവശത്തേക്കു തെറിച്ചു.

ധോണിക്കു വിടാന്‍ ഭാവമില്ലായിരുന്നു. വലതു കൈയിലെ ഗ്ലൗ ഊരിയെറിഞ്ഞ് മുന്നോട്ട് ഓടിയ ധോണി വായുവില്‍ മുഴുനീളെ മുന്നോട്ട് ഡൈവ് ചെയ്ത് പന്ത് പിടിയിലൊതുക്കുകയായിരുന്നു. തന്നെ സംബന്ധിച്ച് പ്രായമെന്നത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് ഈ ക്യാച്ചിലൂടെ 39 കാരനായ ധോണി തെളിയിക്കുകയും ചെയ്തു.

ഈ ക്യാച്ചോടെ ഐപിഎല്ലില്‍ പുതിയ നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിനാണ് ധോണി അവകാശിയായത്. 196 മല്‍സരങ്ങളില്‍ നിന്നും 104 ക്യാച്ചുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Wednesday, October 7, 2020, 22:54 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+