For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'നിരാശപ്പെടരുത്, തിരിച്ചുവരും', സിഎസ്‌കെയുടെ പ്രതീക്ഷ പങ്കുവെച്ച് രവീന്ദ്ര ജഡേജ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നത് എം എസ് ധോണി നായകനായുള്ള സിഎസ്‌കെയാണ്. വലിയ ആരാധക പിന്തുണയുള്ള സിഎസ്‌കെയ്ക്ക് ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായിട്ടുള്ള സിഎസ്‌കെ നിലവില്‍ അവസാന സ്ഥാനത്താണ്. മുംബൈയെ തകര്‍ത്ത് വലിയ പ്രതീക്ഷയോടെ തുടങ്ങിയ സിഎസ്‌കെ 10 മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ ജയിച്ചത് വെറും മൂന്ന് മത്സരത്തിലാണ്. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ച സിഎസ്‌കെ തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കുന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ.

ഇന്‍സ്റ്റഗ്രാമിലാണ് ജഡേജ തന്റെ പ്രതീക്ഷ ആരാധകരുമായി പങ്കുവെച്ചത്. 'ഞങ്ങള്‍ക്ക് ജയിക്കാനാവും ഞങ്ങള്‍ തീര്‍ച്ചയായും ജയിക്കും ഞങ്ങള്‍ ജയിക്കും' എന്നായിരുന്നു ജഡേജയുടെ പോസ്റ്റ്. സീനിയര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയ സീസണില്‍ ബാറ്റുകൊണ്ട് ജഡേജ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബൗളിങ്ങില്‍ നിരാശപ്പെടുത്തി. ഇനി നാല് മത്സരം മാത്രം ശേഷിക്കെ പ്ലേ ഓഫ് സാധ്യത വളരെ കുറവാണെങ്കിലും ജയത്തോടെ ആരാധകര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി മടങ്ങാനാവും സിഎസ്‌കെ ശ്രമിക്കുക.

jadejaipl

സിഎസ്‌കെയുടെ ടീം തിരഞ്ഞെടുപ്പിനെതിരെയാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയരുന്നത്. മോശം ഫോമിലുള്ള കേദാര്‍ ജാദവിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ ഏഴ് പന്തില്‍ വെറും നാല് റണ്‍സാണ് കേദാര്‍ ജാദവ് നേടിയത്. യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താത്തത് മികച്ച താരങ്ങളെ ഡ്രസിങ് റൂമില്‍ കാണാത്തതുകൊണ്ടാണെന്ന് ധോണി പറഞ്ഞത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

യുവതാരം ജഗദീശന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വീണ്ടും അദ്ദേഹത്തിന് അവസരം നല്‍കാതിരുന്നതിനെതിരെയും വിമര്‍ശനം ശക്തമാണ്.ഷെയ്ന്‍ വാട്‌സണ്‍,ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു,എംഎസ് ധോണി എന്നിവര്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്നു. പരിക്കേറ്റ് ഡ്വെയ്ന്‍ ബ്രാവോക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതും സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 2019ലെ പര്‍പ്പിള്‍ ക്യാപ് ഉടമയായ ഇമ്രാന്‍ താഹിറിന് ഒരു മത്സരത്തില്‍പോലും സിഎസ്‌കെ അവസരം നല്‍കിയില്ല എന്നതും ആരാധകരെ ചൊടിപ്പിക്കുന്നു.

ഇനി നാല് മത്സരമാണ് ടീമിന് അവശേഷിക്കുന്നത്. നാലിലും ജയിച്ചാല്‍ 14 പോയിന്റ് നേടാനാവും. നിലവില്‍ ഡല്‍ഹി,ആര്‍സിബി ടീമുകള്‍ 14 പോയിന്റുമായി ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. 12 പോയിന്റുമായി മുംബൈയും 10 പോയിന്റുമായി കെകെആറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനത്തിന് അടിസ്ഥാനത്തിലായിരിക്കും സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷ. മുംബൈ ഇന്ത്യന്‍സ്,ആര്‍സിബി,കെകെആര്‍,കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരാണ് സിഎസ്‌കെയുടെ അടുത്ത എതിരാളികള്‍. അതിനാല്‍ത്തന്നെ ഇനി അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവിനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Thursday, October 22, 2020, 14:18 [IST]
Other articles published on Oct 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+