IPL 2020: കോലിയും ധോണിയും ഇന്ന് നേര്‍ക്കുനേര്‍- സിഎസ്‌കെയ്ക്ക് ജീവന്‍ മരണ പോരാട്ടം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. സിഎസ്‌കെ-ആര്‍സിബി പോരാട്ടം എന്നതിലുപരിയായി എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. പോയിന്റ് പട്ടികയില്‍ സിഎസ്‌കെ ആറാം സ്ഥാനത്തും ആര്‍സിബി അഞ്ചാം സ്ഥാനത്തുമാണ്. ഇന്നത്തെ ജയം ഇരു കൂട്ടര്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സിഎസ്‌കെ ആറ് മത്സരത്തില്‍ നാലിലും തോറ്റ് വലിയ വിമര്‍ശനം ഏറ്റുവാങ്ങിയെത്തുമ്പോള്‍ അഞ്ച് മത്സരത്തില്‍ രണ്ടെണ്ണമാണ് ആര്‍സിബി തോറ്റത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.

തല ഉയര്‍ത്താന്‍ ധോണിക്ക് ജയിക്കണം
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന ടീമുകളിലൊന്ന് സിഎസ്‌കെയാണ്. മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ സിഎസ്‌കെ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മോശം ഫോമിലുള്ള ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന പ്രശ്‌നം. സീനിയര്‍ താരങ്ങളെ അമിതമായി വിശ്വസിക്കുന്ന സിഎസ്‌കെയുടെ പതിവ് തന്ത്രം യുഎഇയില്‍ ഫലം കാണുന്നില്ല. സ്ഥിരത കണ്ടെത്താന്‍ ആര്‍ക്കും സാധിക്കാത്തതാണ് പ്രധാന പ്രശ്‌നം. ബാറ്റിങ് ഓഡറില്‍ നിരന്തരം പരീക്ഷണം നടത്തുന്നതും ടീമിന് തിരിച്ചടിയാവുന്നു. മധ്യനിരയില്‍ ഇന്ന് കേദാര്‍ ജാദവിന്റെ സ്ഥാനം തെറിച്ചേക്കും. എന്നാല്‍ ഉത്തമ പകരക്കാരനില്ലാത്തതാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. അവസാന മത്സരത്തില്‍ കെകെആറിനോട് സിഎസ്‌കെ തോല്‍ക്കാന്‍ കാരണം കേദാര്‍ ജാദവാണ്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കേണ്ട സമയത്ത് പ്രതിരോധിച്ച് കളിച്ച കേദാര്‍ ടീമിനെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു. നായകനെന്ന നിലയില്‍ ധോണിയും ഫോം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കീപ്പിങ്ങിലെ മികവ് ബാറ്റിങ്ങില്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. നിലവിലെ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ത്തന്നെ താരങ്ങള്‍ ഫോമിലേക്കുയരുന്നത് കാത്തിരുക്കകയേ സിഎസ്‌കെയ്ക്ക് വഴിയുള്ളു.

കിങ് കോലിക്കും ജയിക്കണം
പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ ആര്‍സിബിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ സീസണില്‍ തരക്കേടില്ലാതെ ആര്‍സിബി കളിക്കുന്നുണ്ട്. യുവതാരം ദേവ്ദത്ത് പടിക്കല്‍,ആരോണ്‍ ഫിഞ്ച്,കോലി,ഡിവില്ലിയേഴ്‌സ് എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. ഇവരെല്ലാം തന്നെ തരക്കേടില്ലാതെ കളിക്കുന്നുണ്ട്. എന്നാല്‍ ബൗളര്‍മാരുടെ സ്ഥിരതക്കുറവ് പ്രശ്‌നമാകുന്നു. യുസ്‌വേന്ദ്ര ചഹാല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്‍ ബൗളിങ്ങില്‍ വിസ്മയിപ്പിക്കുമ്പോള്‍ നവദീപ് സൈനിക്ക് സ്ഥിരത കണ്ടെത്താന്‍ സാധിക്കുന്നില്ല. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 59 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങിയാണ് ആര്‍സിബി വരുന്നത്. ഫോമിലേക്കുയര്‍ന്നാല്‍ എല്ലാവരും ഒരുമിച്ച് അല്ലാത്തപ്പോള്‍ എല്ലാവരും ഒരുപോലെ നിരാശപ്പെടുത്തുക എന്ന പതിവ് രീതി തന്നെയാണ് ഇപ്പോഴും ആര്‍സിബിക്ക് ഉള്ളത്. പിഴവുകള്‍ തിരുത്തി ഇത്തവണ കിരീട ലക്ഷ്യത്തിലേക്കുള്ള പദ്ധതികളാണ് കോലിയും സംഘവും മെനയുന്നത്.

സാധ്യതാ ഇലവന്‍
സിഎസ്‌കെ- ഷെയ്ന്‍ വാട്‌സണ്‍, ഫഫ് ഡുപ്ലെസിസ്, അമ്പാട്ടി റായിഡു, എം എസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, സാം കറാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, കരണ്‍ ശര്‍മ
ആര്‍സിബി- ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഇസിരു ഉദാന, നവദീപ് സൈനി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications