IPL 2020: സിഎസ്‌കെയ്ക്ക് ഇന്ന് അഗ്നിപരീക്ഷ- എതിരാളി ഡല്‍ഹി ക്യാപിറ്റല്‍സ്
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സും സിഎസ്‌കെയും നേര്‍ക്കുനേര്‍. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഡല്‍ഹിക്ക് ഇന്ന് ജയിക്കണം. അതേ സമയം നിലനില്‍പ്പിനായുള്ള ജയം തേടിയാണ് ധോണിയും സംഘവും ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം 7.30ന് ഷാര്‍ജയിലാണ് മത്സരം. സീസണിന്റെ തുടക്കത്തില്‍ ബാറ്റ്‌സ്മാന്‍മാരെ അതിരുവിട്ട് സഹായിച്ച പിച്ചില്‍ ഇപ്പോള്‍ റണ്‍സ് നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുള്ള സിഎസ്‌കെ നിലവില്‍ ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും സിഎസ്‌കെയ്ക്ക് ജയം അനിവാര്യമാണ്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഡല്‍ഹി 44 റണ്‍സിന് സിഎസ്‌കെയെ തോല്‍പ്പിച്ചിരുന്നു. ഇതിന് പ്രതികാരം വീട്ടേണ്ടത് ധോണിക്കും സംഘത്തിനും അഭിമാന പ്രശ്‌നമാണ്.

സിഎസ്‌കെയെ ഭയക്കണം
ആദ്യ ഏഴ് മത്സരത്തില്‍ മോശം ബാറ്റിങ്ങുകൊണ്ട് നിരാശപ്പെടുത്തിയ സിഎസ്‌കെ രണ്ടാം ഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അവസാന മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 റണ്‍സിനാണ് സിഎസ്‌കെ പരാജയപ്പെടുത്തിയത്. ബാറ്റിങ് നിര ടി20 ഫോര്‍മാറ്റിന്റെ ശൈലിയിലേക്ക് ഉയര്‍ന്നു കഴിഞ്ഞെന്നാണ് അവസാന മത്സരത്തിലെ പ്രകടനം വ്യക്തമാക്കുന്നത്. ഷെയ്ന്‍ വാട്‌സണ്‍ മൂന്നാം നമ്പറിലേക്ക് മാറിയപ്പോള്‍ ഫഫ് ഡുപ്ലെസിനൊപ്പം സാം കറാന്‍ ഓപ്പണറായി എത്തും. ഹൈദരബാദിനെതിരേ പവര്‍പ്ലേയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ കറാന് സാധിച്ചിരുന്നു. ഇതോടെ ഇന്നും കറാന്റെ പ്രകടനം സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമാണ്. എന്നാല്‍ മികച്ച ബൗളിങ് കരുത്തുള്ള ഡല്‍ഹിക്കെതിരേ എത്രത്തോളം തിളങ്ങാന്‍ സാധിക്കുമെന്ന് കണ്ടറിയണം. അമ്പാട്ടി റായിഡു,ഫഫ് ഡുപ്ലെസിസ്,എം എസ് ധോണി എന്നിവര്‍ പ്രതിഭയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഡല്‍ഹിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. ഹൈദരാബാദിനെതിരേ പീയൂഷ് ചൗള,കരണ്‍ ശര്‍മ,രവീന്ദ്ര ജഡേജ എന്നീ മൂന്ന് സ്പിന്നര്‍മാര്‍ സിഎസ്‌കെ നിരയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരു അധിക ബാറ്റ്‌സ്മാനെ പരിഗണിക്കാനാണ് സാധ്യത.

തലപ്പത്ത് തിരിച്ചെത്താന്‍ ഡല്‍ഹി
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഇത്തവണ കിരീട സാധ്യതയില്‍ മുന്നിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇരു ടീമും നിലവില്‍ 8 മത്സരത്തില്‍ നിന്ന് 6 മത്സരങ്ങള്‍ വീതം ജയിച്ചു. ഇന്ന് ജയിച്ചാല്‍ മുംബൈയെ മറികടന്ന് ഡല്‍ഹിക്ക് വീണ്ടും തലപ്പത്തെത്താം. കരുത്തുറ്റ നിരയായ ഡല്‍ഹിയെ അലട്ടുന്നത് പരിക്കാണ്. റിഷഭ് പന്തിന് ഇന്നും കളിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിനെതിരേ പരിക്കേറ്റ് കളം വിടേണ്ടിവന്ന നായകന്‍ ശ്രേയസ് അയ്യര്‍ ഇന്ന് കളിക്കുമെന്നത് ടീമിന് ആശ്വാസമാകുന്നു. റിഷഭിന്റെ അഭാവത്തില്‍ അലക്‌സ് ക്യാരിയെ പരിഗണിക്കുമ്പോള്‍ ഷിംറോന്‍ ഹെറ്റ്‌മെയറിനെ പുറത്തിരുത്തേണ്ടി വരുമെന്നതാണ് പ്രധാന പ്രശ്‌നം. മികച്ചൊരു വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭിന് പകരക്കാരനായി ഡല്‍ഹി നിരയില്‍ ഇല്ലാത്തത് ടീമിന് തിരിച്ചടിയാകുന്നു. ബൗളിങ് നിരയാണ് ഡല്‍ഹിയുടെ കരുത്ത്. കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയോ,ആര്‍ അശ്വിന്‍,അക്‌സര്‍ പട്ടേല്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിനാല്‍ത്തന്നെ നിലവിലെ ഫോമില്‍ അല്‍പ്പം മുന്‍തൂക്കം ഡല്‍ഹിക്കുണ്ട്.

സാധ്യതാ ഇലവന്‍
ഡല്‍ഹി- പൃത്ഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് ക്യാരി, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, തുഷാര്‍ ദെശപാണ്ഡെ, കഗിസോ റബാദ, ആന്റിച്ച് നോക്കിയോ.
സിഎസ്‌കെ- സാം കറാന്‍, ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, എം എസ് ധോണി, നാരായണ്‍ ജഗദീശന്‍, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍, പീയൂഷ് ചൗള, ശര്‍ദുല്‍ ഠാക്കൂര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications