IPL 2020: സിഎസ്‌കെയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം- എതിരാളി പഞ്ചാബ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. സീസണില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത് അവസാന സ്ഥാനത്ത് നില്‍ക്കുന്ന സിഎസ്‌കെയ്ക്ക് ഇന്നത്തെ മത്സരം ജീവന്‍ മരണ പോരാട്ടമാണ്. മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ ഇത്തവണത്തെ മോശം പ്രകടനത്തിനെതിരേ വിമര്‍ശനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിജയത്തോടെ എല്ലാവര്‍ക്കും മറുപടി കൊടുക്കേണ്ടത് ധോണിക്കും സംഘത്തിനും അത്യാവശ്യമാണ്. എന്നാല്‍ മികച്ച ടീമുണ്ടായിട്ടും തുടര്‍ തോല്‍വികള്‍ വഴങ്ങേണ്ടി വന്ന പഞ്ചാബിനും ജയം അനിവാര്യമായിരിക്കുമ്പോള്‍ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ദുബായില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.

ധോണിക്ക് ഇന്ന് ജയിച്ചേ മതിയാകു
ഇത്തവണ ഏറെ പ്രതീക്ഷയോടെയെത്തിയ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയ സിഎസ്‌കെ പിന്നീട് വിജയമെന്തെന്ന് അറിഞ്ഞില്ല. രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളോടാണ് സിഎസ്‌കെ മുട്ടുമടക്കിയത്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ഓപ്പണിങ്ങില്‍ ഷെയ്ന്‍ വാട്‌സണ് ഇതുവരെയായും തിളങ്ങാന്‍ സാധിച്ചിട്ടില്ല. പരിക്കേറ്റ് വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ അമ്പാട്ടി റായിഡുവിന്റെ പ്രകടനവും കണ്ടറിയണം. ഫഫ് ഡുപ്ലെസിസ് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്.നാലാം നമ്പറില്‍ കേദാര്‍ ജാദവിനെ പരിഗണിക്കുന്ന സിഎസ്‌കെ നിലപാടിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ മികച്ച പകരക്കാരനില്ലാത്തതിനാല്‍ നിലവിലെ താരങ്ങളെ വെച്ച് മുന്നോട്ട് പോകേണ്ട അവസ്ഥയാണ് ടീമിനുള്ളത്. എംഎസ് ധോണിയുടെ കായിക ക്ഷമതയും ചോദ്യമുയര്‍ത്തുന്നു. മധ്യനിരയില്‍ രവീന്ദ്ര ജഡേജ ബാറ്റുകൊണ്ട് കരുത്തുകാട്ടിയത് പ്രതീക്ഷ നല്‍കുന്നു. സാം കറാന്റെ ഓള്‍റൗണ്ട് പ്രകടനവും ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ബൗളിങ് നിരയുടെ പ്രകടനം ശരാശരി മാത്രം. ടീമെന്ന നിലയില്‍ ഇതുവരെ ഒത്തിണക്കം കൊണ്ടുവരാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല.

രാഹുലിനും സംഘത്തിനും നിര്‍ണ്ണായകം
തകര്‍പ്പന്‍ ബാറ്റിങ് നിരയും ബൗളിങ് നിരയുമുണ്ടായിട്ടും ഭാഗ്യം തുണയ്ക്കാത്ത ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന്റെ പ്രധാന ശക്തി. എന്നാല്‍ ഇരുവരും പെട്ടെന്ന് പുറത്തായാല്‍ ടീം പ്രതിസന്ധിയിലാകുന്ന അവസ്ഥയാണുള്ളത്. നിക്കോളാസ് പുരാന്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്. 2014ല്‍ യുഎഇ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സടിച്ച മാക്‌സ് വെല്‍ ഇത്തവണ നാല് മത്സരത്തില്‍ നിന്ന് നേടിയത് വെറും 30 റണ്‍സാണ്. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. ക്രിസ് ഗെയ്‌ലിനെ ഇതുവരെ കളിപ്പിക്കാത്തതിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. പഞ്ചാബ് പരിശീലകന്‍ അനില്‍ കുംബ്ലെ കര്‍ണാടക താരങ്ങളായ കരുണ്‍ നായര്‍,കൃഷ്ണപ്പ ഗൗതം എന്നിവരെ അനാവശ്യമായി പരിഗണിക്കുന്നതിനെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്. ഷെല്‍ഡോണ്‍ കോട്രല്‍,മുഹമ്മദ് ഷമി എന്നിവര്‍ തരക്കേടില്ലാതെ പന്തെറിയുന്നുണ്ട്.

സാധ്യതാ ഇലവന്‍
സിഎസ്‌കെ- ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറാന്‍, പീയൂഷ് ചൗള, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍.
പഞ്ചാബ്- മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ജെയിംസ് നിഷാം, സര്‍ഫറാസ് ഖാന്‍, കൃഷ്ണപ്പ ഗൗതം, രവി ബിഷ്‌നോയ്,മുഹമ്മദ് ഷമി, ഷെല്‍ഡോന്‍ കോട്രല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications