Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സൂപ്പര്‍ ഓവര്‍ 'ബേബി' ഓവറാക്കി, മായങ്ക് എവിടെ? പഞ്ചാബിനെതിരേ ചോപ്ര

1

ദുബായ്: ഐപിഎല്ലിലെ അത്യധികം ആവേശകരമായ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ ഓവറില്‍ ത്രസിപ്പിക്കുന്ന ജയം നേടിയതിനു പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ചില നീക്കങ്ങളെ ചോദ്യം ചെയ്ത് മുന്‍ താരവും കമന്റേറ്ററുമായ ആകാഷ് ചോപ്ര. നിശ്ചിത ഓവറില്‍ ഡല്‍ഹി- പഞ്ചാബ് മല്‍സരം ടൈയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നു കളി സൂപ്പര്‍ ഓവറിലെത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് സൂപ്പര്‍ ഓവറില്‍ നേടാനായത് വെറും രണ്ടു റണ്‍സാണ്. മൂന്നു റണ്‍സെന്ന വിജയലക്ഷ്യം ഡല്‍ഹി അനായാസം മറികടക്കുകയും ചെയ്തിരുന്നു.

അവിശ്വസനീയ ഇന്നിങ്‌സുമായി കളിയില്‍ ഒരു ഘട്ടത്തില്‍ പഞ്ചാബിനെ ജയത്തിന് കൈയെത്തുംദൂരത്ത് എത്തിച്ച മായങ്ക് അഗര്‍വാളിനെ സൂപ്പര്‍ ഓവറില്‍ ബാറ്റിങിന് ഇറക്കാതിരുന്നതിനെ ചോപ്ര വിമര്‍ശിച്ചു.

പഞ്ചാബ് എന്താണ് ചെയ്യുന്നത്

പഞ്ചാബ് എന്താണ് ചെയ്യുന്നത്

സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ അവര്‍ എന്താണ് ഈ ചെയ്യുന്നതെന്നു താന്‍ സ്വയം ചോദിച്ചിട്ടുണ്ട്. മല്‍സരം പഞ്ചാബിന്റെ കൈപ്പിടിയിലായിരുന്നു. അവിസ്മരണീയ ഇന്നിങ്‌സായിരുന്നു മായങ്ക് അഗര്‍വാള്‍ കളിച്ചത്. പക്ഷെ എന്തു കൊണ്ടു സൂപ്പര്‍ ഓവറില്‍ പഞ്ചാബ് അദ്ദേഹത്തെ ബാറ്റിങിന് ഇറക്കിയില്ലെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ടു വിക്കറ്റിനു 157 റണ്‍സായിരുന്നു നേടിയത്. അവസാന ഓവറുകളില്‍ മാര്‍കസ് സ്‌റ്റോയ്ണിസിന്റെ (53) വെടിക്കെട്ട് ഇന്നിങ്‌സാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. മറുപടിയില്‍ അഞ്ചിന് 55 റണ്‍സെന്ന നിലയില്‍ കൂപ്പുകുത്തിയ പഞ്ചാബിനെ മായങ്ക് കളിയിലേക്കു തിരികെ കൊണ്ടുവന്നു. 60 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടക്കം മായങ്ക് 89 റണ്‍സ് വാരിക്കൂട്ടി. എന്നാല്‍ അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെ മായങ്കും ക്രിസ് ജോര്‍ജനും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ കളി ടൈയില്‍ കലാശിച്ചു.

സൂപ്പര്‍ ഓവറിനെ ബേബി ഓവറാക്കി

സൂപ്പര്‍ ഓവറിനെ ബേബി ഓവറാക്കി

സൂപ്പര്‍ ഓവറിനെ പഞ്ചാബ് ടീം ബേബി ഓവറാക്കിയതായി ചോപ്ര പരിഹസിച്ചു. മായങ്ക് മാത്രമായിരുന്നു പഞ്ചാബ് നിലയില്‍ മികച്ച ഫോമില്‍ കളിച്ച ഒരേയൊരു ബാറ്റ്‌സ്മാന്‍.
എന്നാല്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും നിക്കോളാസ് പുരാനുമാണ് സൂപ്പര്‍ ഓവറില്‍ പഞ്ചാബിനു വേണ്ടി ബാറ്റിങിനായി ആദ്യം ഇറങ്ങിയത്. പിന്നീട് വന്നത് ഗ്ലെന്‍ മാക്‌സ്വെല്ലും. മായങ്കിനെ അവിടെയൊന്നും കാണാന്‍ തന്നെ ഇല്ലായിരുന്നുവെന്നും ചോപ്ര വിശദമാക്കി.

മായങ്കിനെ അയക്കൂ

മായങ്കിനെ അയക്കൂ

കളി സൂപ്പര്‍ ഓവറിലെത്തിയപ്പോള്‍ മായങ്കിനെ ഇറക്കൂവെന്ന് കമന്ററി ബോക്‌സില്‍ വച്ച് താന്‍ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നതായി ചോപ്ര വ്യക്തമാക്കി. കളിയില്‍ ഒരുപാട് റണ്‍സ് നേടിയ താരമാണ് മായങ്ക്. എന്നിട്ടും സൂപ്പര്‍ ഓവറില്‍ അദ്ദേഹത്തെ പഞ്ചാബ് ഇറക്കിയില്ലെന്നും ചോപ്ര വിലയിരുത്തി.
സൂപ്പര്‍ ഓവറിനെ നിങ്ങള്‍ വെറും ബേബി ഓവറാക്കി മാറ്റുകയാണ് ചെയ്തത്. മൂന്നു പന്തുകള്‍ക്കിടെ രണ്ടു വിക്കറ്റുകള്‍ പഞ്ചാബ് നഷ്ടപ്പെടുത്തി. ജയിക്കമായിരുന്ന മല്‍സരമാണ് നിങ്ങള്‍ കളഞ്ഞു കുളിച്ചതെന്നും ചോപ്ര പഞ്ചാബിനെ കുറ്റപ്പെടുത്തി.

Story first published: Monday, September 21, 2020, 16:00 [IST]
Other articles published on Sep 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+