IPL 2020: സിഎസ്‌കെയില്‍ അടിമുടി മാറ്റമൊരുങ്ങുന്നു, ജാദവ് പുറത്തേക്ക്, ഇവരും ടീമില്‍ സേഫല്ല!!
ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയില്‍ ടീമിനുള്ള വലിയ പ്രശ്‌നങ്ങള്‍. കളിക്കാരെ മൊത്തത്തില്‍ മാറ്റാനാണ് ടീമിന്റെ പ്ലാന്‍. ഇപ്പോഴത്തെ ടീം വയസ്സന്‍മാരാണെന്ന വാദത്തെ ടീം മാനേജ്‌മെന്റ് ഇതോടെ അംഗീകരിച്ചിരിക്കുകയാണ്. കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് ടീമിലെ മാറ്റത്തെ കുറിച്ച് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നത്. സിഎസ്‌കെ മാനേജ്‌മെന്റ് ടീമിന്റെ പ്രകടനത്തില്‍ കടുത്ത നിരാശയിലാണ്. അവര്‍ അതൃപ്തി കോച്ചിംഗ് സ്റ്റാഫുകളെ അടക്കം അറിയിച്ചുവെന്നാണ് സൂചന. ഇതാണ് കടുത്ത നടപടികള്‍ക്ക് ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്.

ടീമില്‍ അടിമുടി മാറ്റം
ഈ സീസണില്‍ സീനിയര്‍ പരീക്ഷണമാണ് സിഎസ്‌കെ നടത്തിയത്. യുവതാരങ്ങളേക്കാള്‍ പരിചയസമ്പത്തുള്ളവര്‍ ടീമിനെ വിജയിപ്പിക്കുമെന്ന ഫോര്‍മുലയാണ് കോച്ചിംഗ് സ്റ്റാഫുകളും നിര്‍ദേശിച്ചത്. ഇത് ദുരന്തമായിരിക്കുകയാണ്. അവരുടെ സീനിയര്‍ താരങ്ങളില്‍ ഒരാള്‍ പോലും ഫോം കണ്ടെത്തിയില്ല. എംഎസ് ധോണിയും വിമര്‍ശനത്തിന് നടുവിലാണ്. ഇതാണ് കടുത്ത നടപടി വേണമെന്ന് സിഎസ്‌കെ മാനേജ്‌മെന്റ് നിര്‍ദേശിച്ചതിന് പിന്നിലെ കാരണം. യുവാക്കളെ അടുത്ത ലേലത്തില്‍ കൂടുതലായി ടീം വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സിഎസ്‌കെ ഭൂരിഭാഗം താരങ്ങളും പുറത്തേക്കാണ് പോകാന്‍ ഒരുങ്ങുന്നത്. ധോണി ഒഴിച്ചുള്ള ഒരുതാരവും സുരക്ഷിതരല്ല.

ജാദവ് തെറിക്കും
ധോണിയുമായി സംസാരിക്കാനാണ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്. ആദ്യം ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പോകുന്നത് കേദാര്‍ ജാദവിനെയാണ്. ടീമിനെ പല കളിയിലും തോല്‍പ്പിച്ചത് ജാദവാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 60 റണ്‍സാണ് ജാദവിന്റെ സമ്പാദ്യം. അടുത്ത സീസണില്‍ ഒരു ഫ്രാഞ്ചൈസിയും ജാദവിനെ ടീമില്‍ എടുക്കില്ലെന്ന് ഉറപ്പാണ്. ജാദവിന്റെ കാര്യം ഉറപ്പായിരിക്കുകയാണ്. അദ്ദേഹം മധ്യനിരയില്‍ ബാധ്യതയാണെന്ന് സിഎസ്‌കെ മാനേജ്‌മെന്റ് വിലയിരുത്തുന്നു. സീനിയര്‍ താരങ്ങളുടെ വീക്ക്‌നെസ് പുറത്തുവന്നുവെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും പറയുന്നു. ഈ സീസണും അടുത്ത സീസണും തമ്മില്‍ കുറച്ച് ടീമിന് ഒരുങ്ങാന്‍ കുറച്ച് സമയമേയുള്ളൂ. അടുത്ത ഏപ്രിലിന് മുമ്പ് ടീമിനെ സജ്ജമാക്കുകയെന്ന വെല്ലുവിളിയാണ് സിഎസ്‌കെയ്ക്ക് മുമ്പിലുള്ളത്.

ആ മൂന്ന് പേര്‍ സേഫല്ല
ചെന്നൈയുടെ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍ അടുത്ത സീസണില്‍ ടീമിലുണ്ടാവില്ല. ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങിയെങ്കിലും സ്ഥിരതയില്ലായ്മ കാരണം ടീമിന് ബാധ്യതയാണ് വാട്‌സണ്‍. ഫീല്‍ഡിംഗും മോശമാണ്. മറ്റൊരു സീനിയര്‍ താരം പിയൂഷ് ചൗളയും ടീമിലുണ്ടാവില്ല. ബൗളിംഗില്‍ യാതൊരു മികവും ചൗള പ്രകടിപ്പിച്ചിട്ടില്ല. അതിന് പുറമേ പരിക്കും ധാരാളമായി ചൗളയ്ക്കുണ്ട്. ഇവര്‍ രണ്ട് പേരും പുറത്താവുമെന്ന സൂചന മാനേജ്‌മെന്റ് നല്‍കുന്നുണ്ട്. മറ്റൊരാള്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ്. അടുത്ത സീസണില്‍ താഹിര്‍ കളിക്കില്ല. ഇത്തവണ ഒരു മത്സരം പോലും താഹിര്‍ കളിച്ചിട്ടില്ല. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ടീമിലുണ്ടാവുമോ എന്ന് വ്യക്തമല്ല.

മാറ്റങ്ങള്‍ മധ്യനിരയിലും
ടീമിന്റെ മധ്യനിരയെ അഴിച്ചുപണിയുന്ന കാര്യത്തില്‍ കടുത്ത വാശിയിലാണ് സിഎസ്‌കെ. ഡുപ്ലെസിയും അമ്പാട്ടി റായിഡുവാണ് അടുത്ത ഇരകള്‍. ഇവര്‍ മെച്ചപ്പെട്ട നിലയില്‍ കളിച്ചെങ്കിലും ടീം തൃപ്തരല്ല. ഇവരെ രണ്ട് പേരെയും നിലനിര്‍ത്താന്‍ കോച്ചിംഗ് സ്റ്റാഫിനും ടീം മാനേജ്‌മെന്റിനും താല്‍പര്യമില്ല. പകരം അന്താരാഷ്ട്ര ലെവലില്‍ കളിക്കുന്ന അത്തരം വേദികളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന താരങ്ങളെയാണ് ടീമിലേക്ക് ഉള്‍പ്പെടുത്തുക. അനാവശ്യമായി വിക്കറ്റ് കളയുന്നു എന്നാണ് പരാതി. അതേസമയം ധോണിയുടെ കാര്യവും മറ്റൊരു ആശങ്കയാണ്. ബാറ്റിംഗ് ഫോമും ഫിറ്റ്‌നെസും ധോണിക്ക് പ്രശ്‌നമാണ്. ധോണി തന്നെ കളി അവസാനിപ്പിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications